Just In
- 1 hr ago
ഞാനും ഞാനുമെന്റാളും, അഞ്ചു വര്‍ഷത്തെ പ്രണയം, ഫൈസല്‍ റാസിയുടെയും ശിഖയുടെയും കഥ..!
- 1 hr ago
യുവനടന്മാരില് ചിലരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം! വെളിപ്പെടുത്തലുമായി മഹേഷ്
- 2 hrs ago
അവസരങ്ങള്‍ നഷ്ടപ്പെട്ടതിന് കാരണമിതാണ്! ഇനിയും നിലപാടുകളില്‍ മാറ്റമില്ലെന്ന് നടി രമ്യ നമ്പീശന്
- 2 hrs ago
എല്ലാ സ്ത്രീകളോടും തൊഴുകൈയോടെ മാപ്പ് പറയു! ലജ്ജ തോന്നുന്നു, സംവിധായകനോട് അമ്മ
Don't Miss!
- Lifestyle
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: റെക്കോര്‍ഡിനരികെ കെഎല്‍ രാഹുല്‍
- News
സജ്ജനറിനേയും പോലീസിനേയും ആഘോഷിച്ച് ജനം; വാറങ്കല്‍ ഇര പ്രണിത പറയുന്നത് ഇതാണ്
- Finance
ഐസിഐസിഐ ബാങ്കിന്റെ പുതിയ ഇടപാട് നിരക്കുകൾ ഇങ്ങനെ, അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
വിവാഹത്തിന് മുന്‍പ് പ്രണയം! ശില്‍പ്പ ഷെട്ടിയെ പ്രണയിച്ച് ചതിച്ചത് അക്ഷയ് കുമാര്‍? നടി പറയുന്നതിങ്ങനെ
ബോളിവുഡ് സുന്ദരിയായ തനുശ്രീ ദത്തയുടെ വിവാദ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. തനുശ്രീ തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചായിരുന്നു തുറന്ന് പറഞ്ഞത്. പിന്നാലെ നടി ശില്‍പ്പ ഷെട്ടി വിവാഹത്തിന് മുന്നെയുണ്ടായിരുന്ന തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. വിവാഹത്തിന് മുന്‍പ് തനിക്കൊരു പ്രണയം ഉണ്ടായിരുന്നെന്നും അത് തകര്‍ന്നപ്പോള്‍ തന്റെ ഹൃദയവും തകര്‍ന്നെന്ന് ശില്‍പ്പ പറയുന്നു.
ബാലഭാസ്കറിന് പകരക്കാരനോ? ബാലുവിന്റെ മരണത്തിന് പിന്നാലെ വിവാദങ്ങള്‍! മറുപടിയുമായി ശബരീഷ് പ്രഭാകര്‍!!
താടിയുള്ളവര്‍ക്ക് ആസിഫ് അലി ചിത്രം കാണാന്‍ ഫ്രീ ടിക്കറ്റ്! സമ്മാനം വേറെയും,മന്ദാരം തിയറ്ററുകളിലേക്ക്
ശില്‍പ്പ ഷെട്ടിയും നടന് അക്ഷയ് കുമാറും സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രണയം തകര്‍ന്നതോടെ അദ്ദേഹത്തെ ചതിയന്‍ എന്നായിരുന്നു നടി വിളിച്ചത്. അടുത്തിടെ അഭിമുഖത്തില്‍ ശില്‍പ്പയുടെ വെളിപ്പെടുത്തല്‍ അക്ഷയ് കുമാറിനെ കുറിച്ചാണെന്നാണ് സൂചന. അതേ സമയം സല്മാന് ഖാനുമായി നടി അടുപ്പത്തിലായിരുന്നെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഭക്തരുടെ നിലവിളി കേട്ടാൽ പ്രത്യക്ഷപ്പെടുന്ന ദൈവം! കൊച്ചുണ്ണി ചുമ്മാ വന്നങ്ങ് അത്ഭുതപ്പെടുത്തും,

ശില്‍പ്പ ഷെട്ടി
ബോളിവുഡിലെ പ്രമുഖനടിയായ ശില്‍പ്പ ഷെട്ടി വിവാഹത്തിന് ശേഷം കുടുംബത്തിനായിരുന്നു പ്രധാന്യം നല്‍കിയത്. അതിനാല്‍ തന്നെ സ്വാഭാവികമായും നടി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. 2009 ലായിരുന്നു രാജ് കുന്ദ്രയെ ശില്‍പ്പ വിവാഹം കഴിക്കുന്നത്. അഭിനയ ജീവിതത്തില്‍ നിരവധി നടന്മാരുമായുള്ള ശില്‍പ്പയുടെ പ്രണയകഥകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ആദ്യ കാലത്ത് നടന് അക്ഷയ് കുമാറുമായിട്ടുള്ള പ്രണയമായിരുന്നു ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ 2000 ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു.

പ്രണയം തകര്‍ന്നത്..
എന്നെ പ്രണയിക്കുമെന്ന് പറഞ്ഞ് എന്റെ ഒരു സുഹൃത്ത് അയാളുമായി പന്തയം വെച്ചിരുന്നു. കേള്‍ക്കുമ്പോള്‍ സിനിമാക്കഥ പോലെ തോന്നിയേക്കാം. പക്ഷെ സത്യമാണ്. ഞങ്ങള്‍ പ്രണയത്തിലായി. പിന്നീട് ആ ബന്ധം തകര്‍ന്നു. കാരണം പന്തയം ജയിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. ഞാന്‍ വിഷാദത്തിലായി എന്ന് പറയാന്‍ പറ്റില്ല. പക്ഷെ അതെന്റെ ഹൃദയം തകര്‍ത്ത് കളഞ്ഞെന്നും ശില്‍പ്പ പറയുന്നു. പിന്നീടായിരുന്നു രാജ് കുന്ദ്രയെ കണ്ട് മുട്ടുന്നതെന്നും നടി പറയുന്നു.

സല്മാന് ഖാനുമായിട്ടുള്ള ബന്ധം
ആ സമയത്ത് ഞാന്‍ സല്മാന് ഖാനുമായി വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. സല്മാന് ഖാന് വളരെയധികം സ്നേഹമുള്ള വ്യക്തിയായിരുന്നു. ഞാനുമായിട്ടും എന്റെ കുടുംബവുമായി അടുത്ത ബന്ധമായിരുന്നു സല്മാന് ഖാന് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ ചില ദിവസങ്ങളില്‍ അദ്ദേഹം രാത്രിയില്‍ എന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു.

അച്ഛന് മരിച്ചപ്പോള്‍..
ആ ദിവസങ്ങളില്‍ ഞാന്‍ ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാവും. അതിനാല്‍ സല്മാന് എന്റെ ഡാഡിയ്ക്കൊപ്പം ഇരിക്കുകയും രണ്ട് പെഗ് കഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. അച്ഛന് മരിച്ചപ്പോള്‍ സല്മാന് ഖാന് നേരെ പോയത് ഒരു ബാറിലേക്കായിരുന്നു. അവിടെ ഇരുന്ന് അദ്ദേഹം പൊട്ടി കരഞ്ഞിരുന്നു.

രാജ് കുന്ദ്രയെ കണ്ട് മുട്ടുന്നത്
കുന്ദ്രയുടെ പക്കല്‍ എനിക്കായി കുറച്ച് സാധാനങ്ങളുണ്ടായിരുന്നു. അത് തരാന്‍ വേണ്ടി മാത്രം അദ്ദേഹം ലണ്ടനില്‍ നിന്നും മുംബൈയിലെത്തിയിരുന്നു. ആദ്യ ദിവസം വളരെ വര്‍ണാഭമായൊരു ബാഗ് അദ്ദേഹം എനിക്ക് അയച്ച് തന്നു. അടുത്ത ദിവസം മറ്റൊരു ബാഗും അയച്ചു. ഇത്തരം കാര്യങ്ങളില്‍ എനിക്ക് താല്പര്യമില്ലായിരുന്നു. ഉടന്‍ തന്നെ ഞാന്‍ ഫോണെടുത്ത് അദ്ദേഹത്തെ വിളിച്ചു. എനിക്ക് മുംബൈ വിട്ട് ലണ്ടനിലേക്ക് വരാന്‍ താല്പര്യമില്ലെന്നും അത് കൊണ്ട് ഒന്നും സംഭവിക്കുകയില്ലെന്നും പറഞ്ഞു.

ബന്ധം ആരംഭിക്കുന്നതിങ്ങനെ..
ആ സമയത്ത് ഞാന്‍ വിവാഹം കഴിച്ച് സെറ്റില്‍ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു താനും അങ്ങനെ ആലോചിക്കുന്നുവെന്ന്. അദ്ദേഹം തന്നെ മുംബൈയിലെ മേല്‍വിലാസം എനിക്ക് തരികയും അങ്ങോട്ട് വരാന്‍ പറയുകയും ചെയ്തു. അങ്ങനെയാണ് ഈ ബന്ധം ആരംഭിക്കുന്നതെന്നും ശില്‍പ്പ പറയുന്നു.