For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ മരിച്ചുകളയും! ദീപികയേയും സോനമിനേയും പ്രണയിച്ചാല്‍ രണ്‍ബീറിന്റെ ഗതിയാകും തനിക്കെന്ന് ഷാരൂഖ്

  |

  ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോഫി വിത്ത് കരണ്‍ മടങ്ങിയെത്തുകയാണ്. സൂപ്പര്‍ ഹിറ്റ് ചാറ്റ് ഷോയുടെ ഏഴാമത്തെ സിസണ്‍ നാളെ ആരംഭിക്കും. വന്‍ താരനിര തന്നെ ഇത്തവണ കോഫി വിത്ത് കരണില്‍ എത്തുന്നത്. ആലിയയും രണ്‍വീറുമാണ് ആദ്യമെത്തുന്നത്. പിന്നാലെ സമാന്ത, അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, ജാന്‍വി കപൂര്‍, സാറ അലി ഖാന്‍, വിജയ് ദേവരക്കൊണ്ട, അനന്യ പാണ്ഡെ എന്നിവരും അതിഥികളായി എത്തുന്നുണ്ട്. നാളെ മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ കോഫി വിത്ത് കരണ്‍ സംപ്രേക്ഷണം ആരംഭിക്കും.

  Also Read: 'ഓര്‍മ്മ നഷ്ടമാവുന്നു, പേടിയാകുന്നു'; ഏറ്റവും വലിയ ഭയത്തെക്കുറിച്ച് വെളിപ്പെടുത്തി നടി തമന്ന

  കോഫി വിത്ത് കരണ്‍ സീസണ്‍ 7 ലെ ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തുന്നത് രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമാണ്. ഇരുവരും കരണ്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ റോക്കി ഓര്‍ റാണി കി പ്രേം കഹാനയിലെ നായകനും നായികയുമാണ്. നാടകീയമായ ഒരുപാട് മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കോഫി വിത്ത് കരണ്‍ ഇത്തവണയും ജനശ്രദ്ധ നേടുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

  ഇന്ത്യന്‍ സിനിമയിലെ കിങ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. സമാനതകളില്ലാത്തതാണ് ഷാരൂഖ് ഖാന്റെ താരപരിവേഷം. കഴിഞ്ഞ നാല് വര്‍ഷമായി ഒരൊറ്റ ഷാരൂഖ് ഖാന്‍ സിനിമ പോലും തീയേറ്ററുകളിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ ഷാരൂഖ് ഖാനോടുള്ള ആരാധകരുടെ സ്നേഹത്തിന് തരിമ്പും കുറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍

  സിനിമ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ഷാരൂഖ് ഖാനേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. അഭിമുഖങ്ങളിലും ടോക്ക് ഷോകളിലും മറയില്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് ഷാരൂഖ് ഖാന്‍. തമാശ പറഞ്ഞ് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ അദ്ദേഹത്തിന് അറിയാം. കോഫി വിത്ത് കരണിലും ഷാരൂഖ് ഖാന്‍ പലവട്ടം അതിഥിയായി എത്തിയിട്ടുണ്ട്. ഒരിക്കല്‍ ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണിനേയും സോനം കപൂറിനേയും കുറിച്ച് പറഞ്ഞ വാക്കുകള്‍ വിശദമായിരുന്നു. വായിക്കാം തുടര്‍ന്ന്.


  തന്റെ റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ ദീപികയെയാണോ സോനം കപൂറിനേയാണോ ഡേറ്റ് ചെയ്യുക എന്ന് കരണ്‍ ജോഹര്‍ ഷാരൂഖ് ഖാനോട് ചോദിക്കുകയായിരുന്നു. ''ഈ ഷോ കാണുന്നതിന് മുമ്പ് ഞാന്‍ അവരെ ഡേറ്റ് ചെയ്‌തേനെ. പക്ഷെ ഇനി സാധിക്കില്ല. ഞങ്ങള്‍ പിരിഞ്ഞ ശേഷം അവര്‍ രണ്‍ബീറിനെക്കുറിച്ച് പറഞ്ഞത് പോലെ എന്നെക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ മരിച്ചു പോകും'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്.

  ഒരിക്കല്‍ കോഫി വിത്ത് കരണില്‍ വന്നപ്പോള്‍ സോനം കപൂറും ദീപിക പദുക്കോണും രണ്‍ബീറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും ഒരുകാലത്ത് രണ്‍ബീറുമായി പ്രണയത്തിലായിരുന്ന താരങ്ങളാണ്. രണ്‍ബീറും സോനവും ഒരുമിച്ചായിരുന്നു അരങ്ങേറിയത്. സാവരിയ്യയായിരുന്നു ഇരുവരുടേയും ആദ്യത്തെ സിനിമ. സിനിമ പക്ഷെ തീയേറ്ററില്‍ പരാജയപ്പെട്ടു. ഇതോടെ അവരുടെ പ്രണയവും പതിയെ അവസാനിക്കുകയായിരുന്നു.

  ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ കപ്പിളായിരുന്നു ദീപികയും രണ്‍ബീറും. ഇരുവരും ഒരുമിച്ചുള്ള ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും കെമിസ്ട്രി വന്‍ ജനശ്രദ്ധ നേടിയിരുന്നു. രണ്ടുപേരും വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രണയം അവസാനിച്ചു. ദീപിക പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയായിരുന്നു. രണ്‍വീറും ദീപികയും വിവാഹം കഴിക്കുകയും ചെയ്തു. രണ്‍ബീര്‍ ആകട്ടെ ആലിയയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.

  Recommended Video

  When Shah Rukh Khan confessed he attends award shows to communicate with his late parents

  അതേസമയം കഴിഞ്ഞ നാല് വര്‍ഷമായി ഷാരൂഖ് ഖാന്‍ ബോക്‌സ് ഓഫീസില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖ് ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയമായി മാറിയില്ല. ഇതോടെ താരം ഇടവേളയെടുക്കുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ആ കാത്തിരിപ്പ് അടുത്ത കൊല്ലം അവസാനിക്കും. മൂന്ന് സിനിമകളാണ് ഷാരൂഖ് ഖാന്റേതായി ഇപ്പോള്‍ അണിയറയിലുള്ളത്. രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന ഡങ്കി, ആറ്റ്‌ലിയുടെ ജവാന്‍, സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാന്‍ എന്നിവയാണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമകള്‍.

  English summary
  Did You Know? Shah Rukh Khan Once Said He Can't Date Sonam Kapoor & Deepika Padukone For This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X