twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്! ആമിറിനെതിരെ തുറന്നടിച്ച് സഞ്ജുവിന്റെ സംവിധായകന്‍

    By Midhun
    |

    രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സഞ്ജു. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുളളത്. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ സംഭവബഹുലമായ ജീവിത കഥയാണ് ചിത്രം പറയുന്നത്. സഞ്ജുവില്‍ രണ്‍ബീറിന്റെ പിതാവായി ആമിര്‍ ഖാനെയായിരുന്നു സംവിധായകന്‍ ആദ്യം തീരുമാനിച്ചിരുന്നത്.

    വഴക്ക് പറഞ്ഞതിന് മകന്റെ കൈയ്യില്‍ നിന്നും അടി വാങ്ങി അജു വര്‍ഗീസ്! വീഡിയോ വൈറല്‍! കാണൂവഴക്ക് പറഞ്ഞതിന് മകന്റെ കൈയ്യില്‍ നിന്നും അടി വാങ്ങി അജു വര്‍ഗീസ്! വീഡിയോ വൈറല്‍! കാണൂ

    സഞ്ജയ് ദത്തിന്റെ പിതാവായ സുനില്‍ ദത്തായി വേഷമിടാനാണ് സംവിധായകനായ രാജ്കുമാര്‍ ഹിരാനി ആമിറിനെ ക്ഷണിച്ചിരുന്നത്. എന്നാല്‍ ആമിറിനു പകരം പരേഷ് റാവലാണ് ആ റോള്‍ ചെയ്തിരുന്നത്. ചിത്രത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം അടുത്തിടെ ആമിര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആമിര്‍ പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് സഞ്ജുവിന്റ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി രംഗത്തെത്തിയിരിക്കുകയാണ്.

    ബോളിവുഡിലെ ഹിറ്റ് കൂട്ടുക്കെട്ട്

    ബോളിവുഡിലെ ഹിറ്റ് കൂട്ടുക്കെട്ട്

    ആമിര്‍ ഖാനും രാജ്കുമാര്‍ ഹിരാനിയും ഒന്നിച്ച ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് എപ്പോഴും ലഭിക്കാറുളളത്. ത്രീ ഇഡിയറ്റ്‌സ്, പികെ തുടങ്ങിയ ചിത്രങ്ങളെല്ലാം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സഞ്ജയ് ദത്തിനെ നായകനാക്കിയുളള മുന്നാഭായി എംബിബിഎസ് എന്ന ചിത്രമായിരുന്നു രാജ്കുമാര്‍ ഹിരാനി ആദ്യമായി സംവിധാനം ചെയ്തിരുന്നത്. ആമിറും ഹിരാനിയും ഒന്നിച്ച രണ്ടും സിനിമകളും ജനപ്രിയ ചിത്രങ്ങളായി മാറിയവയായിരുന്നു

    ത്രീ ഇഡിയറ്റ്‌സ്

    ത്രീ ഇഡിയറ്റ്‌സ്

    2009ലായിരുന്നു രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ആമിര്‍ നായകനായ ത്രീ ഇഡിയറ്റ്‌സ് പുറത്തിറങ്ങിയിരുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രം കൂടിയായിരുന്നു. മാധവന്‍, ഷര്‍മാന്‍ ജോഷി, ആമിര്‍ ഖാന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്.കരീന കപൂര്‍ ആമിറിന്റെ നായികയായും എത്തി. ബോളിവുഡിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതികൊണ്ടായിരുന്നു ത്രീ ഇഡിയറ്റ്‌സ് തിയ്യേറ്ററുകളില്‍ മുന്നേറിയിരുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് എഴുതിയ ഫൈവ് പോയിന്റ് സംവണ്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചിത്രമൊരുക്കിയിരുന്നത്.

    പികെ

    പികെ

    ത്രീ ഇഡിയറ്റ്‌സിനു ശേഷം പികെ എന്ന ചിത്രത്തിലായിരുന്നു ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിച്ചിരുന്നത്. ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടുളള ഒരു ഫാന്റസി കോമഡി ചിത്രമായിരുന്നു പികെ. ആമിര്‍ ഖാന്‍ നായകനായി എത്തിയ ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മയായിരുന്നു നായികയായി എത്തിയിരുന്നത്. 2014ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ബോക്‌സ് ഓഫീസുകളില്‍ വലിയ വിജയമാണ് നേടിയിരുന്നത്. അഭിജത്ത് ജോഷിയും രാജ്കുമാര്‍ ഹിരാനിയും ചേര്‍ന്നായിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്. ആമിറിനൊപ്പം സഞ്ജയ് ദത്ത്,ബൊമന്‍ ഇറാനി,സൗരഭ് ശുക്ല തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

    സഞ്ജുവിനെക്കുറിച്ച് ആമിര്‍ പറഞ്ഞത്

    സഞ്ജുവിനെക്കുറിച്ച് ആമിര്‍ പറഞ്ഞത്

    രാജ്കുമാര്‍ ഹിരാനി തന്റെ പുതിയ ചിത്രമായ സഞ്ജുവിലെ ഒരു കഥാപാത്രം ചെയ്യാനായി ആമിറിനെയായിരുന്നു ആദ്യം സമീപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആമിറിനു പകരം പരേഷ് റാവല്‍ ആ വേഷം ചെയ്യുകയാണുണ്ടായത്. സഞ്ജുവില്‍ അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി ആമിര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ വേഷമായിരുന്നു തനിക്ക് താല്‍പര്യമെന്നും സുനില്‍ ദത്തിന്റെ വേഷം ചെയ്യാനില്ലെന്ന് പറഞ്ഞാണ് താന്‍ വേഷം ഒഴിവാക്കിയതെന്നുമാണ് ആമിര്‍ പറഞ്ഞത്. എന്നാല്‍ ആമിര്‍ പറഞ്ഞത് കള്ളമാണെന്നും അന്ന് കഥാപാത്രവുമായി സമീപിച്ച തന്നെ മറ്റൊരു കാരണം പറഞ്ഞാണ് നടന്‍ ഒഴിവാക്കിതെന്നും രാജ്കുമാര്‍ ഹിരാനി പറഞ്ഞു.

    ആമിറിനെതിരെ രാജ്കുമാര്‍ ഹിരാനി

    ആമിറിനെതിരെ രാജ്കുമാര്‍ ഹിരാനി

    പ്രായമായ കഥാപാത്രങ്ങള്‍ ചെയ്യാനുളള താല്‍പര്യക്കുറവ് കൊണ്ടാണ് ആമിര്‍ ആ വേഷം വേണ്ടെന്നു വെച്ചതെന്ന് രാജ്കുമാര്‍ ഹിരാനി പറയുന്നു. സഞ്ജുവിലെ കഥാപാത്രത്തിനായി ആമിറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ആദ്യം സംസാരിച്ചത് ദംഗല്‍ എന്ന ചിത്രത്തെക്കുറിച്ചായിരുന്നു. ദംഗല്‍ എന്ന ചിത്രത്തില്‍ പ്രായമായ ഒരാളുടെ വേഷം ചെയ്തു കഴിഞ്ഞെന്നും ഇനിയും ഇത്തരത്തിലുളള വേഷങ്ങള്‍ ചെയ്താല്‍ ചെറുപ്പക്കാരുടെ കഥാപാത്രങ്ങള്‍ ലഭിക്കില്ലെന്നുമാണ് ആമിര്‍ പറഞ്ഞത്. ഇക്കാരണം കൊണ്ടാണ് സഞ്ജുവിലെ കഥാപാത്രത്തിനായി താന്‍ പിന്നീട് പരേഷ് റാവലിനെ തിരഞ്ഞെടുത്തത്. ആമിര്‍ ഇപ്പോള്‍ അത് മാറ്റിപറയുന്നത് എന്തുക്കൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും രാജ് കുമാര്‍ ഹിരാനി പറഞ്ഞു.

    സൂര്യയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ വില്ലന്‍, പ്രതിഫലം ഞെട്ടിച്ചു! ബജറ്റ് എത്രയാണെന്ന് അറിയാമോ?സൂര്യയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ വില്ലന്‍, പ്രതിഫലം ഞെട്ടിച്ചു! ബജറ്റ് എത്രയാണെന്ന് അറിയാമോ?

    പൃഥ്വിയോട് ഒരു ആഗ്രഹം പറഞ്ഞു, രാജു കാണിച്ച സ്‌നേഹം എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍പൃഥ്വിയോട് ഒരു ആഗ്രഹം പറഞ്ഞു, രാജു കാണിച്ച സ്‌നേഹം എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍

    English summary
    director rajkumar hirani says about aamir khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X