Don't Miss!
- News
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ
- Lifestyle
Daily Rashi Phalam: ഇന്നത്തെ ഗ്രഹസ്ഥാനത്തിന്റെ നല്ല സൂചനകള്‍ ഈ രാശിക്കാര്‍ക്ക്
- Finance
ഐഎസ്ആര്‍ഒയും നാണിക്കും! 6 മാസത്തില്‍ 2,800% ലാഭം; ഈ 26 പെന്നി സ്റ്റോക്കുകൾ റോക്കറ്റ് കുതിപ്പില്‍
- Sports
IND vs ENG: ടെസ്റ്റില്‍ റിഷഭ് വേറെ ലെവല്‍- മിന്നും സെഞ്ച്വറി, സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു!
- Travel
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!
- Automobiles
ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്കൂട്ടറുകൾ
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
എന്റെ മൗനത്തെ ദൗര്‍ബല്യമായി കരുതരുത്! ശക്തമായ മുന്നറിയിപ്പുമായി സമാന്ത
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് സമാന്ത. തമിഴിലേയും തെലുങ്കിലേയും നിറ സാന്നിധ്യമായ സമാന്ത ഇപ്പോള്‍ ഹിന്ദിയിലും സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ്. ദ ഫാമിലി മാന്‍ വെബ് സീരീസിന്റെ രണ്ടാം സീസണിലൂടെയാണ് സമാന്തയ്ക്ക് ബോളിവുഡിലും ആരാധകരുണ്ടാകുന്നത്. താരം ബോളിവുഡിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.
അപ്പുവും രാജേശ്വരിയും ഇനി നേര്‍ക്കുനേര്‍; സാന്ത്വനത്തില്‍ അങ്കം മുറുകുന്നു
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സമാന്ത. താരത്തിന്റെ പോസ്റ്റുകളും സ്റ്റോറികളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സമാന്തയുടെ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം സമാന്ത പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധ നേടുന്നത്. ക്ഷമയെക്കുറിച്ചും നിശബ്്ദതയെക്കുറിച്ചുമൊക്കെയാണ് സമാന്ത പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

''എന്റെ മൗനത്തെ അജ്ഞതയായി കരുതരുത്. എന്റെ ശാന്തതയെ അംഗീകാരമായി കാണരുത്. എന്റെ ദയയെ ദൗര്‍ബല്യമായി കാണരുത്'' എന്നായിരുന്നു താരം കുറിച്ചത്. ദയയ്ക്കും കാലാവധിയുണ്ടെന്നും സമാന്ത പറയുന്നുണ്ട്. താരം എന്തിനെക്കുറിച്ചാണ് പറയുന്നതെന്നോ എന്താണ് താരത്തെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചതെന്നോ ട്വീറ്റില്‍ നിന്നും വ്യക്തമാകുന്നില്ല. അതേസമയം നിരന്തരം സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകുന്ന സമാന്തയുടെ പ്രതികരണമായിരിക്കാം ഇതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.
ഫാമിലി മാന്റെ വിജയത്തിന് ശേഷം സമാന്തയെ കണ്ടത് പുഷ്പയിലെ സൂപ്പര്‍ ഹിറ്റ് പാട്ടിലായിരുന്നു. ചിത്രത്തിലെ സമാന്തയുടെ ഡാന്‍സ് നമ്പര്‍ ട്രെന്റായി മാറിയിരുന്നു. കാത്തു വാക്കുള രണ്ട് കാതല്‍ ആണ് സമാന്തയുടെ പുതിയ സിനിമ. നയന്‍താരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഏപ്രില്‍ 28 നാണ് സിനിമയുടെ റിലീസ്. കോമഡി ഴോണറിലുള്ള സിനിമയുടെ സംവിധാനം വിഘ്നേഷ് ആണ്. ചിത്രത്തിലെ പാട്ടുകളും പുറത്ത് വന്നിരുന്നു. പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
തെലുങ്കില്‍ സമാന്തയുടേതായി പുറത്തിറങ്ങാനുളളത് ശാകുന്തളം ആണ്. പിന്നാലെ വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന പേരിടാത്ത സിനിമയും അണിയറയിലുണ്ട്. ബോളിവുഡിലും സമാന്ത സജീവമായി മാറുകയാണ്. വരുണ്‍ ധവാന് നായകനായി എത്തുന്ന സിനിമയിലൂടെയാണ് സമാന്ത എത്തുന്നത്. പിന്നാലെ താപ്സി പന്നു നിര്‍മ്മിക്കുന്ന സിനിമയിലും സമാന്ത അഭിനയിക്കുന്നുണ്ട്. സ്ത്രീകേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് സമാന്തയും താപ്സിയും ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഹിന്ദി സിനിമയിലേക്കുള്ള സമാന്തയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
-
മാസ് റീഎന്‍ട്രിയായി ജാസ്മിനും റോബിനും; ബിഗ് ബോസിലേക്ക് താരങ്ങളുടെ എന്‍ട്രി പ്രേക്ഷകരെ പോലും കോരിത്തരിപ്പിക്കും
-
ആലിയ ഇത് അറിഞ്ഞോ? രണ്‍ബീര്‍ കപൂറിന്റെ പുതിയ ക്രഷ് ഈ നടിയാണെന്ന് ! പൊതുവേദിയില്‍ വെളിപ്പെടുത്തി താരം
-
'എല്ലാം കാമറ ട്രിക്കാണ്.... പ്ലാസ്റ്റിക്ക് സർജറി ചെയ്യാനുള്ള പൈസയില്ല'; ഗോസിപ്പുകളെ കുറിച്ച് വാണി കപൂർ!