For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീക്ക്...';മാധുരി ദീക്ഷിതിന് ഹൃദ്യമായ പിറന്നാള്‍ കുറിപ്പുമായി ഭര്‍ത്താവ്

  |

  ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് മാധുരി ദീക്ഷിത്. തന്റെ അഭിനയമികവിലൂടെയും നൃത്തച്ചുവടുകളിലൂടെയും സിനിമാസ്വാദകരുടെ കണ്ണും കരളും കവര്‍ന്ന നടിയാണ് മാധുരി. ഒട്ടനേകം പുരസ്‌കാരങ്ങളും ഇക്കാലയളവില്‍ മാധുരിയെത്തേടിയെത്തി. ഒടുവില്‍ പത്മശ്രീ പുരസ്‌കാരവും മാധുരിക്ക് ലഭിച്ചു.

  എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവജനങ്ങളുടെ ഹൃദയഭാജനമായിരുന്നു മാധുരി. ഇക്കാലയളവില്‍ പുറത്തിറങ്ങിയ ബോളിവുഡിലെ റൊമാന്റിക് ചിത്രങ്ങളെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വിവാഹശേഷം അഭിനയത്തിന് ഇടവേള നല്‍കിയെങ്കിലും മാധുരി ദീക്ഷിത് ഇടയ്ക്കിടെയെങ്കിലും ബോളിവുഡില്‍ മുഖം കാണിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ദി ഫെയിം ഗെയിം എന്ന വെബ് സീരീസിലൂടെ സിനിമയില്‍ വീണ്ടും സജീവമാവുകയാണ് താരം.

  Also Read: 'ഇതാ കണ്ടോളൂ...പൂള്‍ പാര്‍ട്ടിയുടെ കൂടുതല്‍ ചിത്രങ്ങള്‍'; ട്രോളുകള്‍ക്ക് ചുട്ടമറുപടിയുമായി ഇറ ഖാന്‍

  മാധുരിയുടെ 55-ാം പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. സിനിമാലോകത്തെ നിരവധി പ്രമുഖര്‍ താരത്തിന് ആശംകള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. മാധുരിയ്ക്ക് പിറന്നാള്‍ ആശംസിച്ച് ഭര്‍ത്താവ് ഡോ.ശ്രീറാം നെനെ പോസ്റ്റ് ചെയ്ത കുറിപ്പായിരുന്നു അതിലേറ്റവും ഹൃദ്യം.

  'ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ, എന്റെ ഭാര്യ, എന്റെ ആത്മസുഹൃത്ത്, എന്റെ ഉറ്റസുഹൃത്തിന് ജന്മദിനാശംസകള്‍! ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു, ഏറ്റവും മികച്ചതല്ലാതെ മറ്റൊന്നും നീ അര്‍ഹിക്കുന്നില്ല. നിനക്ക് വളരെ സുന്ദരമായ ഒരു ജന്മദിനവും അതിശയിപ്പിക്കുന്ന അനേകം സംവല്‍സരങ്ങളും ഒന്നിച്ചുവരട്ടെ.'

  കരിയറിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു 1999-ല്‍ ഡോ.ശ്രീറാം നെനെയുമായുള്ള മാധുരിയുടെ വിവാഹം. അരിന്‍ എന്നും റയാന്‍ എന്നും രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.

  ശ്രീറാമിനെ കണ്ടുമുട്ടിയ കഥ ഒരിക്കല്‍ കോഫി വിത്ത് കരണില്‍ മാധുരി പങ്കുവെക്കുന്നതിങ്ങനെ: ' ഒരിക്കല്‍ എന്റെ സഹോദരന്റെ വീട്ടില്‍ വെച്ചു നടത്തിയ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹത്തിന് ഞാന്‍ നടിയാണെന്ന് അറിയില്ലായിരുന്നു. പാര്‍ട്ടിയില്‍ വെച്ചാണ് പരിചയപ്പെടുന്നത്. അന്ന് ഞങ്ങള്‍ തമ്മില്‍ കുറേ നേരം സംസാരിച്ചു, സംസാരിച്ചുവന്നപ്പോള്‍ എനിക്കു വളരെ ഇഷ്ടം തോന്നി, എന്റെ ഇന്ത്യയിലെ താരപദവിയെക്കുറിച്ചൊന്നും അദ്ദേഹത്തിന് അറിയുക കൂടിയില്ലായിരുന്നു. നടിയെന്ന എന്നേക്കാള്‍ എന്റെ വ്യക്തിത്വമാണ് അദ്ദേഹം ആദ്യം മനസ്സിലാക്കിയത്. അതാണ് എന്നെ ആകര്‍ഷിച്ചതും.' മാധുരി പറയുന്നു.

  ഭര്‍ത്താവിനൊപ്പമുള്ള ജീവിതയാത്രയില്‍ ഏറെ സന്തോഷവതിയാണെന്നു തുറന്നു പറയുന്ന മാധുരി തന്റെ വ്യക്തീജിവിതത്തിലെ ആ സുപ്രധാന തീരുമാനത്തെക്കുറിച്ച് പറയുന്നതിങ്ങനെ;' താന്‍ വിവാഹം കഴിക്കണമെന്ന് വിചാരിച്ചത് അതെനിക്ക് നല്ലതാണെന്ന് തോന്നിയതുകൊണ്ടാണ്. കുട്ടികള്‍ വേണമെന്നും ഞാന്‍ ആഗ്രഹിച്ചു. ഒരു കുടുംബം ഉണ്ടായി അതിന്റെ ഭാഗമാവണമെന്ന് എല്ലാവരും സ്വപ്‌നം കാണാറുണ്ട്. എന്നെ സംബന്ധിച്ച് അത് പ്രധാനപ്പെട്ട കാര്യമായിരുന്നു. ഞാന്‍ കുഞ്ഞുങ്ങളെ സ്‌നേഹിച്ചു. എനിക്കും കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചു. അതെന്റെ വലിയ സ്വപ്‌നമായിരുന്നു. വിവാഹം കഴിക്കാന്‍ പറ്റിയ ഒരാളെ തന്നെ കണ്ടുമുട്ടിയതോടെ അദ്ദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു.' മാധുരി പറയുന്നു.

  'വിവാഹശേഷം എന്റെ ഇഷ്ടപ്രകാരമാണ് അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്തത്. എന്റെ നിബന്ധനകള്‍ക്കനുസരിച്ച് മാത്രമേ പ്രോജക്ടുകള്‍ ചെയ്യാറുള്ളൂ. എല്ലാം ഒരു പ്രൊഫഷന്‍ ആയിട്ടാണ് ഞാന്‍ കാണുന്നത്. ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ ഞാനൊരു പ്രൊഫഷണല്‍ നടി ആവും. എന്തൊക്കെയാണ് ഞാന്‍ ചെയ്യുന്നതെന്ന് എനിക്കും അറിയാം. സ്‌ക്രിപ്റ്റ് വായിച്ച ശേഷം ഞാനതില്‍ അഭിനയിക്കും. പിന്നെ വീട്ടില്‍ വന്നാല്‍ ഒരു സാധാരണക്കാരിയെ പോലെയാവും. കാരണം ഞാന്‍ വളര്‍ന്ന് വന്നത് അങ്ങനെയാണ്.' മാധുരി വ്യക്തമാക്കുന്നു.

  Also Read:ആര്‍ച്ചീസിനെ അഭിനന്ദിച്ച് സിനിമാലോകം; മകള്‍ സുഹാനയുടെ കന്നിച്ചിത്രത്തിന് ആശംസകളുമായി ഷാരൂഖ് ഖാന്‍

  Read more about: madhuri dixit
  English summary
  Dr. Shriram Nene's beautiful note on Madhuri Dixit's 55th birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X