For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ മോഹിച്ചു! 2 വര്‍ഷം കാത്തിരുന്നെന്ന് താരപുത്രി, കാരണമുണ്ടെന്ന് ദുല്‍ഖറും

  |

  കാര്‍വാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ആദ്യ ബോളിവുഡ് ചിത്രം വലിയ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അത്ര വലിയ തരംഗമാക്കാന്‍ കഴിയാതെ പോയി. എന്നാല്‍ രണ്ടാമത്തെ സിനിമ സോയ ഫാക്ടര്‍ അങ്ങനെ ആയിരിക്കില്ലെന്നാണ് ഇതുവരെയുള്ള സൂചനകളില്‍ നിന്നും വ്യക്തമാവുന്നത്.

  അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

  റിലീസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ ദുല്‍ഖറിന്റെ സോയ ഫാക്ടറിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരപുത്രി സോനം കപൂറാണ് നായികയായിട്ടെത്തുന്നത്. നിലവില്‍ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരങ്ങളെല്ലാവരും. അതിനിടെ ദുല്‍ഖറിനെ കുറിച്ചും സോനം മനസ് തുറന്നിരിക്കുകയാണ്.

  ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ ജീവിതം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തനിക്ക് അദ്ദേഹത്തെ പരിചയമുണ്ടെന്നാണ് സോനം കപൂര്‍ ഇപ്പോള്‍ പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സോനം. എല്ലാവരും കരുതിയിരിക്കുന്നത് സോയ ഫാക്ടറില്‍ അഭിനയിക്കാന്‍ വന്നതോടെയാണ് ഞാനും ദുല്‍ഖറും പരിചയപ്പെട്ടത് എന്നാണ്. എന്നാല്‍ അങ്ങനെ അല്ല. ഇമ്രാന്‍ ഖാനൊപ്പം ഞാന്‍ സിംഗപ്പൂരില്‍ ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ ദുല്‍ഖറിനെ കണ്ടിരുന്നു. അന്ന് അദ്ദേഹം സിനിമയില്‍ പോലും വന്നിട്ടില്ല.

  ഞങ്ങള്‍ക്ക് ഒരുപാട് പൊതു സുഹൃത്തുക്കളുണ്ട്. ദുല്‍ഖറിന്റെ അടുത്ത സുഹൃത്ത് നകുല്‍ എന്റെ ബാല്യകാല സുഹൃത്താണ്. ഞാന്‍ നകുലിനെനാപ്പം ദുല്‍ഖറിനെ കണ്ടിട്ടുണ്ട്. അന്ന് സിംഗപ്പൂരില്‍ വച്ച് ാ കാര്യം പറഞ്ഞാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. രണ്ട് വര്‍ഷത്തോളമായി ഞാന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. എന്നാല്‍ അദ്ദേഹം ഒരുപാട് സിനിമകള്‍ നിരസിച്ചുവെന്നും സോനം കപൂര്‍ പറയുന്നു.

  നിരസിച്ചതല്ല, എനിക്ക് ഡേറ്റ് പ്രശ്‌നമുണ്ടായിരുന്നെന്നാണ് ദുല്‍ഖര്‍ പറയുന്നത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. അത് കൊണ്ടാണ് വൈകിയത്. സോയ ഫാക്ടറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഘോഡ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത്. സിനിമയില്‍ ക്യാപ്റ്റന്റെ വേഷമാണെങ്കിലും ജീവിതത്തില്‍ താന്‍ വലിയ കളിക്കാരനൊന്നുമല്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ചെന്നൈയിലും കൊച്ചിയിലുമായിരുന്നു എന്റെ ബാല്യകാലം.

  കുട്ടിക്കാലത്ത് മറ്റുള്ള കുട്ടികളുമായി കൂട്ടുകൂടുന്നത് ക്രിക്കറ്റ് കളിച്ച് കൊണ്ടായിരുന്നു. കേരളത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ വളരെ കൂടുതലാണ്. എന്നിരുന്നാലും ഞങ്ങള്‍ക്ക് ഒരിക്കലും ക്രിക്കറ്റിനെ മാറ്റി നിര്‍ത്താനാകില്ല. എന്റെ ഭാര്യ അമാല്‍ വലിയ ക്രിക്കറ്റ് ആരാധികയാണ്. എന്നെക്കാള്‍ നന്നായി ക്രിക്കറ്റ് കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ് അമാലെന്നും ദുല്‍ഖര്‍ പറയുന്നു.

  അനുജ് ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് സോയ ഫാക്ടര്‍. 1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമയുടെ പ്രമേയം. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ ഇരുപതിന് തിയറ്ററുകളിലേക്ക് എത്തും. ദുല്‍ഖര്‍ സല്‍മാനും സോനം കപൂറിനുമൊപ്പം സഞ്ജയ് കപൂറാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം.

  ഷാജി പാപ്പൻ സ്റ്റൈലിൽ ജയസൂര്യ! തന്നെ ഉപേക്ഷിച്ച കാമുകിയെ കണ്ടപ്പോൾ പറഞ്ഞത്...

  English summary
  Dulquer Salmaan And Sonam Kapoor Talks About Zoya Factor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X