For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ചുംബനം 10 വയസ്സില്‍! ആറാം വയസ്സില്‍ സനയോട് പ്രണയം! വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഹാഷ്മി!

  |

  ബോളിവുഡിന്റെ സ്വന്തം ചുംബന വീരനായ താരമാണ് ഇമ്രാന്‍ ഹാഷ്മി. നായികമാരുമൊത്തുള്ള ചൂടന്‍ രംഗങ്ങളിലൂടെയാണ് ഈ താരം കൂടുതല്‍ പ്രശസ്തി നേടിയത്. ലിപ് ലോക്ക് രംഗങ്ങളില്‍ അദ്ദേഹത്തെ കടത്തിവെട്ടാനാരുമില്ലെന്ന് കൂടെ അഭിനയിച്ചവര്‍ പോലും സാക്ഷ്യപ്പെടുത്തിയിരുന്നു. കരിയറിന്റെ തുടക്കം മുതല് തന്നെ അദ്ദേഹത്തിന് ഇത്തരത്തിലൊരു പേര് ചാര്‍ത്തി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരമൊരു വിശേഷണത്തോട് താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. എന്നും ഇത്തരം വേഷങ്ങളായിരിക്കും തന്നെ തേടിയെക്കുകയെന്നായിരുന്നു താരം പറഞ്ഞത്.മര്‍ഡര്‍, അക്‌സര്‍, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ സിനിമകളിലെ ചുംബനരംഗങ്ങള്‍ ഏറെ പ്രശസ്തമായിരുന്നു. സീരിയല്‍ കിസ്സര്‍ എന്ന പേരും ഇദ്ദേഹത്തിന് സ്വന്തമാണ്.

  മഞ്ജു വാര്യര്‍ക്കും ദിവ്യ ഉണ്ണിക്കും ശോഭനയ്ക്കും മാത്രമല്ല, ഇവരുടെ ജീവവായുവും അതാണ്! കാണൂ!

  സിനിമയുടെ പ്രമോഷന് പോലും ചുംബനം ഉപയോഗിക്കുന്ന പ്രവണതയാണ് ഇപ്പോഴത്തേതെന്നും ഇത് മാറ്റേണ്ടതാണെന്നും അദ്ദേഹം ഒരിടയ്ക്ക് അഭിപ്രായപ്പെട്ടിരുന്നു. കഥകളേക്കാളും കൂടുതല്‍ പ്രാധാന്യം ചുംബനത്തിന് നല്‍കുന്നതെന്തിനാണെന്ന് തനിക്കിതുവരെയും മനസ്സിലായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്തോ വലിയ അപരാധമെന്നായിരുന്നു മുന്‍പ് ചുംബനത്തെ കണ്ടിരുന്നത്. ഇന്ന് ആ കാഴ്ചപ്പാട് മാറിയെന്നും താരം പറയുന്നു. മുന്‍നിര നായകന്‍മാരും നായികമാരുമൊക്കെ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ട്. പുതിയ സിനിമയായ ചീറ്റ് ഇന്ത്യയുടെ പ്രമോഷന് എത്തിയതിനിടയിലാണ് അദ്ദേഹം തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ചുംബനത്തെക്കുറിച്ചുമൊക്കെ വ്യക്തമാക്കിയത്. മര്‍ഡര്‍ 4, ചീറ്റ് ഇന്ത്യ ഈ രണ്ട് സിനിമകളാണ് താരത്തിന്റെതായി റിലീസ് ചെയ്യാനൊരുങ്ങുന്നത്.

  കളിക്കൂട്ടുകാരുടെ തകര്‍പ്പന്‍ നൃത്തം! പ്രണവും കല്യാണിയും മരക്കാറിനായി ചുവടുവെച്ചപ്പോള്‍? ചിത്രം കാണൂ

  വളരെ ചെറുപ്പത്തില്‍ തന്നെ

  വളരെ ചെറുപ്പത്തില്‍ തന്നെ

  ബോളിവുഡിന്റെ ചുംബന വീരനായ ഇമ്രാന്റെ പ്രണയത്തെക്കുറിച്ചും ആദ്യ ചുംബനത്തെക്കുറിച്ചുമൊക്കെ അവതാരകന്‍ ചോദിച്ചിരുന്നു. താരത്തിന്റെ ലേറ്റസ്റ്റ് അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വളരെ ചെറുപ്പത്തില്‍ തന്നെ തനിക്ക് പ്രണയം തോന്നിയിരുന്നുവെന്നും അതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നതായും താരം ഓര്‍ത്തെടുക്കുന്നു. 6 വയസ്സാണെന്ന് തോന്നുന്നു, ആത്മാര്‍ത്ഥമായി താനൊരു പെണ്‍കുട്ടിയെ പ്രണയിച്ചുവെന്നും അവളെ വിവാഹം കഴിക്കാനാഗ്രഹിച്ചുവെന്നും താരം പറയുന്നു. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിനിടയിലാണ് അവളെ ആദ്യമായി കണ്ടത്. സനം എന്നായിരുന്നു അവളുടെ പേര്.

  വീട്ടുകാര്‍ ഞെട്ടി

  വീട്ടുകാര്‍ ഞെട്ടി

  സനവുമായുള്ള ഇഷ്ടത്തെക്കുറിച്ച് അന്ന് തന്നെ വീട്ടുകാരോട് തുറന്നുപറഞ്ഞിരുന്നു. അവളെ സ്വന്തമാക്കണമെന്നായിരുന്നു അന്ന് ആഗ്രഹിച്ചത്. അവളെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടിയിരുന്നുവെന്നും താരം പറയുന്നു. ആ പ്രായത്തിലുള്ള ഒരു കുട്ടിയില്‍ നിന്നും വരുന്ന വാക്കുകളായിരുന്നില്ലല്ലോ അത്. അതായിരുന്നു ആ ഞെട്ടലിനുള്ള കാരണവും.

  ആദ്യ ചുംബനം

  ആദ്യ ചുംബനം

  പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ ചുംബനം. പക്ഷേ അന്ന് മുന്‍കൈ എടുത്തത് താനായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. കോളേജ് പഠനകാലത്താണ് യഥാര്‍ത്ഥ പ്രണയത്തില്‍ അകപ്പെടുന്നത്. 5 വര്‍ഷമാണ് താന്‍ അന്ന് അവള്‍ക്കായി ചെലവഴിച്ചതെന്നും താരം പറയുന്നു. ഇപ്പോള്‍ താനൊരു റിട്ടയേര്‍ഡ് കിസ്സറാണെന്നും അദ്ദേഹം പറയുന്നു. സീരിയല്‍ കിസ്സറില്‍ നിന്നും റിട്ടയേര്‍ഡായിരിക്കുകയാണ് താനെന്നും അദ്ദേഹം പറയുന്നു.

   നായികമാരില്‍ മികച്ചത്?

  നായികമാരില്‍ മികച്ചത്?

  കൂടെ അഭിനയിച്ച നായികമാരില്‍ മികച്ചത് ആരാണെന്ന ചോദ്യവും അദ്ദേഹത്തോട് ചോദിച്ചിരുന്നു. ചുംബന രംഗങ്ങളില്‍ മികച്ച കോ സ്റ്റാര്‍ ആരാണെന്നായിരുന്നു ചോദ്യം. അവരിലൊരാളാണ് മല്ലിക ഷെരാവത്തെന്നായിരുന്നു താരം പറഞ്ഞത്. വീട്ടിലിരുന്ന് ഭാര്യ ഈ പരിപാടി കാണുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. ഒരാളെ മാത്രമായി തനിക്ക് തിരഞ്ഞെടുക്കാനാവില്ലെന്നും നായികമാരെല്ലാം മികച്ചവരായിരുന്നുവെന്നും താരം പറയുന്നു.

  യാദൃശ്ചികമായെത്തി

  യാദൃശ്ചികമായെത്തി

  സിനിമയില്‍ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നില്ല തനിക്കെന്നും പൈലറ്റാവാനായിരുന്നു ആഗ്രഹിച്ചതെന്നും താരം പറയുന്നു. വിഎഫ്എക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ യാദൃശ്ചികമായി താന്‍ സിനിമയിലേക്കെത്തുകയായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം വരവ് അറിയിച്ചിട്ടുണ്ട് ഈ താരം.

  ആലിയയും രണ്‍ബീറും

  ആലിയയും രണ്‍ബീറും

  ഇമ്രാന്‍ ഹാഷ്മിയുടെ കസിനാണ് ആലിയ ഭട്ട്. ചുംബന രംഗങ്ങളുടെ കാര്യത്തില്‍ ഇമ്രാനൊപ്പം മത്സരിച്ചിരുന്നു ആലിയ. രണ്‍ബീര്‍ കപൂറുമായുള്ള പ്രണയം പരസ്യമായിരിക്കുകയാണ് ഇപ്പോള്‍. ഇരുവരും അടുത്ത് തന്നെ വിവാഹിതരായേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുവരേയും കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന്‍രെ മറുപടി ഇങ്ങനെയായിരുന്നു, രണ്‍ബീര്‍ ഈസ് ഗ്രേറ്റ്, ആലിയ ഈസ് ഫന്റാസ്റ്റിക്ക്.

  മീ ടൂവിനെക്കുറിച്ചുള്ള അഭിപ്രായം

  മീ ടൂവിനെക്കുറിച്ചുള്ള അഭിപ്രായം

  ഇത്തരത്തിലൊരു മൂവ്‌മെന്റ് തുടങ്ങിയതില്‍ സന്തോഷമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരത്തിലുള്ള നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇതിന് പ്രാധാന്യം കൂടിയത്. സെക്ഷ്വല്‍ ഹരാസ്‌മെന്റിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം പാലിച്ചാണ് തന്റെ പ്രൊഡക്ഷന്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. 50 ശതമാനത്തോളം സ്ത്രീകളാണ് തന്റെ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്. അവരിലൊരാള്‍ക്ക് പോലും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു. മറ്റ് കമ്പനികള്‍ എന്തുകൊണ്ട് ഇത്തരം കാര്യം പാലിക്കുന്നില്ലെന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും താരം പറയുന്നു.

  ആരും മനസ്സിലാക്കുന്നില്ല

  ആരും മനസ്സിലാക്കുന്നില്ല

  സീരിയല്‍ കിസ്സര്‍ എന്ന ടാഗ് തനിക്ക് ഇഷ്ടമല്ലെന്ന് താരം പറയുന്നു. 17 വര്‍ഷമായി താന്‍ ചുംബിച്ചുകൊണ്ടേയിരിക്കുന്നു. ഒരുു സിനിമയില്‍ അത്തരത്തിലുള്ള 20 രംഗങ്ങളുണ്ടായിരുന്നു. തന്റെ കഷ്ടപ്പാടിനെക്കുറിച്ചോ വേദനയെക്കുറിച്ചോ ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം പറയുന്നു. ബെസ്റ്റ് ഓണ്‍ സ്‌ക്രീന്‍ കിസ്സിനെക്കുറിച്ച് പറയുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമയുടെ പ്രമോഷന്‍ കഴിഞ്ഞാല്‍ വീട്ടിലേക്കാണ് പോവേണ്ടതെന്നും താരം ചൂണ്ടിക്കാണിച്ചിരുന്നു.

  മകന്റെ അസുഖം

  മകന്റെ അസുഖം

  2014 ലാണ് മകന് ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. അയാന്റെ അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആദ്യം തളര്‍ന്നുപോയിരുന്നുവെങ്കിലും പിന്നീട് അതിനെതിരെ പോരാടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. അപ്രതീക്ഷിതമായുള്ള അമ്മയുടെ വിയോഗത്തിന് പിന്നാലെയായാണ് മകന്റെ അസുഖത്തെക്കുറിച്ചും അറിഞ്ഞത്. പിന്നീട് കുറച്ച് കാലം കരിയറില്‍ നിന്നും ബ്രേക്കെടുത്ത് കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു താരം. ഇപ്പോഴിതാ ചീറ്റ് ഇന്ത്യയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്.

  English summary
  Emraan Hashmi about his first love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X