For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരാധകരടക്കം എല്ലാവരും എന്റെ കഴിവുകളെ ചേച്ചി ശിൽപയുമായി താരതമ്യപ്പെടുത്തും'; ഒരുപാട് പഠിച്ചുവെന്ന് ഷമിത ഷെട്ടി

  |

  ബോളിവുഡ് താര സുന്ദരിയാണ് ശിൽപ ഷെ‌ട്ടി. ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന താരം ഇുപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഇപ്പോൾ ഡാൻസ് റിയാലിറ്റി ഷോകളുടെ വിധി കർത്താവായി മിനി സ്ക്രീനിലാണ് ശിൽപ നിറഞ്ഞ് നിൽക്കുന്നത്. ശിൽപ്പാ ഷെട്ടിയുടെ സഹോദരിയാണ് ഷമിത ഷെട്ടി. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും വളരെ സജീവമാണ് താരം. ഷമിതയും രാജും അടുത്ത സുഹൃത്തുക്കൾ കൂടി ആയിരുന്നു. ഷമിതയെ വെബ് സീരീസിൽ മേഖലയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയായിരുന്നു രാജ് കുന്ദ്ര.

  Also Read: 'നീ എന്റെ സിനിമയിൽ അഭിനയിക്കുമോടാ?'; ജീവ പ്രതീക്ഷിച്ചതിനും അപ്പുറം നൽകിയ അനൂപ് മേനോൻ!

  അതിനിടയിലാണ് അറസ്റ്റ് സംഭവിച്ചത്. അതിന് പുറമെ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷമിത. ദിവസങ്ങൾക്ക് മുമ്പാണ് ബി​ഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഷമിത തിരികെ വീട്ടിലെത്തിയത്. 2000ൽ മൊഹബത്തേൻ എന്ന ചിത്രത്തിലൂടെയാണ് ഷമിത ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു, പക്ഷേ പിന്നീട് ഷമിതയ്ക്ക് വലിയ ജനപ്രീതി നേടാനായില്ല. ഈ ചിത്രത്തിന് ശേഷം മേരേ യാർ കി ശാദി ഹേ, സാഥിയ, സഹർ തുടങ്ങിയ ചില ചിത്രങ്ങളിലും ഷമിത പ്രത്യക്ഷപ്പെട്ടു. ബിഗ് സ്ക്രീനിൽ നിന്ന് വളരെക്കാലമായി ഷമിതയെ കാണാതായി.

  Also Read: 'എന്തൊരു വൃത്തികെട്ട മുഖമാണ്, ‌കാമുകനാകാനൊന്നും ഈ രൂപം കൊണ്ട് പറ്റില്ല'; കളിയാക്കലുകളെ കുറിച്ച് ഷാരൂഖ് ഖാൻ!

  സീ 5 ന്റെ വെബ് സീരീസായ ബ്ലാക്ക് വിഡോയിലും ദി ടെനന്റിലും ഷമിത അഭിനയിച്ചിരുന്നു. ഷമിത വളരെക്കാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നുവെങ്കിലും താരം സമ്പാദിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ഒരു അഭിനയത്രിയെന്നതിലുപരി അവർ ഒരു ഇന്റീരിയർ ഡിസൈനർ കൂടിയാണ്. ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഷമിതയുടെ മൊത്തം ആസ്തി 1-5 ദശലക്ഷം ഡോളറാണ്. ഇത് ഏകദേശം 7.5 മുതൽ 35 കോടി വരെയാണ്. ഇതിന് പുറമെ ഷമിത ചില ബ്രാൻഡ് എൻഡോസ്മെന്റും നടത്താറുണ്ട്. ഇതിലൂടെയും താരത്തിന് വരുമാനം ലഭിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ശിൽപ ഷെട്ടിയുടെ സഹോദരി എന്ന പേരുള്ളതിനാൽ താൻ നിരവധി മോശം അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഷമിത ഷെട്ടി.

  ചേച്ചി ശിൽപയുമായി തന്നെ ആരാധകരടക്കമുള്ളവർ നിരന്തരം താരതമ്യപ്പെടുത്താറുണ്ട് എന്നാണ് ഷമിത പറയുന്നത്. ബി​ഗ് ബോസ് വീട്ടി‌ൽപോലും താൻ ആ താരതമ്യപ്പെടുത്തൽ അനുഭവിച്ചിട്ടുണ്ടെന്നാണ് ഷമിത പറയുന്നത്. ശിൽപയും ഷമിതയും കട്ടകമ്പിനിയാണ്. ഇരുവരുടേയും സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും ഇത് വ്യക്തമാണ്. ഷമിതയുടെ എല്ലാ പ്രശ്നങ്ങളിലും താങ്ങും തണലുമായി എപ്പോഴും ശിൽപയുണ്ടാകാറുണ്ട്. ഷമിത ബി​ഗ് ബോസ് ഹൗസിനുള്ളിലായിരുന്നുപ്പോഴും എല്ലാവിധ സപ്പോർട്ടും നൽകി അനിയത്തിക്ക് വേണ്ടി ശിൽപയും സജീവമായിരുന്നു. തന്റെ സഹോദരി ശിൽപ ഷെട്ടിയുടെ നിഴലിൽ ജീവിക്കുന്നതിനെക്കുറിച്ച് ഷമിത ഷെട്ടി അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

  സഹോദരി ജനപ്രിയ നടിയായതിനാൽ ബോളിവുഡിൽ അവസരങ്ങൾക്കും പ്രശസ്തി നേടിയെടുക്കാനും തനിക്ക് എളുപ്പമാണെന്നാണ് പല ആളുകളും കരുതിയിരുന്നതെന്നും ഷമിത പറയുന്നു. ബി​ഗ് ബോസിൽ അം​ഗമാകാൻ അവസരം ലഭിച്ചതോടെയാണ് താൻ എങ്ങനെയുള്ള ആളാണെന്ന് ആരാധകർ തിരിച്ചറിഞ്ഞതെന്നും താനായി ആളുകൾക്ക് മുമ്പിൽ‌ ജീവിക്കാൻ സാധിച്ചുവന്നത് ഓർക്കുമ്പോൾ ബി​ഗ് ബോസ് ഷോ സന്തോഷം നൽകിയെന്നും ഷമിത പറയുന്നു. ബി​ഗ് ബോസ് 15 തേർഡ് റണ്ണറപ്പായിരുന്നു ഷമിത ഷെട്ടി. ബി​ഗ് ബോസിൽ നിന്നും പുറത്ത് വന്ന ശേഷം ഷമിത ഷെട്ടിയുടെ പിറന്നാൾ ശിൽപയും ഭർത്താവ് രാജ് കുന്ദ്രയും ബന്ധുക്കളും ചേർന്ന് ആഘോഷമായി കൊണ്ടാടിയിരുന്നു.

  Read more about: shilpa shetty
  English summary
  'Everyone, including the fans, will compare my skills to sister Shilpa shetty' says Shamita Shetty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X