For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിര്‍ ഖാന്‍-കിരണ്‍ റാവു ഡിവോഴ്‌സിനെ കുറിച്ച് സഹോദരന് പറയാനുളളത്, ഫൈസല്‍ ഖാന്‌റെ പ്രതികരണം

  |

  ആമിര്‍ ഖാന്‌റെ സഹോദരന്‍ എന്ന നിലയില്‍ ബോളിവുഡ് സിനിമാ ലോകത്ത് എത്തിയ താരമാണ് ഫൈസല്‍ ഖാന്‍. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ഫൈസല്‍ ഖാന്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഹിന്ദി സിനിമാ ലോകത്ത് അഭിനേതാവ് എന്നതിലുപരി നിര്‍മ്മാതാവായും, അസിസ്റ്റന്റ് ഡയറക്ടറായും ഫൈസല്‍ പ്രവര്‍ത്തിച്ചു. പ്യാര്‍ കാ മോസം എന്ന ചിത്രത്തിലൂടെയാണ് ഫൈസല്‍ ഖാന്‍ തുടങ്ങിയത്. പിന്നീട് പത്തിലധികം സിനിമകളില്‍ ആമിറിന്‌റെ സഹോദരന്‍ ബോളിവുഡില്‍ അഭിനയിച്ചു. പാട്ടുകാരനായും തിളങ്ങിയിട്ടുണ്ട് ഫൈസല്‍ ഖാന്‍.

  faisal-khan-aamir-khan

  കൂടാതെ ആമിര്‍ ഖാന്‌റെ സിനിമകളിലും ഫൈസല്‍ അഭിനയിച്ചു. ആമിര്‍ ഖാനൊപ്പമുളള ഫൈസലിന്‌റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പരസ്പരം പിന്തുണച്ചുകൊണ്ടാണ് ആമിറും ഫൈസലും കരിയറില്‍ മുന്നോട്ട് പോയത്. ആമിറിന്‌റെ വിശേഷങ്ങള്‍ ഫൈസലും പങ്കുവെക്കാറുണ്ട്. അതേസമയം ഒരഭിമുഖത്തില്‍ കിരണ്‍ റാവുവുമായുളള ആമിറിന്‌റെ ഡിവോഴ്‌സിനെ കുറിച്ചുളള ചോദ്യത്തിന് ഫൈസല്‍ ഖാന്‍ നല്‍കിയ മറുപടി വാര്‍ത്തകളില്‍ നിറയുകയാണ്.

  അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

  ആമിറുമായുളള ഇപ്പോഴത്തെ ബന്ധം എങ്ങനെയാണെന്ന ചോദ്യത്തിന് ഞങ്ങള്‍ക്കിടയില്‍ എല്ലാം ഒകെയാണ് എന്നാണ് ഫൈസല്‍ മറുപടി പറഞ്ഞത്. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ എന്‌റെ സ്വന്തം തീരുമാനങ്ങള്‍ എടുക്കുന്നു. അവന്‍ എന്തെല്ലാമാണ് ചെയ്തുവെച്ചത് എന്ന് അറിയാത്ത ഒരാളല്ല ഞാന്‍. ഞാന്‍ എന്റെ ഏറ്റവും മികച്ചത് സിനിമയില്‍ നല്‍കി. എന്റെ നിര്‍മ്മാതാക്കള്‍ എന്നെ അതിന് സഹായിച്ചിട്ടുണ്ട്. ദൈവത്തിന്റെയും പ്രേക്ഷകരുടെയും വിധി കാണാനുണ്ട്, ഫെെസല്‍ പറഞ്ഞു. ഫാക്ടറി എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഫൈസല്‍ ഖാന്‍. നടന്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത സിനിമയാണിത്.

  വീണ്ടും വിവാഹം കഴിച്ച് പ്രകാശ് രാജ്, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍

  ചിത്രം തന്റെ അമ്മയും സഹോദരനും കണ്ടതായും അവര്‍ക്ക് അത് ഇഷ്ടപ്പെട്ടതായും ഫൈസല്‍ വെളിപ്പെടുത്തി. ഫൈസലിന്റെ ആലാപനത്തെ ആമിര്‍ ഖാന്‍ പ്രശംസിച്ചു. നീ നന്നായി ഗാനം ആലപിച്ചിട്ടുണ്ട്. എന്നെക്കാള്‍ നന്നായി നീ പാടും എന്നാണ് ഫൈസല്‍ ഖാനെ പ്രശംസിച്ച് ആമിര്‍ ഖാന്‍ പറഞ്ഞത്. ആമിറിന്റെ വിവാഹ മോചനത്തെ കുറിച്ചുളള ചോദ്യത്തിന് എനിക്ക് അവര്‍ക്ക് ഒരു ഉപദേശവും നല്‍കാന്‍ കഴിയില്ല എന്നാണ് ഫൈസല്‍ ഖാന്‍ പറഞ്ഞത്. കാരണം എന്റെ വിവാഹം നടന്നില്ല, അതിനാല്‍ ആരുടെയും വ്യക്തി ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല. അവര്‍ക്ക് ഏറ്റവും മികച്ചത് എന്താണെന്ന് അവര്‍ക്കറിയാം, ഫൈസല്‍ ഖാന്‍ വ്യക്തമാക്കി.

  അതേസമയം ലാല്‍സിംഗ് ഛദ്ദയാണ് ആമിര്‍ ഖാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‌റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് ആമിര്‍ ഖാന്‌റെ ലാല്‍സിംഗ് ഛദ്ദ. കേരളത്തിലും ആമിര്‍ ഖാന്‍ ചിത്രത്തിന്‌റെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്. കരീന കപൂര്‍ നായികയാവുന്ന സിനിമ അദ്വൈത് ചന്ദനാണ് സംവിധാനം ചെയ്യുന്നത്. ആമിറിനും കരീനയ്ക്കും പുറമെ തെലുങ്ക് താരം നാഗചൈതന്യയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

  Bollywood- സിനിമയ്ക്ക് മുമ്പത്തെ Aamir Khanന്റെ ജീവിതം

  തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ ആണ് ആമിര്‍ ഖാന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. എന്നാല്‍ സിനിമ തിയ്യേറ്ററുകളില്‍ വലിയ പരാജയമായി മാറി. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ പരാജയപ്പെട്ട ശേഷം വളരെയധികം സെലക്ടീവായാണ് ആമിര്‍ ഖാന്‍ സിനിമകള്‍ ചെയ്യുന്നത്. നിലവില്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആമിര്‍ ഖാന്‍ സിനിമകള്‍ക്ക് മിക്കപ്പോഴും വലിയ കളക്ഷന്‍ ലഭിക്കാറുണ്ട്. പികെ, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ത്രീ ഇഡിയറ്റ്‌സ് പോലുളള സിനിമകള്‍ നടന്റെതായി ബോക്‌സ്‌ഫോസീല്‍ വലിയ കളക്ഷന്‍ നേടി. ഇന്ത്യയ്ക്ക് പുറമെ ചൈന ഉള്‍പ്പെടെയുളള മറ്റ് വിദേശ രാജ്യങ്ങളിലും ആമിര്‍ ഖാന്‍ സിനിമകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

  എന്നെ എറ്റവും വിസ്മയിപ്പിച്ചത് ഈ താരം, അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ പറ്റാറില്ല

  English summary
  Faisal Khan reaction on the question about brother aamir khan's recent divorce goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X