For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായി ബച്ചന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മകൾക്ക് കൊടുത്തോ, സംശയവുമായി ആരാധകർ

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ഐശ്വര്യ റായി ബച്ചൻ. കോളിവുഡിലൂ‍ടെ അരങ്ങറ്റം കുറിച്ച് താരം ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇരുവർ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് വളരെ ചെറിയ സമയം കൊണ്ട് തന്നെ ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

  Aishwarya Rai Bachchan

  സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യ റായി ബച്ചൻ. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് നിമഷനേരം കൊണ്ട് സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാവാറുമുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് ഐശ്വര്യ റായി ബച്ചന്റെ ന്യൂയർ പോസ്റ്റാണ്. മകൾ ആരാധ്യയ്ക്കൊപ്പമുള്ള ഒരു സെൽഫി പങ്കുവെച്ച് കൊണ്ടാണ് പ്രിയപ്പെട്ട ആരാധകർക്ക് ന്യൂയർ ആശംസ നേർന്നത്.

  അപകടത്തിൽ വണ്ടിയുടെ മുൻവശം മുഴുവൻ പോയി, ആകെ തകർന്ന് പോയ സമയത്ത് കൂടെ നിന്നത് ജീവ, ഷാൻ റഹ്മാൻ പറയുന്നു

  പുഞ്ചിരിക്കുന്ന അമ്മയ്ക്കരുകിൽ ചിരിച്ചുകൊണ്ട് ഹൃദയാകൃതിയിൽ കൈകൾ വച്ചുകൊണ്ടാണ് കുഞ്ഞ് ആരാധ്യ സെൽഫിക്കായി പോസ് ചെയ്തത്. '' എല്ലാവർക്കും സ്നേഹവും സമാധാനവും സന്തോഷവും ആയുരാരോഗ്യസൗഖ്യവുമുള്ള ഒരു പുതുവത്സരം ആശംസിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'' എന്ന സ്നേഹക്കുറിപ്പിനൊപ്പമാണ് മകളുമൊത്തുള്ള സുന്ദരചിത്രം ഐശ്വര്യ പങ്കുവച്ചത്.

  കഠിനമായ ഒരു വര്‍ഷമായിരുന്നു, വ്യക്തി ജീവിതത്തിലെ താഴ്ന്ന അവസ്ഥയെ കുറിച്ച് മാളവിക മോഹനൻ

  വളരെ ചെറിയ സമയം കൊണ്ട് തന്നെ ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു. ആഷിനും മകൾക്കും ആശംസ നേർന്ന് കൊണ്ട് ആരാധകരും എത്തുകയായിരുന്നു. ഭൂരിപക്ഷം ആരാധകരും താരത്തിനും കുടുംബത്തിനും തിരിച്ച് പുതുവത്സര ആശംസകൾ നേർന്നെങ്കിലും മറ്റുചിലർക്ക് അറിയേണ്ടിയിരുന്നത് താരം ഈ വർഷമെങ്കിലും അഭിനയജീവിതത്തിൽ സജീവമാകുമോയെന്നായിരുന്നു. മറ്റൊരാളുടെ സംശയം ഐശ്വര്യയുടെ അക്കൗണ്ട് ആരാധ്യ ഏറ്റെടുത്തോ എന്നാണ്. അതിന് കാരണം ഐശ്വര്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടുലും ആരാധ്യയുടെ ചിത്രങ്ങളാണ്. മകൾക്കൊപ്പമാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടുന്നത്.

  സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു ഐശ്വര്യ വിവാഹിതയാവുന്നത്. തുടർന്ന് സിനിമയിൽ നിന്ന് മാറി നിൽക്കുകയും ചെയ്തിരുന്നു. ഐശ്വര്യയുടെ ഇടവേള ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് അഭിഷേക് ബച്ചനെതിരെ രൂക്ഷ വിമർശനവുമായി ഇവർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ആഷ് സിനിമയിൽ നിന്ന് ഇടവേള എടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും താൻ നിബന്ധിച്ചിട്ടില്ലെന്നും നടൻ പിന്നീട് പറഞ്ഞിരുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല. പിന്നീട് മകൾ ജനിച്ചതിന് ശേഷമാണ് നടി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. . മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവനമാണ് നടിയുടെ പുതിയ ചിത്രം. ഈ ചിത്രത്തിൽ രണ്ട് കഥാപാത്രത്തിലാണ് നടി എത്തുന്നത്. ഐശ്വര്യക്കൊപ്പം വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. രണ്ട് ഭാഗങ്ങളായിട്ടാണ് സിനിമ എത്തുന്നത്. ഇരട്ട വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്.

  English summary
  Fans Asked to Aishwarya Rai Bachchan She Given Her Instagram Account To Daughter,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X