For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുശാന്ത് സിങിന് എന്താണ് സംഭവിച്ചത്? മുന്‍ മാനേജര്‍ അന്തരിച്ചിട്ട് 6 ദിവസം! പിന്നാലെയായി താരവും

  |

  സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് മറ്റൊരു വിയോഗ വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡിലെ യുവതാരങ്ങളിലൊരാളായ സുശാന്ത് സിങ് രജ്പുതും വിടവാങ്ങിയിരിക്കുകയാണ്. ബാന്ദ്രയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു താരത്തെ കണ്ടെത്തിയത്.

  സംയുക്ത വര്‍മ്മ അങ്ങനെ ചെയ്യുന്നത് ബിജു മേനോന് ഇഷ്ടമല്ല! സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിന് കാരണം?

  കഴിഞ്ഞ ആറു മാസമായി സുശാന്തിനു മാനസികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. സുശാന്തിന്‍റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് ആരാധകരും താരങ്ങളും. ഈ വാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. മേഘ്ന രാജിന്‍റെ ഭര്‍ത്താവും അഭിനേതാവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് പിന്നാലെയായാണ് വീണ്ടുമൊരു മരണവാര്‍ത്ത പുറത്തുവന്നിട്ടുള്ളത്.

  നീലക്കുയില്‍ സീരിയല്‍ താരം റാണി വിവാഹിതയായി! ചിത്രങ്ങള്‍ പങ്കുവെച്ച് താരം! ആശംസകളോടെ ആരാധകരും!

  അഭിനയത്തിന് പുറമെ അവതാരകനായും നടനായും ടെലിവിഷനിലും തിളങ്ങിയിരുന്നു അദ്ദേഹം. ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. എം.എസ്.ധോണി; ദി അൺടോൾഡ് സ്റ്റോറിയിലെ ക്രിക്കറ്റ് താരം ധോണിയായുള്ള പകർന്നാട്ടം രാജ്യാന്തര ശ്രദ്ധ നേടി . പി കെ യിലെ വേഷവും ആഗോള തലത്തിൽ ആരാധകരെ സൃഷ്ടിച്ചു .

  Sushant Singh

  സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ആതമഹത്യ ചെയ്ത് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് നടനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 8നായിരുന്നു ദിശയെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലാദിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്നും ചാടുകയായിരുന്നു ദിശ. അപകട മരണത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും സംഭവം ആത്മഹത്യയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

  രഘുവിനും സാന്‍ഡ്രയ്ക്കുമൊപ്പം ആര്യയും ഫുക്രുവും എലീനയും സുരേഷും! വീണ്ടുമൊരു ഒത്തുചേരല്‍!

  വരുണ്‍ ശര്‍മ്മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്തും സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഈ മരണത്തിന്‍റെ നടുക്കത്തില്‍ നിന്നും മാറുന്നതിനിടയിലാണ് സുശാന്തിനേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

  രജിത് കുമാര്‍ വിവാഹിതനാവുന്നു, സന്തോഷം! കുടുംബം നയിക്കാന്‍ ഡിഗ്രി വേണ്ട! ഉപദേശങ്ങളുമായി ദയ അശ്വതി

  Read more about: death
  English summary
  fans worries about Sushant Singh Rajput death
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X