For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരേ വസ്ത്രം വീണ്ടും ധരിക്കും; ഫോട്ടോ എടുക്കുന്നതിന് ഡ്രസ് വാങ്ങി പൈസ കളയില്ലെന്ന് നടി സുസ്മിത സെന്‍

  |

  ഇന്ത്യയിലേക്ക് ആദ്യ മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി കൊണ്ട് വന്ന താരസുന്ദരിയാണ് സുസ്മിത സെന്‍. പതിനെട്ട് വയസില്‍ നേടിയ ഈ അംഗീകാരം പിന്നീടുള്ള നടിയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി. എന്നാല്‍ ബോളിവുഡിലെ മറ്റ് നടിമാരെക്കാളും സുസ്മിതയെ വേറിട്ട് നിര്‍ത്തുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. അടുത്തിടെ നടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നിരവധി കാര്യങ്ങളാണ് പുറത്ത് വന്നത്.

  കേവലം 24 വയസുള്ള പ്രായത്തില്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് അമ്മയായി കഴിയുകയായിരുന്നു സുസ്മിത. വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ഒരു പെണ്‍കുഞ്ഞിനെ കൂടി സ്വന്തമാക്കിയ സുസ്മിത വിവാഹത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. സിംഗിള്‍ മദറായി കഴിഞ്ഞിരുന്ന നടി ഇപ്പോള്‍ കാമുകന്‍ റോഹ്മാന്‍ ഷോവലിനും മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി കഴിയുകയാണ്.

  susmita-sen

  ബോളിവുഡ് സിനിമയില്‍ നിറഞ്ഞ് നിന്നെങ്കിലും പത്ത് വര്‍ഷത്തിന് മുകളിലായി സജീവമായിരുന്നില്ല. 2015 ല്‍ ബംഗാളി ചിത്രമായ നിര്‍ബാക്കില്‍ അഭിനയിച്ചു. ഈ വര്‍ഷം വെബ് സീരിസില്‍ അഭിനയിച്ച് തിരിച്ച് വരവ് നടത്തിയ സുസ്മിത തന്റെ ഫാഷന്‍ സ്വപ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണിപ്പോള്‍. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഫോട്ടോ എടുക്കുന്നതിന് വേണ്ടി ഡ്രസ് വാങ്ങി പൈസ കളയാന്‍ തന്നെ കിട്ടില്ലെന്ന കാര്യം നടി വ്യക്തമാക്കിയത്. സുസ്മിതയുടെ വാക്കുകള്‍ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

  'ഇഷ്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ വിമര്‍ശനങ്ങളെ കുറിച്ച് ഞാന്‍ ചിന്തിക്കാറില്ലെന്നാണ് സുസ്മിത സെന്‍ പറയുന്നത്. വസ്ത്രമായാലും ചെരിപ്പുകള്‍ ആയാലും കംഫര്‍ട്ടിനാണ് ഞാന്‍ പ്രധാന്യം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഫാഷന്‍ പോലീസിന്റെ അഭിനന്ദനങ്ങള്‍ എപ്പോഴും കിട്ടാറില്ല. പലപ്പോഴും ഒരു തവണ ധരിച്ച അതേ വസ്ത്രങ്ങള്‍ വീണ്ടും ധരിക്കാറുണ്ട്.

  susmita-sen

  കാരണം ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം ഒരുപാട് പണം ചിലവാക്കി വസ്ത്രങ്ങളും ചെരുപ്പുകളും വാങ്ങുന്ന ആശയത്തോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. അങ്ങനെ ജീവിക്കാനും സാധിക്കില്ല. ഫാഷന് എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. മോഡലിങ് കരിയര്‍ തുടങ്ങി മിസ് യൂണിവേഴ്‌സ് ആകുന്നത് വരെയുള്ള ലോകയാത്രയില്‍ ഞാന്‍ പഠിച്ച ഒരു കാര്യമുണ്ട്.

  മോഹന്‍ ലാല്‍ കമല്‍ ഹാസനെ വെല്ലുമെന്ന് ജീത്തു ജോസഫ് | Filmibeat Malayalam

  ഫാഷന്‍ ഒരു പുസ്തകം പോലെയാണ്. അതിന്റെ പുറം നോക്കി വിധി എഴുതരുത്. എന്നിരുന്നാലും പുതിയ ഞങ്ങളുടെ സഹാചര്യത്തില്‍ ഫാഷന്‍ മേഖലയില്‍ കുറേ ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. കാരണം ലോകമെമ്പാടുമുള്ള ആളുകളുമായി ഇത് ബന്ധപ്പെട്ട് കിടക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്നതാണ് എന്നും സുസ്മിത' പറയുന്നു.

  English summary
  Fashion Has A Special Place In My Heart Says Actress Sushmita Sen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X