For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ‌'ഇതെല്ലാം ഊഹിച്ചിരുന്നു, നിങ്ങൾ കാടുകയറി ചിന്തിച്ചതിന് ഞാൻ എന്തുവേണം?'; ഡിവോഴ്സ് ചർച്ചകളോട് പ്രിയങ്ക

  |

  ഏറ്റവും കൂടുതൽ വിവാഹ മോചനം നടക്കുന്ന സ്ഥലമാണ് ബോളിവുഡ്. രണ്ട് താരങ്ങൾ ബന്ധം വേർപിരിയാൻ പോവുകയാണെങ്കിൽ അതിന്റെ സൂചനകൾ അവർ സോഷ്യൽമീഡിയ വഴി ആരാധകർക്ക് നൽകും... അതാണ് പതിവ്. അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സാമന്ത-നാ​ഗചൈതന്യ വിവാഹമോചനം ഉടൻ ഉണ്ടാകുമെന്ന റൂമറുകൾക്ക് തുടക്കമായത് സാമന്ത തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലെ അക്കിനേനി എന്ന വീട്ടുപേര് വെട്ടിമാറ്റിയതിന് ശേഷമാണ്. പഴയ പേരിലേക്ക് സാമന്ത തിരിച്ചെത്തിയപ്പോൾ പാപ്പരാസികൾ അതിന് പിന്നിലെ കഥകൾ തിരഞ്ഞ് പോയാണ് ഇരുവരും വിവാഹമോചിതരാകാൻ പോവുകയാണ് എന്ന് കണ്ടുപിടിച്ചത്.

  Also Read: 'മണിയെ ഇഷ്ടപ്പെട്ടില്ല, ഒഴിവാക്കാൻ പരമാവധി നോക്കി, വിധി മറ്റൊന്നായിരുന്നു'; പ്രിയ സുഹൃത്തിനെ കുറിച്ച് നാദിർഷ

  ഇതേ രീതി തന്നെ ആഴ്ചകൾക്ക് മുമ്പ് പ്രിയങ്ക തന്റെ പേരിൽ നിന്ന് ഭർത്താവിന്റെ പേരിന്റെ വാൽകഷ്ണമായ ജൊനാസ് വെട്ടിമാറ്റിയപ്പോൾ പാപ്പാരിസകൾ സ്വീകരിച്ചു. പ്രിയങ്ക സോഷ്യൽമീഡിയ അകൗണ്ടുകളിൽ നിന്ന് ഭർത്താവിന്റെ പേര് നീക്കം ചെയ്തുവെന്നും ഇത് വിവാഹ മോചനത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യ സ്റ്റെപ്പാണെന്നും അന്ന് വാർത്തകൾ വന്നിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ് പ്രിയങ്കയും നിക്കും. ഇരുവരുടേയും വിവാഹ മോചന വാർത്തകൾ കാട്ടുതീ പോലെ പടർന്ന് പിടിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തു.

  Also Read: '​മമ്മൂട്ടി സർ എന്നല്ലാതെ മറ്റൊരു ഉത്തരമില്ല', വൈറലായി അല്ലു അർജുന്റെ വാക്കുകൾ

  സംഭവത്തിൽ പ്രിയങ്ക പ്രതികരിക്കും മുമ്പ് താരത്തിന്റെ അമ്മ പ്രതികരണവുമായി എത്തിയിരുന്നു. കേൾക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര അന്ന് പ്രതികരിച്ചത്. ഭാവി പ്രൊജക്റ്റുകളിൽ തന്റെ പഴയ പേര് തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചതിനാലാണ് ഇങ്ങനെ മാറ്റമെന്ന് പ്രിയങ്ക ചോപ്രയുടെ അടുത്ത സുഹൃത്തും വാർത്തകൾക്ക് പിന്നാലെ പ്രതികരിച്ചിരുന്നു. പേര് മാറ്റം സംബന്ധിച്ച് മറ്റൊരു അടിസ്ഥാനവുമില്ലെന്നും സുഹൃത്ത് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആ സമയങ്ങളിൽ നിക്ക് ജൊനാസ് ഷെയർ ചെയ്‍ത ഒരു വീഡിയോയ്‍ക്ക് പ്രിയങ്ക ചോപ്ര എഴുതിയ കമന്റും ചർച്ചയാവുകയും ഇരുവരുടേയും വിവാഹ മോചന വാർത്തകൾ സത്യമണെന്ന് ആരാധകർ വിശ്വസിക്കാൻ കാരണമാവുകയും ചെയ്തിരുന്നു. 'നാശം... ഞാൻ നിന്റെ കയ്യിൽ കിടന്ന് മരിച്ചു'വെന്നായിരുന്നു നിക്ക് ജൊനാസിന്റെ വർക്കൗട്ട് വീഡിയോയ്‍ക്ക് ഇമോജികളോടെ പ്രിയങ്ക ചോപ്ര എഴുതിയത്.

  ആഴ്ചകൾക്ക് മുമ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ച തന്റെ പേര് മാറ്റൽ എന്തിനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ പ്രിയങ്ക. പേര് നീക്കം ചെയ്യുമ്പോൾ തന്നെ ഇത്തരം വിവാഹ മോചന വാർത്തകൾ ഉടൻ പൊട്ടിപുറപ്പെടുമെന്നത് താൻ ഊഹിച്ചിരുന്നുവെന്നാണ് പ്രിയങ്ക കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. ട്വിറ്റർ അക്കൌണ്ടിലെ പേരുമായി സാമ്യമുള്ളതാക്കാൻ വേണ്ടിയാണ് ഇൻസ്റ്റഗ്രാമിൽ നിന്നും പേരിനൊപ്പമുള്ള ജൊനാസ് ഒഴിവാക്കിയതെന്നും താരം വ്യക്തമാക്കി. 'എനിക്കൊന്നും അറിയില്ല. ട്വിറ്ററിലെ എന്റെ പേരുപോലെ തന്നെയാക്കാൻ വേണ്ടിയാണ് ഇൻസ്റ്റഗ്രാമിൽ നിന്നും ജൊനാസ് എന്ന പേര് ഒഴിവാക്കിയത്. തുടർന്നുണ്ടായ ചർച്ചകളെല്ലാം ഞാൻ ഊഹിച്ച രീതിയിലാണ് വന്നത്. ഇതൊക്കെ ആളുകൾ വലിയ കാര്യമായി കാണുന്നു എന്നത് തന്നെ രസകരമാണ്. ഇത് സമൂഹമാധ്യമമാണ്. പ്രിയ സുഹൃത്തുക്കളേ ദയവായി ഒന്നു ശാന്തമാകൂ.....' പ്രിയങ്ക പറയുന്നു.

  Priyanka chopra's natural hair mask

  സ്വന്തം മേഖലയിൽ ഇത്രയേറെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടും ഭർത്താവിൻറെ വിലാസത്തോടെ തന്നെ വിശേഷിപ്പിച്ച മാധ്യമത്തിനെതിരെ ദിവസങ്ങൾക്ക് മുമ്പ് പ്രിയങ്ക പ്രതിഷേധമറിയിച്ച് രം​ഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് പ്രിയങ്ക ഇതിനെതിരെ പ്രതികരിച്ചത്. സ്വന്തം മേഖലയിൽ ഇത്രയും പ്രശസ്തി നേടിയ തന്നെ 'നിക് ജോനാസിൻറെ ഭാര്യ' എന്ന് വിശേഷിപ്പിച്ച മാധ്യമത്തിനെതിരെയായിരുന്നു താരത്തിൻറെ പോസ്റ്റ്. വാർത്തയുടെ സ്ക്രീൻഷോട്ട് ഉൾപ്പടെ പങ്കുവെച്ചാണ് ശക്തമായ വരികളിലൂടെ പ്രിയങ്ക പ്രതികരിച്ചത്. 'എക്കാലത്തെയും മികച്ച ഫിലിം ഫ്രാഞ്ചൈസിയായി പ്രൊമോട്ട് ചെയ്യുമ്പോഴും ഇപ്പോഴും ഒരാളുടെ ഭാര്യ എന്ന പേരിൽ പരാമർശിക്കുന്നത് വളരെ രസകരമായി തോന്നുന്നു. എങ്ങനെയാണ് ഇപ്പോഴും ഇതൊരു സ്ത്രീക്ക് സംഭവിക്കുന്നത് എന്ന് ദയവായി വിശദമാക്കൂ. എൻറെ ബയോയിൽ ഐഎംഡിബിയുടെ ലിങ്ക് വെക്കണോ?' എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.

  Read more about: priyanka chopra
  English summary
  finally Priyanka chopra revealed why she removed her husband surname from social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X