For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  3000 കോടി ഇന്ത്യൻ ബോക്സ് ഓഫീസിൽ!! കനേഡിയൻ പൗരത്വമുള്ള രാജീവ് ഹരി ഓം ഭാട്യയെ അറിയുമോ നിങ്ങൾ?

  |

  കനേഡിയൻ പൗരത്വമുള്ള രാജീവ് ഹരി ഓം ഭാട്യയെ അറിയുമോ നിങ്ങൾ?പിടിക്കിട്ടുന്നില്ല അല്ലെ?ബോളിവുഡിലെ "കില്ലാടി " എന്നു പറഞ്ഞാൽ മനസിലാകും, അതെ പറഞ്ഞു വരുന്നത് സൂപ്പർ താരം അക്ഷയ് കുമാറിനെ പറ്റിയാണ്.അഭിനേതാവ് എന്നതിനൊപ്പം നിർമ്മാതാവ്, അവതാരകൻ, എന്നീ മേഖലകളിലും തിളങ്ങിയ താരമാണ് ഇദ്ദേഹം. ഇപ്പോൾ 50 വയസിലെത്തി നിൽക്കുന്ന അക്ഷയ് 1991 ൽ "സൗഗന്ത് " എന്ന ചിത്രത്തിലെ നായക വേഷം ചെയ്തുകൊണ്ടാണ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്.

  ബോളിവുഡിൽ എത്തുന്നതിനു മുൻപ് :

  ബോളിവുഡിൽ എത്തുന്നതിനു മുൻപ് :

  തായ്ക്കോണ്ടൊ എന്ന ആയോധനകലയിൽ ബ്ലാക്ക്ബെൽറ്റ് നേടിയ അക്ഷയ് ആയോധനകല പഠിക്കാൻ ബാങ്കോക്കിൽ പോയി അതിനൊപ്പം അവിടെ പാചകക്കാരനായും, വെയ്റ്ററായും ജോലിയും ചെയ്തു.

  മുംബൈയിൽ തിരിച്ചെത്തിയ അക്ഷയ് ആദ്യം ആയോധനകലാ പരിശീലകനായി ജോലി തുടങ്ങി. അവിടെ നിന്ന് മോഡലിങ്ങിലേക്കും ശേഷം പ്രതിഫലം മേടിക്കാതെ 18 മാസത്തോളം ജയേഷ് സേത്ത് എന്ന ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റായും ജോലി ചെയ്തു.

  ആക്ഷൻ കില്ലാടി !

  ആക്ഷൻ കില്ലാടി !

  ആക്ഷൻ ചിത്രങ്ങളിലാണ് അക്ഷയ് ആദ്യകാലത്ത് തിളങ്ങിയത്. 1992 ലെ കില്ലാടി എന്ന ആക്ഷൻ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് എട്ടോളം ചിത്രങ്ങൾ കില്ലാടി എന്ന പേര് ബന്ധപ്പെടുത്തി ഇറങ്ങിയിട്ടുണ്ട്, എല്ലാം ഹിറ്റ് തന്നെ.

  ആയോധനകലയിലെ അറിവ് അക്ഷയ്ക്ക് ഒരു മുതൽക്കൂട്ടാണ് അത് കൊണ്ടു തന്നെ സംഘടന രംഗങ്ങളിലേറ്റ പരിക്കുകളൊന്നും താരത്തെ തളർത്തിയില്ല.

  ആക്ഷനിൽ നിന്നും കോമഡിയിലേക്ക്…

  ആക്ഷനിൽ നിന്നും കോമഡിയിലേക്ക്…

  അക്ഷയ് പ്രധാനമായും കോമഡി കൈകാര്യം ചെയ്യാൻ തുടങ്ങിയത് 2000 ലെ " ഹീരാ ഭേരി " എന്ന ചിത്രത്തിലൂടെയാണ്. താരത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം സംവിധാനം ചെയ്തത് മലയാളത്തിന്റെ പ്രിയനായ പ്രിയദർശനാണ്.

  ഈ കുട്ടുകെട്ടിൽ ആറോളം ചിത്രങ്ങളാണ് പല വ ർ ഷങ്ങളായി എത്തിയത്. അതിൽ രണ്ട്, മൂന്ന് ചിത്രങ്ങൾ ഒഴിച്ച് ബാക്കിയുള്ളതിന്റെ വിജയംശരാശരിയോ അതിനു താഴെയോ മാത്രമായിരുന്നു.

  മറ്റ് താരങ്ങളേക്കാൾ ബഹുദൂരം മുന്നിൽ.

  മറ്റ് താരങ്ങളേക്കാൾ ബഹുദൂരം മുന്നിൽ.

  എല്ലാത്തരം വേഷങ്ങളും തനിക്കിന്നെങ്ങുമെന്ന് അക്ഷയ് തെളിയിച്ചിട്ടുണ്ട്. ചിത്രങ്ങളുടെ പരാജയങ്ങൾക്കും അദ്ദേഹത്തിലെ നടനെ തളർത്താൻ കഴിഞ്ഞില്ല. ചുരുങ്ങിയ കാലയളവിൽ സമകാലയളവിലെ മറ്റ് താരരാജാക്കൻമാരെക്കാളും അധികം ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ആയതിനാൽ തന്നെ അഭിനയിച്ച സിനിമകളുടെ ആകെ ബോക്സ് ഓഫീസ് കളക്ഷനിൽ കില്ലാടിയാണ് മുന്നിൽ.

  2013 ൽ ചിത്രങ്ങളുടെ ആകെ മൊത്തം കളക്ഷൻ 2000 കോടി കവിയുന്ന ആദ്യ ബോളിവുഡ് താരമായി അക്ഷയ് മാറി.

  ആദ്യ 3000 കോടിയും!!!

  ആദ്യ 3000 കോടിയും!!!

  3000 കോടിയിലേറെ അഭിനയിച്ച സിനിമകളിലൂടെ ബോക്സ് ഓഫീസിൽ നേടി 2016ൽ വീണ്ടും അക്ഷയ് തന്റെ സ്ഥാനം ഉറപ്പിച്ചു.

  108 -ഓളം ചിത്രങ്ങളിലൂടെയാണ് അക്ഷയ് ഈ നേട്ടം നേടിയത്.

  ഇനി 4000 കോടിയും ഉടനെ?

  ഇനി 4000 കോടിയും ഉടനെ?

  2016 ലെ രുസ്തം എന്ന ചിത്രത്തിലൂടെ മികച്ച നടന്നുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയ അക്ഷയ് തുടർച്ചയായി സൂപ്പർ ഹിറ്റുകളാണ് ബോക്സ് ഓഫീസിൽ കാഴ്ചച്ചുകൊണ്ടിരിക്കുന്നത്.

  "പാഡ്മാൻ " എന്ന ചിത്രമാണ് ഇപ്പോൾ താരത്തിന്റേതായി തീയറ്ററുകളും പ്രേക്ഷക ഹൃദയവും കീഴടക്കി മുന്നേറുന്നത്.

  തുടർച്ചയായ വിജയങ്ങൾ താരത്തെ പുതിയ പുതിയ റെക്കോർഡുകളിലേക്ക് അടുപ്പിക്കുകയാണ്.

  2018ൽ വരാനിരിക്കുന്ന അക്ഷയ് ചിത്രങ്ങൾ.

  2018ൽ വരാനിരിക്കുന്ന അക്ഷയ് ചിത്രങ്ങൾ.

  തമിഴിലും ഹിന്ദിയിലുമായി ശങ്കർ സംവീധാനം ചെയ്യുന്ന 2.0 , ഗോൾഡ് എന്നീ ചിത്രങ്ങളാണ് താരത്തിന്റെ 2018 ൽ വരാനിരിക്കുന്ന ചിത്രങ്ങൾ.

  1948-ൽ ഹോക്കിയിൽ ഇന്ത്യ ഒളിംപിക്‌ സ്വർണ്ണ മെഡൽ നേടിയ കഥയാണ് "ഗോൾഡ്" എന്ന ചിത്രം പറയുന്നത്.

  ഭാഷാഭേദമോ, പക്ഷാപാതമോ ഇല്ലാതെ നല്ല ചിത്രങ്ങൾക്കായി നമുക്ക്‌ കാത്തിരിക്കാം.

  പാഡ്മാന്‍ കോപ്പിയടിയോ, അക്ഷയ് കുമാറിനും നിര്‍മ്മാതാവിനുമെതിരെ കേസ്!

  തുമാരിസുലു തമിഴിലേക്ക്, വിദ്യാ ബാലനായി അഭിനയിക്കാന്‍ ജ്യോതിക!!

  ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഷംന കാസിമിന്റെ കഥാപാത്ര രഹസ്യം!!

  English summary
  First bollywood actor who got 3000 crore in Indian box office
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X