For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തി, 15 വയസുകാരിയെ അത് തകര്‍ത്തു; അനുഭവം പറഞ്ഞ് അനുഷ്‌ക

  |

  ബോളിവുഡിലെ മിന്നും താരമാണ് അനുഷ്‌ക ശര്‍മ. നടി എന്നതിലുപരിയായി നിര്‍മാതാവെന്ന നിലയിലും ഇന്ന് അനുഷ്‌ക കൈയ്യടി നേടുന്നത്. ഈയ്യടുത്ത് ശ്രദ്ധ നേടിയ പാതാള്‍ ലോക്, ബുള്‍ബുള്‍ തുടങ്ങിയ ഷോകളുടെ നിര്‍മ്മാതാവാണ് അനുഷ്‌ക. ഈയ്യടുത്തായിരുന്നു അനുഷ്‌ക കുഞ്ഞിന് ജന്മം നല്‍കിയത്.

  ഇന്ന് ബോളിവുഡിലെ മുന്‍നിര താരമാണെങ്കിലും അനുഷ്‌കയുടെ തുടക്കകാലം പലരേയും പോലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. പലപ്പോഴും അവസരങ്ങള്‍ നഷ്ടമാവുകയും റിജക്ഷനുകളെ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. തന്റെ 15-ാം വയസില്‍ പോലും അനുഷ്‌കയെ സൗന്ദര്യമില്ലെന്ന് പറഞ്ഞ് പല ഷോകളില്‍ നിന്നും പരസ്യ ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

  anushka sharma

  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുടക്കകാലത്ത് നേരിട്ട റിജക്ഷനുകളെ കുറിച്ച് അനുഷ്‌ക തന്നെ മനസ് തുറന്നിട്ടുണ്ട്. തന്റെ ലുക്കിന്റെ പേരിലായിരുന്നു പലരും നോ പറഞ്ഞിരുന്നതെന്നും അത് തന്നെ മാനസികാമായി തളര്‍ത്തിയിരുന്നുവെന്നും അനുഷ്‌ക പറയുന്നു. എന്നല്‍ എല്ലാത്തിനേയും നേരിടുകയും അതിജീവിക്കുകയും ചെയ്ത് ഇന്നത്തെ താരപദവിയിലേക്ക് എത്തുകയായിരുന്നു അനുഷ്‌ക.

  ''എന്റെ പതിനഞ്ചാം വയസ് മുതല്‍ ഞാന്‍ റിജക്ഷനുകള്‍ നേരിടുന്നുണ്ട്. അതേക്കുറിച്ച് ഞാന്‍ പറയാതിരിക്കുന്നത് അതുകൊണ്ട് കാര്യമില്ല എന്നതു കൊണ്ടാണ്. ഷോകളില്‍ നിന്നും ഒഴിവാക്കപ്പെടുമായിരുന്നു. പരസ്യങ്ങളില്‍ അവസാന നിമിഷം ആളെ മാറ്റുമായിരുന്നു. എല്ലാം എനിക്കും സംഭവിച്ചിട്ടുണ്ട്. അത് ജീവിതത്തിന്റേയും ഈ മേഖലയുടേയും സ്വഭാവമാണ്. പക്ഷെ 15-ാം വയസില്‍ ഉണ്ടാകുന്ന അത്തരം അനുഭവങ്ങളും, രൂപത്തിന്റെ പേരിലുള്ള ജഡ്ജുമെന്റുകളുമെല്ലാം മനസികമായി തളര്‍ത്തുന്നതായിരിക്കും. ഞാനതിനെ നേരിടാന്‍ പഠിക്കുകയായിരുന്നു''. അനുഷ്‌ക പറയുന്നു.

  എന്തൊരു ചേലാണ്! ഗ്ലാമറസായി ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍

  പലപ്പോഴും നിര്‍മ്മാതാക്കളില്‍ നിന്നും കാസ്റ്റിംഗ് ഡയറക്ടര്‍മാരില്‍ നിന്നുമുള്ള പരോക്ഷമായ പ്രതികരണങ്ങളില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചും അനുഷ്‌ക മനസ് തുറന്നിരുന്നു. അവര്‍ പറയുന്നത് എന്താണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നു. ലുക്ക് ശരിയായില്ലെന്ന് അവര്‍ പറയുമ്പോള്‍ അതിനര്‍ത്ഥം നിന്റെ ശരീരത്തെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത് എന്നാണ്. എല്ലാം എന്തെങ്കിലും പൊളിറ്റിക്കലി കറക്ടായ വാക്കുകളോടെയെ പറയൂ. അതാണ് എന്നെ സംബന്ധിച്ച് കള്ളത്തരവും ബഹുമാനമില്ലായ്മയും എന്നായിരുന്നു അനുഷ്‌ക പറഞ്ഞത്.

  ഉറക്കം പോയെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിരുഷ്‌ക | FilmiBeat Malayalam

  നിലവില്‍ ഭര്‍ത്താവും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്ലിയ്ക്കും മകള്‍ വാമികയ്ക്കുമൊപ്പം ലണ്ടനിലാണ് അനുഷ്‌കയുള്ളത്. വിരാട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തയ്യാറെടുക്കുകയാണ്. 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് അനുഷ്‌കയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പിന്നീട് താരം ഇടവേളയെടുക്കുകയാണ്. കുഞ്ഞിന് ജന്മം നല്‍കി ആറ് മാസത്തിനകം തന്നെ സിനിമയിലേക്ക് തിരികെ എത്തുമെന്ന് നേരത്തെ അനുഷ്‌ക പറഞ്ഞിരുന്നു.

  Read more about: anushka sharma
  English summary
  Flashback Friday: Anushka Sharma Opens Up She Faced Rejection At The Age Of 15 Goes Viral, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X