For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് വിവാഹം, അഞ്ചോളം പ്രണയം; ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ പ്രണയകഥകള്‍ വീണ്ടും വൈറലാവുന്നു

  |

  ബോളിവുഡിലെ പ്രമുഖ സിനിമാ താരങ്ങളായ സുനില്‍ ദത്തിന്റെയും നര്‍ഗീസ് ദത്തിന്റെയും മകനാണ് സഞ്ജയ് ദത്ത്. മുന്‍നിര നായകനായി തിളങ്ങി നിന്ന കാലത്തും സഞ്ജയ് വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. കേസുകളില്‍ പെട്ട് പോലീസ് അറസ്റ്റ് ചെയ്തതുള്‍പ്പെടെ നിരവധി വിവാദങ്ങളാണ് സഞ്ജയ് ഉണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം ശ്വാസകോശ അര്‍ബുദം ബാധിച്ച താരം ചികിത്സയിലായിരുന്നു.

  സാരിയിൽ വ്യത്യസ്തത പരീക്ഷിച്ച് ശ്രദ്ധ ദാസ്, നടിയുടെ മനോഹര ഫോട്ടോസ് കാണാം

  അസുഖത്തില്‍ നിന്നും മുക്തനായ താരം വൈകാതെ സിനിമയിലേക്ക് തിരികെ വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. അതേ സമയം സഞ്ജയ് ദത്തിന്റെ നിരവധി പ്രണയകഥകള്‍ വീണ്ടും ഇന്റര്‍നെറ്റില്‍ സജീവ ചര്‍ച്ചയാവുകയാണ്. മുതിര്‍ന്ന നടിയടക്കം സഞ്ജയുമായി പ്രണയത്തിലായ നടിമാര്‍ നിരവധിയാണ്. കൂടുതല്‍ വായിച്ചറിയാം...

  സഞ്ജയ് ദത്തും ടിന മുനീം തമ്മില്‍ ചെറിയ പ്രായം മുതല്‍ സുഹൃത്തുക്കളായിരുന്നു. സൗഹൃദം വളര്‍ന്ന് പ്രണയമായി. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കിയില്‍ ടിന നായികയായി വന്നതോടെ പ്രണയം ശക്തമായി. എന്നാല്‍ ആ ബന്ധം അവസാനം വരെ നീണ്ട് പോയില്ല. സഞ്ജയുടെ അമിതമായ മദ്യപാനശീലം സഹിക്കാന്‍ പറ്റാതെയായിരുന്നു ടിന അദ്ദേഹത്തെ വിട്ട് പോയത്.

  ടിനയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് സഞ്ജയ് ദത്ത് മാധുരി ദീക്ഷിതുമായി അടുക്കുന്നത്. തൊണ്ണൂറുകളിലെ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു ഇരുവരുടെയും പ്രണയം. 1991 ല്‍ പുറത്തിറങ്ങിയ സാജന്‍ എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് മാധൂരിയുമായി സഞ്ജയ് അടുപ്പത്തിലാവുന്നത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും 1993 ല്‍ സഞ്ജയിയെ പോലീസ് അറസ്റ്റ് ചെയ്തതോടെ ആ ബന്ധവും തകര്‍ന്നു. ഇങ്ങനെയൊക്കെയാണ് കഥകള്‍ എങ്കിലും മാധൂരിയുമായി തനിക്ക് പ്രണയം ഉണ്ടായിട്ടില്ലെന്നാണ് താരം പറയാറുള്ളത്.

  പിന്നീട് നാദിയ ദുറാനിയുമായി സഞ്ജയ് അടുപ്പത്തിലായിരുന്നു. റിയ പിള്ളയുമായിട്ടുള്ള രണ്ടാം വിവാഹത്തിന് ശേഷമായിരുന്നു നാദിയയുമായി താരം അടുപ്പത്തിലാവുന്നത്. കാന്റെ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു അത്. അന്ന് യുഎസിലുള്ള സെറ്റിലേക്ക് നാദിയ വന്ന് സഞ്ജയുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതറിഞ്ഞ റിയ പിള്ള സഞ്ജയ് ദത്തുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷേ അധികം വൈകുന്നതിന് മുന്‍പ് നാദിയ തന്നെ അകന്ന് പോയി.

  വ്യക്തി ജീവിതത്തിലും കരിയറിലും വലിയ തകര്‍ച്ച നേരിടുന്ന സമയത്താണ് നടി ലിസ റായിയുമായി സഞ്ജയ് കണ്ടുമുട്ടുന്നത്. ഇവരുടെ കഥ അധികം നീണ്ട് പോയില്ല. പെട്ടെന്ന് തന്നെ അവസാനിക്കുകയായിരുന്നു. സഞ്ജയുമായി പ്രണയബന്ധം ഒന്നുമില്ലായിരുന്നുവെന്ന് ലിസ തന്നെ പറഞ്ഞിരുന്നു.

  ഇതിനിടയില്‍ മുതിര്‍ന്ന നടി രേഖയുമായിട്ടും സഞ്ജയ് ഇഷ്ടത്തിലായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് സിനിമയില്‍ അഭിനയിച്ച സമയത്താണ് ഇത്തരം വാര്‍ത്തകള്‍ വന്നത്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചുവെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിലൊരു സത്യവുമില്ലെന്ന് രേഖയുടെ ആത്മകഥ ഒരുക്കിയ യാസിര്‍ ഉസ്മാന്‍ എന്ന എഴുത്തുകാരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പ്രമുഖ നടിമാരടക്കം നിരവധി പേരുമായി പ്രണയത്തിലായത് മാത്രമല്ല മൂന്ന് തവണ സഞ്ജയ് ദത്ത് വിവാഹം കഴിച്ചിരുന്നു. റിച്ച ശര്‍മ്മയായിരുന്നു ആദ്യ ഭാര്യ. 1987 ല്‍ വിവാഹിതരായ ഇരുവരും 1996 ല്‍ വേര്‍പിരിഞ്ഞു. 1998 ലാണ് റിയ പിള്ളയുമായി താരം വിവാഹിതനാവുന്നത്. പത്ത് വര്‍ഷം നീണ്ട ദാമ്പത്യം 2008 ല്‍ അവസാനിപ്പിച്ചു. ശേഷം 2008 ലാണ് മാന്യത ദത്തുമായിട്ടുള്ള സഞ്ജയുടെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്.

  English summary
  Flashback Friday: From Madhuri Dixit To Rekha, Rumoured Affairs Of Bollywood Actor Sanjay Dutt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X