Don't Miss!
- News
ഒറ്റയ്ക്കിരുന്ന് കച്ചവടം മടുത്തെന്ന് വൃദ്ധ, ഇടപെട്ട് മേയര്‍... ഉടനടി പരിഹാരം
- Automobiles
മുംബൈയിൽ ഇനി ഡബിൾ ഡക്കർ ബസിൽ കറങ്ങാം
- Finance
ഈ ടാറ്റ ഓഹരിയില്‍ റെക്കോഡ് മുന്നേറ്റം; ഏറ്റവും മൂല്യമുള്ള 100 കമ്പനി ക്ലബില്‍ അംഗത്വം
- Lifestyle
റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്: ഏറ്റവും ശ്രദ്ധിക്കേണ്ടത് ചെറുപ്പക്കാര്‍
- Sports
കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ
- Technology
കിടിലൻ ഗ്രാഫിക്സ് കാർഡുകളുമായി വരുന്ന 2 ലക്ഷത്തിൽ താഴെ വിലയുള്ള ലാപ്ടോപ്പുകൾ
- Travel
ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...
ഐശ്വര്യയിൽ നിന്ന് ഒരു കുഞ്ഞിനെ കൂടി വേണം, അതിനൊരു കാരണമുണ്ട്, വെളിപ്പെടുത്തി അഭിഷേക് ബച്ചൻ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുളള താരങ്ങളാണ് ഐശ്വര്യ റായി ബച്ചനും ഭർത്താവ് അഭിഷേക് ബച്ചനും, ഇപ്പോൾ മകൾ ആരാധ്യയ്ക്കും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് നടി വിവാഹം കഴിക്കുന്നത്. കല്യാണത്തോടെ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു നടി. സിനിമയിൽ നിന്നുള്ള ആഷിന്റെ ഇടവേള ആരാധകരെ ഏറെ സങ്കപ്പെടുത്തിയിരുന്നു.

സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും ഫാഷൻ ഷോകളിലും വീക്കുകളിലും ഐശ്വര്യ സജീവമായിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ആഷ് ചർച്ച വിഷയമായിരുന്നു.. വിവാഹശേഷം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച ദമ്പതികളായിരുന്നു അഭിഷേകും ഐശ്വര്യ റായിയും. ഇവരുടെ വിവാഹമോചന കഥകളാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. എന്നാൽ ഇതിനോടൊന്നും താരങ്ങൾ പ്രതികരിച്ചിരുന്നില്ല. ഗോസിപ്പ് വാർത്തകളെ അതിന്റെ വഴിക്ക് വിട്ടിട്ട് ഇരുവരും സന്തോഷത്തോടെ ജീവിക്കുകയാണ്.

2007 ൽ ആണ് ഐശ്വര്യറായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011 നവംബർ 16 ആണ് ആഷിനും ജൂനിയർ ബച്ചനും ആരാധ്യ ജനിക്കുന്നത്. മകൾ ജനിച്ചതിന് ശേഷം ആരാധ്യയെ ചുറ്റിപ്പറ്റിയായിരുന്നു താരങ്ങളുടെ ജീവിതം . ഐശ്വര്യ പൂർണ്ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. മകൾ മുതിർന്നതിന് ശേഷമാണ് നടി സിനിമയിൽ വീണ്ടും എത്തുന്നത്. എന്നാൽ സജീവമായിരുന്നില്ല. വിവാഹശേഷം സിനിമയെക്കാളും കുടുംബത്തിനായിരുന്നു അഭിഷേക് ബച്ചൻ പ്രധാന്യം നൽകിയത് . തിരക്കുകൾക്കിടയിലും ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര പോകാനും മറ്റും താരം സമയം കണ്ടെത്തിയിരുന്നു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അഭിഷേക് ബച്ചന്റെ പഴയ ഒരു അഭിമുഖമാണ്. ഫാമിലി ഫ്ലാനിങ്ങിനെ കുറുിച്ചാണ് നടൻ പറയുന്നത്. രണ്ട് കുഞ്ഞുങ്ങളെ വേണനമെന്നാണ് നടന്റെ ആഗ്രഹം. കാരണവും ജൂനിയർ ബച്ചൻ അന്ന് വെളിപ്പെടുത്തിയിരുന്നു തനിക്ക് ഒരു സഹോദരിയുണ്ട് . ആ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അതിനാലാണ് രണ്ട് മക്കൾ വേണമെന്നുള്ള ആഗ്രഹമെന്നും ബച്ചൻ അഭിമുഖത്തിൽ പറയുന്നു. ഐശ്വര്യ ആരാധ്യയെ പ്രസവിക്കാൻ തയ്യാറെടുക്കുമ്പോഴാണ് അഭിഷേക് ഈ അഭിമുഖം നൽകുന്നത്. വർഷങ്ങൾക്ക് ശേഷം വീണ്ടും നടന്റെ വാക്കുകൾ വൈറലാവുകയാണ്.

ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്തകൾ അടുത്ത കാലത്ത് ബോളിവുഡ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ നടിയുടെ ഒരു ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഗർഭിണിയാണെന്നുള്ള വാർത്തകൾ പുറത്ത് വന്നത്. നടി വരലക്ഷ്മി ശരത് കുമാറായിരുന്നു ആഷിന്റെ ചിത്രം പങ്കുവെച്ചത്. ഒപ്പം നടൻ അഭിഷേക് ബച്ചനുമുണ്ട്. കറുത്ത് വൈഡ് നെക്കുള്ള വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. സിമ്പിൾ ലുക്കിലാണ് നടി ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രം വൈറലായതിന് പിന്നാലെയാണ് താരം അമ്മായാവാൻ പോവുന്നു എന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇതിനെ കുറിച്ച് ഐശ്വര്യയോ അഭിഷേകോ ബച്ചൻ കുടുംബമോ പ്രതികരിച്ചിരുന്നില്ല. സിനിമ ഷൂട്ടിംഗ് തിരിക്കിലാണ് താരമിപ്പോൾ.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി ക്യാമറയ്ക്ക് മുന്നിൽ എത്തുകയാണ്. മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിലൂടെയാണ് നടി എത്തുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇരട്ട വേഷത്തിലാണ് ഐശ്വര്യ സിനിമയിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു. ഐശ്വര്യ റായി ആയിരുന്നു സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം പുറത്ത് വിട്ടത്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ