For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്ത് നരകമാണിത്; കരീനയുടെ വസ്ത്രം മാറ്റിയതിന് അന്ന് ചീത്ത കേള്‍ക്കേണ്ടി വന്ന കഥ ദിയ മിര്‍സ പറയുന്നു

  |

  ബോളിവുഡ് താരങ്ങള്‍ തമ്മില്‍ പിണങ്ങുന്നതും വഴക്ക് ഉണ്ടാക്കുന്നതും പരസ്യമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതുമെല്ലാം മുന്‍പ് പല തവണ കണ്ടിട്ടുണ്ട്. അത്രയും അടുത്ത സുഹൃത്തുക്കളായിരുന്നിട്ട് പോലും പരസ്യമായിട്ടുള്ള താരങ്ങളുടെ ചില വഴക്ക് എത്ര കാലം കഴിഞ്ഞാലും ആരാധകര്‍ മറക്കുകയുമില്ല. ഇപ്പോഴിതാ നടിമാരായ ദിയ മിര്‍സയും കരീന കപൂറും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുള്ള രസകരമായ കഥയാണ് വീണ്ടും ശ്രദ്ധേയമാവുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെങ്കിലും ഇതേ കുറിച്ച് ദിയ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

  ലക്‌നൗവില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കരീന കപൂര്‍ ദിയ മിര്‍സയെ ആക്രോശിച്ച് സംസാരിക്കുകയായിരുന്നു. മുന്‍പ് ഒരു അഭിമുഖത്തില്‍ ദിയ തന്നെ ഇക്കാര്യത്തെ കുറിച്ച് പുറംലോകത്തോട് തുറന്ന് പറയുകയും ചെയ്തു. അന്ന് കരീന കപൂറിന് പുറമേ ബോളിവുഡ് നടിമാരായ ദിയ മിര്‍സ, നമ്രത ഷിറോദ്കര്‍, ഊര്‍മിള മദോണ്ട്കര്‍, തുടങ്ങിയവരെല്ലാം പങ്കെടുത്തു. ദേശീയ പതാകയുള്ള ചുരിദാറും ധരിച്ചായിരുന്നു ചടങ്ങിന് എല്ലാവരും എത്തിയത്. ചടങ്ങിന് മുൻകൂട്ടി നൽകിയ ഡ്രസ് കോഡ് അതായിരുന്നു. എന്നാല്‍ കരീനയ്ക്ക് അവളുടെ ഇഷ്ടത്തിനുള്ള വസ്ത്രം ധരിച്ച് പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ആഗ്രഹിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് ദിയയുമായി ദേഷ്യത്തിൽ സംസാരിക്കേണ്ടതായി വന്നത്.

   kareena-dia

  തനിക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചെടുത്ത കനമുള്ള ഗാഗ്ര ചോളിയും ആഭരണങ്ങളും ധരിക്കണമെന്ന് കരീന ആഗ്രഹിച്ചതായി ദിയ പറയുന്നു. അതിലെല്ലാം ഉപരിയായി കരീന ദേശീയ പതാകയും ധരിച്ചിരുന്നില്ല. എല്ലാവരും ഒരുപോലെ വന്നിട്ടും കരീന യൂണിഫോം പാലിക്കുന്നില്ലെന്ന് കണ്ടതോടെ നമ്രതയും അസ്വസ്ഥയായി. കരീനയുടെ വസ്ത്രം എടുത്ത് പുറത്തേക്ക് പോവുകയാണെങ്കില്‍ അത് വഴി നമുക്ക് രഹസ്യമായി ഇത് പരിഹരിക്കാമെന്ന് ഞാന്‍ നമ്രതയോട് പറഞ്ഞു. അങ്ങനെ തന്നെ ചെയ്തു. ഇതറിഞ്ഞെത്തിയ കരീന അസ്വസ്ഥയാവുകയും അലറി വിളിക്കുകയുമൊക്കെ ചെയ്തതായി ദിയ സൂചിപ്പിക്കുന്നു.

  സീരിയലുകളെ എല്ലാവര്‍ക്കും പുച്ഛിക്കാം; കോടികൾ മുടക്കുന്ന സിനിമകളെക്കാളും പരിമിതി അതിനുണ്ടെന്ന് താരങ്ങൾ

  കരീനയ്ക്ക് എന്തോ ബാധിച്ചത് പോലെയായിരുന്നു. 'നീ ഏത് നരകമാണ് എന്ന് ചോദിച്ച്' കരീന എന്റെ അടുത്ത് ഉറക്കെ ബഹളമുണ്ടാക്കി. നമ്രതയെ ഉപദേശിക്കാന്‍ നീ ആരാണ്? ഇതൊക്കെ കേട്ടതോടെ ഞാനും പെട്ടെന്ന് ആ സമയത്ത് അമ്പരക്കുകയും വളരെ അസ്വസ്ഥമാവുകയും ചെയ്തു. കരീനയോട് തിരിച്ചൊന്നും പറയാതെ തന്നെ ഞാന്‍ ആ റൂമില്‍ നിന്നും ഇറങ്ങി പോവുകയാണ് ചെയ്തത്. കരീന എത്രത്തോളം യുക്തിയില്ലാതെയും അനീതിപരമായും ഉച്ചത്തിലുമാണ് ബഹളമുണ്ടാക്കുന്നതെന്ന് അവര്‍ക്ക് മനസിലായിട്ടില്ലെന്ന് ഞാന്‍ മനസിലാക്കിയതായും ദിയ പറഞ്ഞു.

  dia

  വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പ്രശ്‌നം നടക്കുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഇരുവരും സൗഹൃദത്തിലേക്ക് എത്തിയിരുന്നു. അടുത്തിടെ ദിയ മിര്‍സ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തപ്പോള്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് കരീനയും രംഗത്ത് വന്നിരുന്നു. രണ്ടാം വിവാഹശേഷമാണ് ദിയയ്ക്ക് കഴിഞ്ഞ മേയ് മാസത്തിൽ ഒരു കുഞ്ഞ് ജനിക്കുന്നത്. അവ്യാൻ ആസാദ് രേഖി എന്നാണ് മകന് ദിയ പേരിട്ടത്. ബോളിവുഡിലെ പ്രമുഖരെല്ലാം ദിയയ്ക്ക് ആശംസകള്‍ അറിയിച്ചെങ്കിലും കരീനയുടെ സന്ദേശമാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായത്.

  ഭാര്യ ആശുപത്രിയിലായതോടെ ഫോളോവേഴ്‌സ് കൂടി; സാന്ദ്രയെ ഐസിയു വില്‍ പോയി കണ്ടപ്പോള്‍ വില്‍സണ്‍ പറഞ്ഞ തഗ്ഗ് ഡയലോഗ്

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കരീന കപൂറിനും ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. നടന്‍ സെയിഫ് അലി ഖാന്‍-കരീന ദമ്പതിമാരുടെ രണ്ടാമത്തെ മകനാണ് ജനിച്ചത്. അടുത്തിടെയും കരീനയുടെ മകന്റെ പേരുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വൈറലായിരുന്നു. മൂത്ത മകന് പേരിട്ടപ്പോഴും കരീനയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇത് മാത്രമല്ല കരീനയുമായി ബന്ധപ്പെട്ടുള്ള നിരവധി ഫ്‌ളാഷ് ബാക്ക് കഥകളാണ് ഈ ദിവസങ്ങളില്‍ വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്.

  English summary
  Flashback Friday: When Kareena Kapoor Behaviour Upset Dia Mirza, Here's How
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X