For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഋഷി കപൂറിന്റെ വിവാഹത്തിന് താലിയും സിന്ദൂരവും അണിഞ്ഞെത്തിയ രേഖ; അമിതാഭിന് വേണ്ടി?

  |

  ബോളിവുഡ് എപ്പോഴും വിവാദങ്ങളുടെ വേദിയാണ്. വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. സോഷ്യല്‍ മീഡിയ ഇത്രത്തോളം സജീവമാകുന്നതിന് മുമ്പ് തന്നെ ബോളിവുഡിലെ കഥകളും വിവാദങ്ങളുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളായി മാറിയിട്ടുണ്ട്. സത്യത്തില്‍, ഇന്ന് സോഷ്യല്‍ മീഡിയ സജീവമായതിനാല്‍ താരങ്ങള്‍ പലപ്പോഴും ജാഗ്രതയോടെയാണ് പെരുമാറുന്നത്. എന്നാല്‍ നേരത്തെ സോഷ്യല്‍ മീഡിയയെയോ മാധ്യമങ്ങളെയോ താരങ്ങള്‍ തെല്ലും ഭയന്നിരുന്നില്ല.

  ഹോട്ട് ലുക്കില്‍ യുവതാരം ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട് കാണാം

  അതുകൊണ്ട് തന്നെ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ താരങ്ങള്‍ മടി കാണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കും ഓഫ് സ്‌ക്രീനിലും യാതൊരു പഞ്ഞവുമില്ലായിരുന്നു. അത്തരത്തില്‍ സ്ഥിരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പേരുകളിലൊന്നായിരുന്നു സൂപ്പര്‍ നായികയായ രേഖയുടേത്. ബോളിവുഡിന്റെ ഒറിജിനല്‍ ഡീവയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു.

  രേഖയും അമിതാഭ് ബച്ചനും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഒരുകാലത്ത് വളരെ സജീവമായിരുന്നു. അമിതാഭ് ബച്ചനോടുള്ള പ്രണയം പലപ്പോഴായി രേഖ പരസ്യമായി തന്നെ അറിയിച്ചിട്ടുണ്ട്. അമിതാഭിനായി കാത്തിരിക്കുകയായിരുന്നു രേഖ എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം തന്റെ കുടുംബത്തെ ഉപേക്ഷിച്ച് അമിതാഭ് ബച്ചന്‍ രേഖയിലേക്ക് വരാതിരുന്നത് രേഖയെ അലട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡിനെയാകെ പിടിച്ചുലച്ച സംഭവങ്ങളായിരുന്നു അതെല്ലാം.

  അത്തരത്തില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒന്നായിരുന്നു ഋഷി കപൂറിന്റേയും നീതു സിംഗിന്റേയും വിവാഹം. ആര്‍കെ സ്റ്റുഡിയോയില്‍ നടന്ന വിവാഹത്തിന് ബോളിവുഡ് മുഴുവനും ഉണ്ടായിരുന്നുവെന്ന് പറയാം. ഹിന്ദി സിനിമയിലെ രണ്ട ജനപ്രീയ താരങ്ങള്‍ ജീവിതത്തില്‍ ഒരുമിക്കുന്നത് കാണാനായി നിരവധി പേരായിരുന്നു എത്തിയത്. എന്നാല്‍ വരനേയും വധുവിനേയും രണ്ടാമതാക്കി കൊണ്ട് അവിടെ കൂടെ നിന്നവരുടെ മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് എത്തിക്കുകയായിരുന്നു രേഖ ചെയ്തത്.

  മംഗള്‍സൂത്രവും സിന്ദൂരവും അണിഞ്ഞായിരുന്നു രേഖ വിവാഹത്തിനെത്തിയത്. ഇതോടെ എല്ലാവരുടേയും ശ്രദ്ധ രേഖയിലേക്ക് തിരിയുകയായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ എല്ലാവരും രേഖയെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി വിവാഹം നടക്കുന്നിടത്തേക്ക് എത്തിയ രേഖയുടെ എന്‍ട്രി എല്ലാവരുടേയും ശ്രദ്ധ കവരുന്നതായിരുന്നു. രേഖയെ കണ്ടതും അമിതാഭ് ബച്ചന്റെ മാതാപിതാക്കളും ജയ ബച്ചനുമെല്ലാം അക്ഷമരാവുകയായിരുന്നു. രേഖയുടെ ലക്ഷ്യം എന്തെന്ന് അവര്‍ക്ക് വ്യക്തമായി മനസിലായിരുന്നു.

  ഈ സംഭവത്തെക്കുറിച്ച് പിന്നീട് ഋഷി കപൂര്‍ തന്റെ ജീവിത കഥയായ ഖുല്ലം ഖുല്ലയില്‍ തുറന്നു പറയുന്നുണ്ട്. അന്ന് രേഖ അമിതാഭിനെ തന്നെ നോക്കി കൊണ്ട് സദസില്‍ നില്‍ക്കുകയായിരുന്നുവെന്നാണ് ഋഷി കപൂര്‍ തന്റെ വിവരണത്തില്‍ പറയുന്നത്. രസകരമായൊരു വസ്തുത വിവാഹത്തിനുള്ള ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ രേഖയുടെ പേര് ആദ്യമുണ്ടായിരുന്നില്ല എന്നതാണ്. നീതുവിന്റെ അടുത്ത സുഹൃത്തായതിനാല്‍ പിന്നീട് രേഖയുടെ പേരും ലിസ്റ്റില്‍ ചേര്‍ക്കുകയായിരുന്നു. എന്നാല്‍ വിവാഹ ദിവസം എല്ലാ ശ്രദ്ധയും രേഖ തന്നിലേക്ക് തിരിക്കുകയായിരുന്നു.

  Also Read: മാധുരി ദിക്ഷിതിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച സഞ്ജയ് ദത്ത്; നടക്കാതെ പോയതിനും കാരണം നടന്‍

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്നാല്‍ പിന്നീട് താന്‍ അങ്ങനെ ചെയ്തതില്‍ വിശദീകരണവുമായി രേഖ എത്തുകയായിരുന്നു. താന്‍ മനപ്പൂര്‍വ്വം എന്തെങ്കിലും ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും ഒരു സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും വരുന്ന വഴിയായിരുന്നു. ആ സിനിമയിലെ തന്‌റെ ഗെറ്റപ്പായിരുന്നു അതെന്നും തിരക്കില്‍ മാറ്റാന്‍ മറന്നു പോയതാണെന്നുമായിരുന്നു രേഖയുടെ വിശദീകരണം. എന്തായാലും ഈ സംഭവങ്ങള്‍ വലിയ വിവാദമായിരുന്നു ഒരു കാലത്ത്.

  Read more about: rekha amitabh bachchan
  English summary
  Flashback Friday When Rekha Came To The Wedding Of Rishi Kapoor And Neetu Wearing Sindoor And Mangalsutra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X