Don't Miss!
- News
കേരളത്തില്‍ ബിജെപിക്കിടമില്ലാത്തത് നികത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു; ആഞ്ഞടിച്ച് സിപിഐ മുഖപത്രം
- Finance
വില കുതിക്കും മുമ്പെ നോക്കിവെച്ചോളൂ; ഉടന്‍ ബോണസ് ഓഹരി പ്രഖ്യാപിക്കുന്ന 5 കമ്പനികള്‍
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
- Travel
സുഹൃത്തുക്കള്‍ക്കൊപ്പം പോകാം ഇന്ത്യ കാണാന്‍... ആഘോഷമാക്കാം വാരാന്ത്യ യാത്രകള്‍
ജൂഹി ചൗളയുടെ അമ്മായിയമ്മ ആവാൻ പറ്റില്ല; പകുതിയ്ക്ക് വെച്ച് സിനിമ വേണ്ടെന്ന് വെച്ച് നടി പിന്മാറിയ കഥ
എത്ര വലിയ സിനിമ ആണെങ്കിലും തങ്ങള്‍ക്ക് കിട്ടുന്ന അവസരം ചില താരങ്ങള്‍ വേണ്ടെന്ന് വെക്കാറുണ്ട്. മുന്‍പ് സോയ അക്തറിന്റെ 'ദില്‍ ദഡക്നേ ദോ' എന്ന സിനിമയില്‍ നിന്നും മുന്‍നിര നടിമാരായ മാധൂരി ദീക്ഷിത്, തബു, രവീണ ടണ്ടന് എന്നിവരെല്ലാം പിന്മാറിയിരുന്ു. ചിത്രത്തില്‍ രണ്‍വീര്‍ സിംഗിന്റെയും പ്രിയങ്ക ചോപ്രയുടെയും അമ്മയായി അഭിനയിക്കാന്‍ സാധിക്കില്ല എന്ന നിസാരമായ കാരണം പറഞ്ഞാണ് അന്ന് നടിമാര്‍ പിന്മാറിയത്. താരങ്ങള്‍ തമ്മില്‍ കാര്യമായ പ്രായ വ്യത്യാസമില്ല എന്നതടക്കം പല കാരണങ്ങളായിരുന്നു ഈ പിന്മാറ്റത്തിന് കാരണമായി പറയുന്നത്.
എന്നാല്‍ ജൂഹി ചൗളയുടെ അമ്മായിയമ്മ വേഷം ചെയ്യാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് നടി ഡിംപിള്‍ കപാഡിയ നല്ലൊരു കഥാപാത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നടിയും സംവിധായികയുമായ ഹേമ മാലിനി സംവിധാനം ചെയ്ത് 1992 ല്‍ റിലീസിനെത്തിയ ചിത്രമാണ് ദില്‍ ആഷ്ന ഹേ. ചിത്രത്തില്‍ പുതുമുഖ നടി ദിവ്യ ഭാരതിയാണ് നായിക വേഷം അവതരിപ്പിച്ചത്. ചിത്രത്തില്‍ ദിവ്യയുടെ അമ്മയുടെ വേഷം ചെയ്യുന്നതിന് വേണ്ടി ഹേമ മാലിനി ഡിംപിള്‍ കപാഡിയയെ സമീപിപ്പിച്ചു.

അക്കാലത്ത് നായികയായിട്ട് അഭിനയിക്കുന്നതിനൊപ്പം രണ്ടാമത്തെ നടിയായിട്ടുള്ള ചില പരീക്ഷണങ്ങളും ഡിംപിള്‍ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഹേമ മാലിനിയുമായുള്ള സൗഹൃദം കൊണ്ടും സിനിമയില്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞ മറ്റ് സമകാലിക നടിമാര്‍ (അമൃത സിംഗ് & സോനു വാലിയ) ഉണ്ടായിരുന്നത് കൊണ്ടും ആ സിനിമ ചെയ്യാമെന്ന് ആദ്യമേ ഡിംപിള്‍ സമ്മതിച്ചു. അങ്ങനെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിവ്യ ഭാരതിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും യുവനടിയ്ക്കൊപ്പം കൂടുതല്‍ സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ ഡിംപിള്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് തന്നെ ദീവാന എന്ന സിനിമയുടെ വന്‍ വിജയത്തോട് കൂടി സംവിധായകന് രാജ് കാന്‍വര്‍ ലാഡ്ല, കര്‍ത്തവ്യ, എന്നിങ്ങനെ രണ്ട് സിനിമകളുമായി ദിവ്യ ഭാരതിയുമായി സമീപിക്കുന്നത്.

ആ സിനിമകളില്‍ ദിവ്യ കരാര്‍ ഒപ്പിടുകയും ചെയ്തു. കര്‍ത്തവ്യ എന്ന സിനിമയില്‍ സഞ്ജയ് കപൂര്‍ ആണ് നായകനായിട്ടെത്തിയത്. ചിത്രത്തില്‍ സഞ്ജയുടെ അമ്മയായി അഭിനയിക്കാന്‍ കഴിവുള്ള ഒരു നടിയെ ആവശ്യമായിരുന്നു. സഞ്ജയ്യുടെ ഭാര്യയായി അഭിനയിക്കുന്ന ദിവ്യ ഭാരതി ഈ റോളിന് ഡിംപിളിനെ ശൂപാര്‍ശ ചെയ്തു. അങ്ങനെയാവുമ്പോള്‍ ദിവ്യ ഭാരതിയുടെ അമ്മായിയമ്മയുടെ വേഷത്തില്‍ ഡിംപിള്‍ എത്തും. സംവിധായകന് രാജ് കന്‍വറിനോട് ഇക്കാര്യം പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് ഡിംപിളിനെ സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചു.
നടി തന്വി വിവാഹിതയായി; മുംബൈ സ്വദേശി ഗണേഷ് ആണ് വരന്, കന്യാദാനം നടത്തുന്ന വീഡിയോ പങ്കുവെച്ച് നടി

രാജ് ഒരുക്കുന്ന രണ്ട് സിനിമകളും ഒരേ സമയം തന്നെ ചിത്രീകരിക്കാന്‍ തുടങ്ങി. ഇതിനിടയിലാണ് ദുരൂഹമായ സാഹചര്യത്തില്‍ ദിവ്യഭാരതി അന്തരിച്ചത്. ഇതോടെ പ്രൊജക്ടുകള്‍ നിര്‍ത്തി വെക്കേണ്ടതായി വന്നു. ഒരിടവേളയ്ക്ക് ശേഷം ദിവ്യയ്ക്ക് പകരം ജൂഹി ചൗളയെ നായികയാക്കി ഈ സിനിമ ആരംഭിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. അങ്ങനെ ഡിംപിളിന്റെ ഡേറ്റുകള്‍ അന്വേഷിച്ച് സംവിധായകന് എത്തി. എന്നാല്‍ ഡേറ്റ് തരാന്‍ താല്പര്യമില്ലെന്നും താന്‍ ഈ സിനിമ ചെയ്യുന്നില്ലെന്നുമാണ് പറഞ്ഞത്.

ദിവ്യഭാരതിയുടെ എല്ലാ രംഗങ്ങളും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നതിനാല്‍ നിര്‍മ്മാതാക്കള്‍ അതിനകം തന്നെ വന്‍ നഷ്ടം നേരിട്ടിരുന്നു. പിന്നാലെ ഡിംപിള്‍ കൂടി സിനിമ ഉപേക്ഷിച്ചാല്‍ നഷ്ടം ഇരട്ടിയാകും, കാരണം ഡിംപിളിന്റെ മിക്ക രംഗങ്ങളും ചിത്രീകരിച്ചത് സഞ്ജയ് കപൂറും മറ്റ് അഭിനേതാക്കളുടെയും കൂടെയായിരുന്നു. രാജ് കന്‍വാര്‍ ഡിംപിളിനെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു, പക്ഷേ അവര്‍ വഴങ്ങാന്‍ തയ്യാറായില്ല. ജൂഹി ചൗളയുടെ അമ്മായിയമ്മയായി താന്‍ അഭിനയിക്കില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു. അങ്ങനെ ഫിലിം അസോസിയേഷനുകളില്‍ ഡിംപിളിനെതിരെ പരാതിയുമായി ചെന്നെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചില്ല. ഇതോടെ ഡിംപിളിന് പകരം നടി അരുണ ഇറാനി ആ കഥാപാത്രത്തെ അവതരിപ്പിച്ചു.