For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയായ മകൾക്ക് മുൻ കാമുകിയുടെ മുഖച്ഛായയെന്ന് പാപ്പരാസികൾ, പ്രണയം തുറന്ന് സമ്മതിക്കാതെ ശത്രുഘ്നൻ സിൻഹ!

  |

  1970, 1980 കളിൽ ബോളിവുഡിലെ പ്രധാന നടന്മാരിൽ ഒരാളായിരുന്നു ശത്രുഘ്നൻ സിൻഹ. വില്ലൻ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ശത്രുഘ്നൻ തന്റെ അഭിനയജീ‍വിതം തുടങ്ങിയത്. സുഭാഷ് ഘായ് സംവിധാനം ചെയ്ത കാളി ചരൺ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. ബീഹാറിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനായ ജയ് പ്രകാശ് നാരായണനിൽ നിന്നും പ്രചോദനം ഉൾകൊണ്ട് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് ശത്രുഘ്നൻ ഇപ്പോൾ. തുടക്കത്തിൽ ഭാരതീയ ജനത പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടൊപ്പമാണ്.

  Also Read: 'ഉദയയെ വെറുത്തിരുന്ന എനിക്ക് ഇന്ന് അതില്ലാതെ ജീവിക്കാൻ വയ്യ'; അപ്പനോട് ഒട്ടിച്ചേർന്ന് ചാക്കോച്ചൻ

  താരത്തിന്റെ മകൾ സോനാക്ഷി സിൻഹ ഇന്ന് ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ്. എഴുപതിൽ സിനിമയിൽ ശോഭിക്കുന്ന കാലത്ത് നിരവധി പ്രണയങ്ങളും ശത്രുഘ്നൻ സിൻ‌ഹയ്ക്കുണ്ടായിരുന്നു. അതിൽ ഏറ്റവും കൂടുതൽ പാപ്പരാസികൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടത് റീന റോയിയുമായുള്ള പ്രണയമായിരുന്നു. പതിനെട്ടിലേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ശത്രുഘ്‌നൻ സിൻഹയും റീന റോയിയും പ്രണയത്തിലാണെന്ന കാര്യം ഏഴുപതുകളിലും എൺപതുകളിലും ബോളിവുഡിലെ സ്ഥിരം ഗോസിപ്പായിരുന്നു. എന്നാൽ രണ്ടുപേരും ഒരിക്കലും ഇക്കാര്യം ശരിവച്ചിട്ടില്ല. ശത്രുഘ്‌നൻ സിൻഹയുടെ മകളായ സോനാക്ഷി സിൻഹയ്ക്ക് റീന റോയിയുടെ മുഖഛായയുണ്ടെന്നുള്ള വാദങ്ങളും ബോളിവുഡിൽ സജീവമായിരുന്നു.

  Also Read: 'സൗകര്യമില്ലടീയെന്ന് പറഞ്ഞ് തെറിയായിരുന്നു... അവസാനം നടൻ തന്നെ കാലുപിടിച്ചു'; അനുഭവം പറഞ്ഞ് സാന്ദ്ര തോമസ്

  റീനയുമായി അടുത്ത ബന്ധം ശത്രുഘ്നൻ സിൻഹയ്ക്ക് ഉണ്ടായിരുന്നുവെങ്കിലും താരം ഒരിക്കലും അത് തുറന്ന് സമ്മതിക്കാൻ കൂട്ടാക്കിയിട്ടില്ല. ശത്രുഘ്നൻ-റീന പ്രണയം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലത്താണ് അദ്ദേഹം പൂനം സിൻഹയെ 1980ൽ ജീവിത സഖിയാക്കിയത്. പത്തൊമ്പതാം വയസിൽ ബോളിവുഡ് സിനിമകളിൽ റീന അഭിനയിക്കാൻ തുടങ്ങിയിരുന്നു. കാളിചരൺ സിനിമയിൽ ശത്രുഘ്നൻ സിൻഹയുടെ ജോഡി റീനയായിരുന്നു. ആ സിനിമ വലിയ വിജയമായത് റീനയുടെ നടിയെന്നുള്ള കരിയറിനും വലിയ ​ഗുണം ചെയ്തു. അന്ന് മുതലാണ് ശത്രുഘ്നനും റീനയും അടുക്കാൻ‌ തുടങ്ങിയത്. റീന പാകിസ്ഥാൻ ക്രിക്കറ്റ് താരം മൊഹ്‌സിൻ ഖാനെയാണ് വിവാ​ഹം ചെയ്തത്. വർഷങ്ങൾക്ക് മുമ്പുള്ള ഓർമകൾ പുതുക്കി ശത്രുഘ്നൻ സിൻ‌ഹ പറഞ്ഞ വാക്കുകൾ‌ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. പൂനത്തെ വിവാഹം കഴിക്കുമ്പോൾ റീനയുമായി പ്രണയത്തിലായിരുന്നോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ‌ നടൻ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.

  'ആ സമയത്ത് എനിക്ക് ഏറ്റവും കൂടുതലുണ്ടായിരുന്ന വികാരം ഭയമായിരുന്നു. ഒരു ബാച്ചിലർ ആയിരിക്കാനായിരുന്നു എന്റെ ആ​ഗ്രഹം. പക്ഷേ വിവാഹം എന്നൊരു തീരുമാനം ഞാൻ എടുക്കേണ്ട സാഹചര്യം വന്നു. പൂനത്തിനെ വിവാഹം കഴിക്കുന്നതിന്റെ അവസാന നിമിഷം വരെ ഞാൻ പിന്മാറാൻ ആഗ്രഹിച്ചിരുന്നു. വിവാഹം ബോംബെയിലായിരുന്നു. ഞാൻ അപ്പോൾ ലണ്ടനിൽ ആയിരുന്നു. കല്യാണത്തിന് സമയമായപ്പോൾ ഞാൻ അവസാന വിമാനം പിടിച്ച് ഇവിടെ എത്തി. ഞാൻ പിന്മാറാൻ ആ​ഗ്രഹിക്കുന്നുവെന്ന് പൂനത്തിന് മനസിലായിരുന്നു. പൂനം എന്നും നല്ല ഭാര്യയാണ്. ഞങ്ങളുടെ ദാമ്പത്യത്തിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ ആ പോരായ്മകൾ ഞാൻ മൂലം മാത്രം വന്നതാണ്. പൂനത്തിന് പങ്കില്ല.'

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'വിവാഹശേഷം ഞാൻ റീന റോയിയെ മാറ്റി നിർത്തിയിട്ടില്ല. അവളുടെ കാര്യങ്ങൾ പറയുകയും ഉപദേശങ്ങൾ ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവൾ മാത്രമല്ല അവളുടെ കുടുംബവും. വിവാഹം ഒരിക്കലും ഒരു പ്രശ്നത്തിനുള്ള പരിഹാരമല്ല. വാസ്തവത്തിൽ... വിവാഹം പുതിയ പ്രശ്നങ്ങൾ കൊണ്ടുവരുന്നു. റീനയെ അടുത്ത് അറിയാം. നിരവധി സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഒരിക്കൽ ഒരു പാർട്ടിയിൽ വെച്ച് ഞാൻ അവളെ കാണുകയും മാധ്യമങ്ങൾ അതിനെക്കുറിച്ച് എഴുതുകയും ചെയ്തു. ഞങ്ങളൊരുമിച്ചുള്ള ആദ്യത്തെ പൊതുപരിപാടിയല്ല. റീന കാരണമാണ് പാർട്ടിക്ക് ഭാര്യയെ ഞാൻ പരിപാടിക്ക് കൂട്ടാതിരുന്നത് എന്ന് അവർ എഴുതി അതിലൊന്നും ഒരു അർ‌ഥവുമില്ല' ശത്രുഘ്നൻ സിൻഹ പറയുന്നു.

  Read more about: sonakshi sinha
  English summary
  Flashback: When Shatrughan Sinha Revealed Why He Hasn't Married Reena Roy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X