For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ത്രികോണ പ്രണയകഥയില്‍ ബച്ചന്റെ നായികമാരായി രേഖയും ജയയും; 'പേടിപ്പിച്ച' സില്‍സിലയെ കുറിച്ച് യാഷ് ചോപ്ര പറഞ്ഞത്

  |

  ഒരുകാലത്ത് ബോളിവുഡ് പ്രധാന ഗോസിപ്പായിരുന്നു അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള അടുപ്പം. എഴുപതുകളുടെ അവസാനത്തോടെ മിക്ക മാഗസിനുകളിലും രേഖയേയും ബച്ചനേയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ സമയത്ത് ബച്ചന്‍ വിവാഹിതനായിരുന്നു. നടിയായ ജയയെയായിരുന്നു ബച്ചന്‍ വിവാഹം ചെയ്തിരുന്നത്. ഇരുവരും ഇപ്പോഴും സ്‌ക്രീനില്‍ ഒരുമിച്ച് എത്താറുള്ള താരജോഡിയാണ്.

  നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

  ഈ സമയത്താണ് 1981ല്‍ സില്‍സില എന്ന ചിത്രം പുറത്തിറങ്ങുന്നത്. അമിതാഭ് ബച്ചന്‍. ജയ ഭാദുരി, രേഖ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായിരുന്നു സില്‍സില. യാഷ് ചോപ്രയായിരുന്ന ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാസ്റ്റിംഗുകളില്‍ ഒന്നായിരുന്നു സില്‍സിലയിലേത് എന്നാണ് പിന്നീട് യാഷ് ചോപ്ര തന്നെ പറഞ്ഞത്.

  ഒരിക്കല്‍ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് യാഷ് ചോപ്ര മനസ് തുറക്കുന്നുണ്ട്. തനിക്ക് സിനിമയില്‍ രേഖയേയും ജയയേയും നായികമാരായി കൊണ്ടു വരണമെന്ന ആഗ്രഹം ബച്ചനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പേടിച്ചിരുന്നുവെന്നാണ് ചോപ്ര പറയുന്നത്. ജീവിതം സിനിമയായി മാറുന്നത് പോലെയായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  അമിത് ജിയാണ് എന്നോട് എല്ലാത്തിലും സന്തുഷ്‌നടല്ലേയെന്ന് ചോദിച്ചത്. കഥയിലും കാസ്റ്റിലുമെല്ലാം സന്തോഷമില്ലേയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, എനിക്ക് നിങ്ങളേയും രേഖയേയും ജയയേുമാണ് വേണ്ടതെന്ന്. അദ്ദേഹമൊരു നിമിഷം നിശബ്ദനായിരുന്നു. എന്നിട്ട് തനിക്ക് കുഴപ്പമില്ലെന്നും അവരോട് സംസാരിക്കുവെന്നും പറഞ്ഞു. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. യഥാര്‍ത്ഥ ജീവിതമാണ് സിനിമയിലേക്ക് വരുന്നത്. രണ്ടു പേരോടും ഒന്നും സംഭവിക്കരുതെന്ന് ഞാന്‍ പറഞ്ഞു.

  സിനിമയിലേക്ക് വരാന്‍ ജയക്ക് തുടക്കത്തില്‍ യാതൊരു താല്‍പര്യവുമില്ലായിരുന്നു. കഥ കേള്‍ക്കുമ്പോഴെല്ലാം ആ താല്‍പര്യമില്ലായ്മ വ്യക്തമായിരുന്നു. എന്നാല്‍ ക്ലൈമാക്‌സ് കേട്ടതോടെ അവര്‍ യെസ് പറഞ്ഞു. ചിത്രത്തിലെ ബച്ചന്റെ കഥാപാത്രം തന്റെ കാമുകിയായ രേഖയുടെ കഥാപാത്രത്തെ ഉപേക്ഷിച്ച് ഭാര്യയായ ജയയുടെ കഥാപാത്രത്തിന്റെ അടുക്കലേക്ക് വരുന്നതായിരുന്നു ക്ലൈമാക്‌സ്. ഒരിക്കല്‍ രേഖയേയും ബച്ചനേയും ചേര്‍ത്തുള്ള ഗോസിപ്പുക്കളെ കുറിച്ച് ജയ ബച്ചന്‍ മനസ് തുറക്കുന്നുണ്ട്.

  നമ്മള്‍ മനുഷ്യരാണ്. നമ്മള്‍ പ്രതികരിക്കും. നെഗറ്റിവിറ്റിയോട് പ്രതികരിക്കുമെങ്കില്‍ പോസിറ്റിവിറ്റിയോടും പ്രതികരിക്കും. ഓരോ നിമിഷവും നോട്ടങ്ങളിലൂടേയും പെരുമാറ്റത്തിലൂടേയുമെല്ലാമാണ് മുന്നോട്ട് പോകാനുള്ളത് കിട്ടുന്നത്. വള്‍നറബിള്‍ ആയ പ്രായത്തില്‍ നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ എങ്ങോട്ടും പോകാം. സങ്കടമാണെങ്കില്‍ സങ്കടമാണ്. സന്തോഷമാണെങ്കില്‍ സന്തോഷമാണ് എന്നായിരുന്നു ജയ പറഞ്ഞത്. ഗോസിപ്പുകളില്‍ എന്തെങ്കിലും തരത്തിലുള്ള വസ്തുതയുണ്ടോ എന്ന ചോദ്യത്തിന് ജയ നല്‍കിയ മറുപടി ഇതായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്തെങ്കിലും സത്യം ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ന് വേറെയൊരിടത്താകുമായിരുന്നു. അല്ലല്ലോ. അവരെ ആളുകള്‍ സ്‌ക്രീനില്‍ ഒരു ജോഡിയെന്ന നിലയില്‍ ഇഷ്ടപ്പെട്ടു. അത് സ്വാഭാവികമാണ്. അദ്ദേഹത്തെ എല്ലാ നായികമാരുമായും ബന്ധിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. അതൊക്കെ കാര്യമായി എടുത്തിരുന്നുവെങ്കില്‍ എന്റെ ജീവിതം ഒരു നരകമായേനെ. ഞങ്ങള്‍ കരുത്തരാണ്.

  Read more about: amitabh bachchan
  English summary
  Flashback: When Yash Chopra Revealed Why Jaya Bachchan Says Yes To Rekha Movie Silsila, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X