For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭത്തിലായിരിക്കുമ്പോള്‍ തന്നെ നഷ്ടപ്പെട്ടു; ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടവരില്‍ ഷാരുഖ് ഖാൻ അടക്കമുള്ള താരങ്ങള്‍

  |

  സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം വലിയ ചര്‍ച്ചയാവാറുണ്ട്. ചില നടിമാര്‍ ഗര്‍ഭിണിയാവുന്നതിന് മുന്‍പ് തന്നെ പലരുമത് കണ്ടുപിടിച്ച് കഴിയും. എന്നാല്‍ ഗര്‍ഭകാലം ആരും അറിയാതെ പോയ ചില താരങ്ങളും ഇന്ത്യയിലുണ്ട്. ബോളിവുഡില മുന്‍നിര താരദമ്പതിമാരുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

  സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ

  ആമിര്‍ ഖാന്‍ മുതല്‍ ഷാരുഖ് ഖാന്‍ വരെയുള്ള താരങ്ങള്‍ക്ക് അവരുടെ ആദ്യ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിരുന്നു. ഗര്‍ഭത്തിലായിരിക്കുന്ന സമയത്ത് തന്നെ പലര്‍ക്കും അലസി പോവുകയായിരുന്നു. അധികമാരും അറിയാത്ത ചില താരങ്ങളുടെ വിശേഷങ്ങള്‍ വായിക്കാം.

  2009 ലാണ് ശില്‍പ ഷെട്ടിയും ബിസിനസുകാരനായ രാജ്കുന്ദ്രയും വിവാഹിതരാവുന്നത്. 2012 ല്‍ വിവാന്‍ എന്നൊരു മകന്‍ ജനിച്ചു. വിവാന് മുന്‍പ് ശില്‍പ ഗര്‍ഭിണിയാവുകയും ആ കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് തന്നെ നഷ്ടപ്പെട്ടതാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ശില്‍പ ഷെട്ടി ഗര്‍ഭിണിയായി. പക്ഷേ പല കോംപ്ലിക്കേഷന്‍സും കാരണം ആ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. മുന്‍പൊരു പരിപാടിയില്‍ നടി തന്നെ ഇക്കാര്യം പുറംലോകത്തെ അറിയിച്ചിട്ടുണ്ട്.

  ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വിവാഹമോചിതര്‍ ആവുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വരുന്നത്. 2005 ല്‍ വിവാഹിതരായ ഇരുവരും 2021 ല്‍ വേര്‍പിരിയാം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. 2009 ല്‍ കിരണ്‍ റാവുവും ഗര്‍ഭിണി ആയെങ്കിലും ജനിക്കുന്നതിന് മുന്‍പ് ആ കുഞ്ഞിനെ നഷ്ടപ്പെട്ടു. അക്കാലത്ത് ഞങ്ങള്‍ രണ്ടാള്‍ക്കും കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് ആമിര്‍ ഖാന്‍ തന്നെ രംഗത്ത് വന്നിരുന്നു. 2011 ഐവിഎഫ് ട്രീറ്റ്‌മെന്റിലൂടെ ഒരു ആണ്‍കുഞ്ഞ് താരങ്ങള്‍ക്ക് ജനിച്ചു. അസാദ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

  പരമ്പരാഗതമായ ചടങ്ങുകളിലൂടെ 1999 ലാണ് കാജോളും അജയ് ദേവ്ഗണും വിവാഹിതരാവുന്നത്. രണ്ട് മക്കളാണ് താരദമ്പതിമാര്‍ക്കുള്ളത്. നൈസ ആണ് ഇരുവരുടെയും മൂത്തമകള്‍ എങ്കിലും അതിന് മുന്‍പ് കാജോള്‍ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭാശയത്തിനു പുറത്ത് ഭ്രൂണം കടിക്കുന്ന അവസ്ഥ വന്നതോടെ ആ കുഞ്ഞിനെ നഷ്ടപ്പെട്ടു. ഗര്‍ഭാവസ്ഥയുടെ ആറ് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം. കാജോളിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് മനസിലായപ്പോവാണ് കുഞ്ഞിനെ വേണ്ടെന്ന് വെച്ചത്.

  ഇന്ത്യയിലെ പ്രമുഖ താരദമ്പതിമാരാണ് സൈറ ഭാനുവും ദിലീപ് കുമാറും. കഴിഞ്ഞ ആഴ്ചയാണ് ദിലീപ് കുമാര്‍ അന്തരിച്ചത്. ഒരു കാലത്ത് ഇരുവരുടെയും പ്രണയം ഇന്ത്യന്‍ സിനിമാലോകം ചര്‍ച്ചയാക്കിയതാണ്. ദിലീപിനെക്കാളും 22 വയസിന് ഇളയതായിരുന്നു സൈറ. പ്രണയത്തിന് മുന്നില്‍ പ്രായം ഒരു തടസം ആയിരുന്നില്ല. 1972 ലാണ് സൈറ ആദ്യമായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ ഒരുങ്ങിയത്. ഗര്‍ഭത്തിന്റെ എട്ട് മാസങ്ങളും പൂര്‍ത്തിയായെങ്കിലും രക്തസമ്മര്‍ദ്ദം മൂലം ആ കുഞ്ഞിനെ നഷ്ടപ്പെടുകയായിരുന്നു. പൊക്കിള്‍കൊടി കഴുത്തില്‍ ചുറ്റിയതോടെ കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടതിന് ശേഷം ഒരിക്കല്‍ പോലും സൈറയ്ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞില്ല. അത് ദൈവത്തിന്റെ തീരുമാനം അതാണെന്ന് കരുതി ആശ്വസിക്കുകയായിരുന്നു.

  ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷാരുഖ് ഖാനും ഗൗരി ഖാനും. ആര്യന്‍, സുഹാന, അബ്രാം, എന്നിങ്ങനെ മൂന്ന് മക്കള്‍ക്കൊപ്പം സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങള്‍. 1997 ല്‍ ഗൗരി ഖാനും ഗര്‍ഭത്തില്‍ നിന്ന് കുഞ്ഞിനെ നഷ്ടപ്പെട്ട കഥ അധികമാരും അറിയാന്‍ വഴിയില്ല. മൂത്തമകന്‍ ആര്യന്‍ ജനിക്കുന്നതിന് മുന്‍പായിരുന്നു ഇത് നടക്കുന്നത്. ഒരു ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ഷാരുഖ് തന്നെ ഈ കഥ പുറംലോകത്തോട് പറഞ്ഞു.

  15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | FilmiBeat Malayalam

  സോഫിയ ഹയാത്ത്- വ്‌ള്ഡ് സ്റ്റാനസ്‌കു, ഡിംപി ഗാംഗുലി-രാഹുല്‍ മഹാജന്‍, ശ്വേത റോഹിറ-പുല്‍കിത് സാമറാട്ട്, റഷ്മി ദേശായി-നന്ദിഷ് സന്ദു, രംഗോളി റൗണവത്-അജയ് ചന്ദേല്‍, അങ്കിത ഭാര്‍ഗവ-കരണ്‍ പട്ടേല്‍, ഫര്‍ദീന്‍ ഖാന്‍-നടാഷ മാധവനി എന്ന് തുടങ്ങി നിരവധി താരദമ്പതിമാരും സമാനമായ അവസ്ഥയിലൂടെ കടന്ന് പോയവരാണ്.

  English summary
  From Aamir Khan-Kiran Rao To Kajol - Ajay Devgn: Bollywood Celebrities Who Suffered Miscarriages
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X