For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അസിന്റെ വിവാഹമോതിരത്തിന്റെ വില 6 കോടി; ബോളിവുഡ് സുന്ദരിമാരുടെ നിശ്ചയത്തിന് മുടക്കിയത് കോടികള്‍

  |

  ബോളിവുഡ് താരങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് വലിയ താല്‍പര്യമാണ്. വിവാഹത്തെ കുറിച്ചും വിവാഹമോചനങ്ങളെ കുറിച്ചുമൊക്കെ എല്ലാ കാലത്തും ചര്‍ച്ചയാവാറുണ്ട്. വിവാഹത്തെ കുറിച്ചാണെങ്കില്‍ എന്ത് വസ്ത്രമാണ് ധരിച്ചത്. എന്തൊക്കെ ആഭരണങ്ങള്‍ അണിഞ്ഞു എന്നതൊക്കെ വാര്‍ത്തകളില്‍ നിറയും. അതുപോലെ വിവാഹമോതിരങ്ങള്‍ക്കുള്ള ചില പ്രത്യേകതയും ശ്രദ്ധേയമാണ്.

  ലക്ഷങ്ങളും കോടികളും മുടക്കിയാണ് പലരും വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കാറുള്ളത്. അത്തരത്തില്‍ ബോളിവുഡിലെ മുന്‍നിര നായികമാരുടെ വിവാഹനിശ്ചയത്തിന് ഇട്ട മോതിരത്തിന്റെ വില എത്രയാണെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ആരാധകരെ പോലും ഞെ്ട്ടിക്കുന്ന വിധത്തില്‍ കോടികള്‍ മുടക്കിയാണ് പല നടിമാരും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ കാലത്തിന് ശേഷമാണ് ഇത് സംബന്ധിച്ച പല വിവരങ്ങളും പുറത്ത് വരുന്നത്. അത്തരത്തിൽ ചില നടിമാരുടെ വിവാഹനിശ്ചയത്തിന് ഉപയോഗിച്ച മോതിരത്തിൻ്റെ ഞെട്ടിക്കുന്ന വിലയെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് വന്നിരിക്കുന്നത്. വിശദമായി വായിക്കാം...

  ''തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ നിറസാന്നിധ്യമായ അസിന്‍ 2016 ലായിരുന്നു വിവാഹിതയായത്. മൈക്രോ മാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയാണ് നടിയുടെ ഭര്‍ത്താവ്. വിവാഹത്തിന് മുന്‍പ് അസിന്‍ കൈയില്‍ ധരിച്ചിരുന്ന മോതിരം 22 കാരറ്റ് ഉള്ള ഡയമണ്ട് ആയിരുന്നു. ഏകദേശം ആറ് കോടിയോളം രൂപയായിരുന്നു ഇതിന്റെ വില എന്നാണ് അറിയുന്നത്. മോതിരത്തിലുള്ള മറ്റൊരു വിശേഷം ഡയമണ്ടില്‍ അസിന്റെയും രാഹുലിന്റെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ എഴുതിയിട്ടുണ്ട് എന്നതാണ്.

  priyanka-asin

  നായകനാവാന്‍ ആ നടിയെ ചൂഷണം ചെയ്തു; കാമുകിയെ പോലെ നടക്കാൻ ഭാര്യയെ ഉപദേശിച്ചു, ഗോവിന്ദയുടെ പ്രണയകഥയിങ്ങനെ- വായിക്കാം

  ഈ ലിസ്റ്റിലുള്ള മറ്റൊരു നടി ദീപിക പദുക്കോണ്‍ ആണ്. പല പരിപാടികള്‍ക്കും ദീപിക ധരിക്കാറുള്ളത് ഡയമണ്ടാണ്. അതുപോലെ നടിയുടെ മോതിരം ചതുരാകൃതിയിലുള്ള ഡയമണ്ടാണ്. ഇതിന് 1.3 മുതല്‍ 2.7 കോടി വരെയാണ് വിലയെന്നാണ് റിപ്പോര്‍ട്ട്. 2018 ലാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹിതരാവുന്നത്. ഇന്ത്യയില്‍ വെച്ച് വളരെ ആഘോഷത്തോടെയായിരുന്നു ഈ താരവിവാഹം സംഘടിപ്പിച്ചത്.

  വിവാഹവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള നടി ഐശ്വര്യ റായിയാണ്. ഇന്ത്യന്‍സിനിമാലോകം ഉറ്റുനോക്കിയിരുന്ന വിവാഹമായിരുന്നു ഐശ്വര്യയും അഭിഷേകും തമ്മിലുള്ളത്. സിനിമാ സ്‌റ്റൈലില്‍ പാരീസില്‍ വെച്ചാണ് അഭിഷേക് ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നത്. അന്ന് നടിയ്ക്ക് ലഭിച്ച മോതിരവും വലിയ വില കൂടിയതാണ്. ഐശ്വര്യ റായിയെ പോലെ ഏറ്റവും മനോഹരവുമാണിത്.

  നടിമാരായ പത്മിനിയെയും സാവിത്രിയെയും പോലെയാണ്; മഞ്ജു വാര്യരോട് സംസാരിക്കുമ്പോഴുള്ള സന്തോഷത്തെ കുറിച്ച് ശീവിദ്യ- വായിക്കാം

  priyanka-asin

  ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ ചര്‍ച്ചയായ താരവിവാഹം പ്രിയങ്ക ചോപ്രയും നിക്ക് ജോണ്‍സും തമ്മിലുള്ളതാണ്. അമേരിക്കന്‍ ഗായകനായ നിക്കും പ്രിയങ്കയും 2018 ലാണ് വിവാഹിതാരവുന്നത്. അമേരിക്കയിലെ പ്രശ്‌സത ജ്വല്ലറി ഷോപ് ആയ ടിഫാനിയില്‍ പോയിട്ടാണ് നിക് പ്രിയങ്കയ്ക്ക് മോതിരം വാങ്ങുന്നത്. അന്നവിടെ ഷോപ്പ് മുഴുവന്‍ ക്ലോസ് ചെയ്യേണ്ടതായി വന്നുവെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വിവാഹനിശ്ചയത്തിന് വേണ്ടി നിക്ക് വാങ്ങിയ മോതിരത്തിന് ഏകദേശം 2.1 കോടി രൂപയാണ്.

  സീരിയലിലെയും യഥാര്‍ഥത്തിലെയും ആദ്യ രാത്രിയും ഇങ്ങനെയാണ്; മനസ് തുറന്ന് കുടുംബവിളക്കിലെ സിദ്ധുവും വേദികയും- വായിക്കാം

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മറ്റുള്ള നടിമാരെ അപേക്ഷിച്ച് കുടുംബത്തിന് വലിയ പ്രധാന്യം നല്‍കുന്ന ആളാണ് കരീന കപൂര്‍. സെയിഫ് അലി ഖാനുമായിട്ടുള്ള വിവാഹശേഷം പല അവസരങ്ങളിലും മോതിരം പുറംലോകത്തെ കാണിക്കാന്‍ കരീനയ്ക്ക് മടിയില്ല. അഭിമാനത്തോടെ തന്നെ നടിയത് കാണിക്കും. ഏകദേശം എഴുപത്തിയഞ്ച് ലക്ഷത്തോളം വില വരുന്ന മോതിരമാണ് വിവാഹനിശ്ചയത്തില്‍ കരീന അണിഞ്ഞത്. ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്ക്ക് കിട്ടിയത് ഒരു കോടിയ്ക്ക് മുകളിലുള്ള മോതിരമാണ്. 2017 ലായിരുന്നു ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം അനുഷ്‌ക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

  English summary
  From Aishwarya Rai To Kareena Kapoor Khan: Most Expensive Engagement Rings Of Bollywood Heroines
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X