For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരോടും മിണ്ടാത്ത ദീപികയും കത്രീനയും, ഷൂ വാങ്ങിപ്പിക്കാന്‍ ഓടിച്ച സോനം; താരങ്ങളും വിമാനയാത്രാ ശീലങ്ങളും

  |

  പലര്‍ക്കും പല സമീപനമായിരിക്കും യാത്രകളോട്. വിമാന യാത്രകളോട് പ്രത്യേകിച്ചും. താരങ്ങളെ സംബന്ധിച്ചും അത് അങ്ങനെ തന്നെയാണ്. വിമാന യാത്ര ഇഷ്ടമല്ലാത്തവര്‍ മുതല്‍ ഒരുപാട് ഇഷ്ടപ്പെടുന്നവര്‍ വരെയുണ്ട്. അതുപോലെ തന്നെ വിമാനത്തില്‍ കയറിയാല്‍ ചില പ്രത്യേക സ്വഭാവങ്ങളുള്ളവരുമുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഐശ്വര്യ റായ്, കത്രീന കൈഫ് ദീപിക പദുക്കോണ്‍ തുടങ്ങിയ താരങ്ങളുടെ വിമാനയാത്രയിലെ ശീലങ്ങളെക്കുറിച്ച് വായിക്കാം.

  ക്യൂട്ട് ആയി നടി അനു ഇമ്മനുവേൽ, ചിത്രങ്ങൾ കാണാം

  വിമാനയാത്രയില്‍ ആരോടും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് കത്രീന കൈഫ്. കത്രീനയ്ക്ക് വേണ്ടി സംസാരിക്കുക അരികിലിരിക്കുന്ന മാനേജര്‍ ആയിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഉറങ്ങുകയായിരുന്ന കത്രീനയെ ഉണര്‍ത്താന്‍ തൊട്ട് വിളിച്ചതിന് തന്നോട് ദേഷ്യപ്പെട്ടുവെന്ന് ഒരു എയര്‍ഹോസ്റ്റസ് ആരോപിച്ചിരുന്നു.

  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം അടക്കം നേടിയിട്ടുള്ള ഐശ്വര്യയുടെ താരപദവിയ്ക്ക് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ്. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഐശ്വര്യയുടെ അപൂര്‍വ്വമായ സ്വഭാവം ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. മെനുവിലുള്ള എല്ലാ ഭക്ഷണവും കണ്ടതിന് ശേഷം മാത്രമേ ഐശ്വര്യ ഓര്‍ഡര്‍ നല്‍കുകയുള്ളൂ. കാഴ്ചയില്‍ താല്‍പര്യം തോന്നുന്ന ഭക്ഷണമാണ് താരം ഓര്‍ഡര്‍ ചെയ്യുക.

  ഐശ്വര്യ റായിയുടെ ഭര്‍ത്താവിന്റെ അമ്മ കൂടിയാണ് മുതിര്‍ന്ന നടി ജയ ബച്ചന്‍. സോഷ്യല്‍ മീഡിയയുടെ കാലത്ത് എല്ലാവരും സെല്‍ഫികള്‍ക്ക് പിന്നാലെ പോകുമ്പോള്‍ സെല്‍ഫികളോട വലിയ എതിര്‍പ്പുള്ള താരമാണ് ജയ ബച്ചന്‍. ഈ ശീലം വിമാനത്താവളത്തിലും ജയ ബച്ചന്‍ പിന്തുടരുന്നുണ്ട്. അധികമാരോടും സംസാരിക്കാന്‍ താല്‍പര്യപ്പെടാത്ത ജയ തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആരേയും അനുവദിക്കാറില്ല. ഇതിനായി ശ്രമിച്ചവരോട് ദേഷ്യപ്പെടുന്ന ജയയുടെ വീഡിയോ സോഷ്യല്‍ മീഡയയില്‍ നേരത്തെ തന്നെ വൈറലായിട്ടുണ്ട്.

  ബോളിവുഡിലെ താരപത്‌നിയാണ് മിര രജ്പുത്. സൂപ്പര്‍ താരം ഷാഹിദ് കപൂറിന്റെ ഭാര്യയാണ് മിര. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനത്താവളത്തിലെ ജീവനക്കാരെ കൊണ്ട് തനിക്ക് വേണ്ടി ജോലികള്‍ ചെയ്യിപ്പിക്കുന്ന ശീലമുണ്ട് മിരയ്ക്ക്. അത്തരത്തില്‍ ഒരിക്കല്‍ തന്റെ നഖം വെട്ടി നല്‍കാന്‍ പോലും മിര ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് തന്റെ ജോലിയുടെ ഭാഗമല്ലെന്ന് പറഞ്ഞുകൊണ്ട് ജീവനക്കാരില്‍ ഒരാള്‍ നിരസിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ മിര വിമാനത്താവളത്തില്‍ പ്രശ്‌നങ്ങളൊന്നും സൃഷ്ടിച്ചിരുന്നില്ല.

  സമാനമായ രീതിയില്‍ തന്റെ ഡിമാന്റുകള്‍ കൊണ്ട് എയര്‍പോര്‍ട്ട് ജീവനക്കാരെ വലച്ചിട്ടുള്ള താരമാണ് സോനം കപൂര്‍. ഒരിക്കല്‍ തന്റെ കാല് വേദനിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് സുരക്ഷാ ജീവനക്കാരനോട് തനിക്ക് വേണ്ടി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ഷൂസ് വാങ്ങി നല്‍കാന്‍ സോനം ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുംബൈ വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. നടന്‍ അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണുകളില്‍ ഒരാളാണ്.

  Also Read: ഞാന്‍ ആ സിനിമ വേണ്ടെന്ന് വച്ചു, അതോടെ നിനക്കൊരു കരിയര്‍ ഉണ്ടായി; റാണിയോട് ട്വിങ്കിള്‍ ഖന്ന

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡിലെ സൂപ്പര്‍നായികയാണ് ദീപിക പദുക്കോണ്‍. ദീപികയുടെ എയര്‍പോര്‍ട്ട് ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായിയ മാറാറുണ്ട്. വിമാന യാത്ര സമയത്തും എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോഴും അധികമാരോടും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന സ്വഭാവക്കാരിയല്ല ദീപിക. ദീപികയുടെ ഭര്‍ത്താവായ നടന്‍ രണ്‍വീര്‍ സിംഗും വിമാനയാത്രയ്ക്കിടെ അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  English summary
  From Aishwarya Rai To Mira Rajput, Weird Behaviour Of Bollywood Celebrities At Airport
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X