For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുഷ്‌ക-വിരാട് മുതല്‍ ഐശ്വര്യ-അഭിഷേക് വരെ, ബോളിവുഡ് താരദമ്പതികളുടെ വിദ്യാഭ്യാസ യോഗ്യത അറിയാം

  |

  ബോളിവുഡ് താരങ്ങളുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മിക്കവരും എത്താറുണ്ട്. താരങ്ങളുടെ പോസ്റ്റുകളെല്ലാം നിമിഷ നേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുളള നടീനടന്മാരുടെ ചില കാര്യങ്ങള്‍ അധികപേര്‍ക്കും അറിയില്ല. ബോളിവുഡിലെ പ്രശസ്ത താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അറിയാത്തവര്‍ ഇപ്പോഴുമുണ്ട്.

  ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കില്‍ നോറ ഫത്തേഹി, ചിത്രങ്ങള്‍ കാണാം

  സിനിമയില്‍ വലിയ താരങ്ങളായെങ്കിലും അവരെല്ലാം വിദ്യാഭാസം എത്ര നേടിയിട്ടുണ്ടെന്ന് പലരും തിരക്കാറുളള കാര്യമാണ്. അതേസമയം ബോളിവുഡ് സിനിമാലോകത്തെ താരദമ്പതികളുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചാണ് ഇവിടെ പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

  ബോളിവുഡില്‍ ആരാധകര്‍ കൂടുതലുളള താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും. ദിപീകയുടെ ജന്മദേശം ബാംഗ്ലൂരാണെന്ന് മിക്കവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബ്ലാംഗ്ളൂര്‍ സോഫിയ ഹൈസ്‌കൂളിലാണ് ദീപിക സകൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിഎ സോഷ്യോളജി പഠിക്കാനായി ചേര്‍ന്നു താരം. എന്നാല്‍ മോഡലിംഗ് കരിയറിനെ തുടര്‍ന്ന് കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ല. രണ്‍വീര്‍ സിംഗ് മുംബൈയിലെ എച്ച് ആര്‍ കോളേജ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഏക്ണോമിക്‌സിലാണ് പഠിച്ചത്. പിന്നീട് യുഎസിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിയും പൂര്‍ത്തിയാക്കി താരം.

  ബാംഗ്ലൂരില്‍ വളര്‍ന്ന അനുഷ്‌ക ശര്‍മ്മ അവിടെ ആര്‍മി സ്‌കൂളിലാണ് പഠിച്ചത്. മൗണ്ട് കാര്‍മെല്‍ കോളേജില്‍ നിന്നും ആര്‍ട്‌സ് ഡിഗ്രിയും പൂര്‍ത്തിയാക്കി താരം. വിശാല്‍ ഭാരതി പബ്ലിക്ക് സ്‌കൂളിലാണ് വിരാട് കോഹ്ലി പഠിച്ചത്. 1998ല്‍ ഒമ്പത് വയസുളള സമയത്ത് വെസ്റ്റ് ഡല്‍ഹിയിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു താരം. ഒമ്പതാം ക്ലാസില്‍ എത്തിയ സമയത്ത് പശ്ചിം വിഹാറിലെ സേവിയര്‍ കോണ്‍വെന്‌റിലേക്ക് കോഹ്ലി മാറി. ക്രിക്കറ്റ് പ്രാക്ടീസിന് കൂടി വേണ്ടിയാണ് ഇവിടേത്തക്കുളള മാറ്റം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയായിരുന്നു വിരാട്.

  അച്ഛനും അമ്മയും മിലിട്ടറി ഉദ്യോഗസ്ഥരായതിനാല്‍ ഇന്ത്യയില്‍ ഒരുപാട് സ്ഥലങ്ങളിലായി പ്രിയങ്ക ചോപ്രയ്ക്ക് താമസിക്കേണ്ടി വന്നു. ലക്‌നൗവിലെ ഒരു സ്‌കൂളിലും സെന്‌റ് മരിയ ഗോരെറ്റി കോളേജിലും നടി പഠിച്ചു. 13ാം വയസില്‍ പ്രിയങ്ക അമേരിക്കയ്ക്ക് പോവുകയും അവിടത്തെ സ്കൂളുകളില്‍ പഠിക്കുകയും ചെയ്തു. 2000ത്തില്‍ കോളേജില്‍ ചേര്‍ന്നെങ്കിലും മിസ് വേള്‍ഡ് കിരീടം നേടിയ ശേഷം പ്രിയങ്ക പഠനം ഉപേക്ഷിച്ചു.

  നിക്ക് ജോനാസ് വളര്‍ന്നത് വൈക്കോഫ്, ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലാണ്. ഹോംസ്‌കൂളിംഗിലൂടെയാണ് നിക്ക് പഠിച്ചത്. ഏഴാമത്തെ വയസ്സില്‍ ബ്രോഡ്വേയില്‍ പ്രകടനം തുടങ്ങിയപ്പോള്‍ നിക്കിന്‌റെ കരിയര്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചു. തുടര്‍ന്ന് ഗായകന്‍, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളില്‍ നിക്ക് വളര്‍ന്നു.

  മുംബൈയിലെ ഡോണ്‍ബോസ്‌കോ ഹൈസ്‌കൂളിലാണ് അക്ഷയ് കുമാര്‍ പഠിച്ചത്. ആ സമയത്ത് തന്നെ നടന്‍ കരാട്ടെ പഠിച്ചു. പിന്നീട് ഗുരു നാനാക്ക് ഖല്‍സ കോളേജില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കണമെന്ന ആഗ്രഹം അക്ഷയ് പിതാവിനോട് പറഞ്ഞു. തുടര്‍ന്ന് തായ്‌ലന്‍ഡിലേക്ക് പോവുകയും അവിടെ അഞ്ച് വര്‍ഷം തായ് ബോക്‌സിംഗ് പരിശീലിക്കുകയും ചെയ്തു. സിനിമകളില്‍ തിളങ്ങും മുന്‍പ് മറ്റുജോലികളും നടന്‍ ചെയ്തു.

  ട്വിങ്കിള്‍ ഖന്ന ന്യൂ ഇറ ഹൈസ്‌കൂള്‍ പഞ്ചഗ്നിയിലും നാര്‍സി മൊഞ്ചി കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് എക്ണോമിക്‌സിലും പഠനം പൂര്‍ത്തിയാക്കി. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആവാന്‍ നടി ആഗ്രഹിച്ചെങ്കിലും പിന്നീട് സിനിമകളിലേക്ക് വന്നു.

  മുംബൈയിലെ ആര്യ വിദ്യ മന്ദിര്‍ ഹൈസ്‌കൂളിലും ജയ്ഹിന്ദ് കോളേജിലും, ഡിജി രുപാരേല്‍ കോളേജിലുമായിട്ടാണ് ഐശ്വര്യ റായ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ആര്‍ക്കിടെക്ചര്‍ പഠിക്കാനായി ചേര്‍ന്നെങ്കിലും മോഡലിംഗ് രംഗത്ത് എത്തിയതോടെ ഉപേക്ഷിച്ചു. അഭിഷേക് ബച്ചന്‍ ജന്മഭായി നാര്‍സി സ്‌കൂള്‍, ബോംബൈ സ്‌കോട്ടിഷ് സ്‌കൂള്‍, മോഡേണ്‍ സ്‌കൂള്‍ മുംബൈ, മോഡേണ്‍ സ്‌കൂള്‍ വസന്ത് വിഹാര്‍ ന്യൂഡല്‍ഹി തുടങ്ങിയവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സ്വിറ്റ്‌സര്‍ലണ്ടിലാണ് ഉന്നത വിദ്യാഭ്യാസത്തിനായി നടന്‍ പോയത്. പിന്നീട് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നെങ്കിലും സിനിമ കാരണം പഠനം ഉപേക്ഷിച്ചു.

  അജയ് ദേവ്ഗണ്‍ ജുഹുവിലെ സില്‍വര്‍ ബീച്ച് ഹൈസ്‌കൂളിലാണ് പഠിച്ചത്. പിന്നീട് മിതിഭായ് കോളേജിലും പഠിച്ചു. കജോള്‍ പഞ്ചഗ്നി സെന്റ് ജോസഫ്‌സ് കോണ്‍വെന്‌റ്‌ സ്‌കൂളിലും പഠിച്ചു. പതിനാറാം വയസില്‍ നടി അഭിനയ രംഗത്തേക്ക് എത്തുകയും പഠനം ഉപേക്ഷിക്കുകയും ചെയ്തു.
  ഹിമാചല്‍ പ്രദേശിലെ ദ ലോറന്‍സ് സ്‌കൂളിലാണ് സെയ്ഫ് അലി ഖാന്‍ പഠിച്ചത്. ഒമ്പതാം വയസില്‍ സെയ്ഫിനെ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ സ്‌കൂളിലേക്ക് അയച്ചു. വിന്‍ച്‌സ്റ്റര്‍ കോളേജിലാണ് നടന്‍ ഡിഗ്രി പൂര്‍ത്തിയാക്കിയത്. കരീന കപൂര്‍ മുംബൈയിലെ ജന്മഭായ് നാര്‍സി സ്‌കൂളിലും ഡെറാഡൂണിലെ വെല്‍ഹാം ഗേള്‍സ് സ്‌കൂളിലും പഠിച്ചു. ഇതിന് ശേഷം മിതിഭായ് കോളേജില്‍ നടി രണ്ട് വര്‍ഷം കോമേഴ്‌സ് പഠിച്ചു. പിന്നാലെ യുഎസിലെ ഹാര്‍വാര്‍ഡ് സമ്മര്‍ സ്‌കൂളില്‍ മൈക്രോകംപ്യൂട്ടേഴ്‌സ് സമ്മര്‍ കോഴ്‌സ് ചേര്‍ന്നു. തുടര്‍ന്ന് മുംബൈയിലെ ഗവണ്‍മെന്‌റ് ലോ കോളേജില്‍ ഒരുവര്‍ഷം പഠിച്ച ശേഷം നടി സിനിമയില്‍ സജീവമായി.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  സെന്‍ട്രല്‍ ഡല്‍ഹിയിലെ സ്‌കൂളിലാണ് ഷാരൂഖ് ഖാന്‍ പഠിച്ചത്. അന്ന് സ്‌പോര്‍ട്‌സില്‍ താല്‍പര്യമുണ്ടായിരുന്ന ഷാരൂഖ് ഹോക്കി, ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നിവയുടെ സ്‌കൂള്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ് കരിയറായി കൊണ്ടുപോകാനായിരുന്നു ആഗ്രഹമെങ്കിലും ഷോള്‍ഡര്‍ ഇഞ്ച്വറി കാരണം സ്വപ്‌നം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് സ്റ്റേജ് പ്ലേകളില്‍ അഭിനയിച്ചു. ഹന്‍സരാജ് കേളേജില്‍ നിന്ന് എക്‌ണോമിക്‌സില്‍ ഷാരൂഖ് ബിഎ നേടി.

  ജാമിയ മിലിയ ഇസ്മാമിയയില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ പിജിക്ക് ചേര്‍ന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. കരിയറിന്‌റെ തുടക്കത്തില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും നടന്‍ പോയിരുന്നു. ഷാരൂഖിന്‌റെ ഭാര്യ ഗൗരി ഖാന്‍ ലേഡി ശ്രീറാം കോളേജില്‍ ബിഎ പൂര്‍ത്തീയാക്കി. പിന്നീട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളിയില്‍ നിന്ന് ആറ് മാസത്തെ ഫാഷന്‍ ഡിസൈന്‍ കോഴ്‌സും താരപത്നി ചെയ്തു.

  English summary
  From Anushka-Virat To Aishwarya-Abhishek: Educational Qualification Of Bollywood Celebrity Couples
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X