For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപികയോട് പ്രസവത്തെ കുറിച്ച് നിരന്തരം ചോദിച്ച് ശല്യപ്പെടുത്തി, സൽമാൻ ഖാൻ പരസ്യമായി അപമാനിച്ച നടിമാർ

  |

  ബോളിവുഡിലും തെന്നിന്ത്യയിലും ഒരു പോലെ ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. തെന്നിന്ത്യൻ സിനിമാ ലോകത്ത് അധികം സജീവമല്ലെങ്കിലും സൽമാൻ ഖാൻ ചിത്രം സൗത്തിന്ത്യയിൽ ചർച്ചയാവാറുണ്ട്. ബോളിവുഡിലെ ഒട്ടുമിക്ക നടിമാർക്കൊപ്പവും സൽമാൻ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയുടെ അവസാനവാക്കുകളിൽ ഒന്നാണ് സൽമാന്റേത്.

  salman khan

  പുതിയ ലുക്കില്‍ പ്രിയാ വാര്യര്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, കാണാം

  ആദ്യം സാന്ത്വനത്തിന്റെ സംവിധായകനോട് നോ പറഞ്ഞതു, പിന്നീട്... അപ്പു ആയതിനെ കുറിച്ച് രക്ഷ

  സൽമാന്റെ സിനിമകൾ ഹിറ്റാണെങ്കിലും നടന്റെ പെരുമാറ്റം പലപ്പോഴും ബോളുവുഡിന് അകത്തും പുറത്തും ചർച്ചയാവാറുണ്ട്. നടിമാരെ പബ്ലിക്കായി അപമാനിക്കാറുണ്ട്. പലപ്പോഴും തിരിച്ച് പ്രതികരിക്കാനാവാതെ നടിമാർക്ക് നിൽക്കേണ്ടി വന്നിട്ടുണ്ട്. സൽമാൻ ഖാനിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന താരറാണിമാർ ഇവരാണ്...

  ജിയോ കണക്ഷനുള്ള എല്ലാവർക്കും 'പിടികിട്ടാപ്പുള്ളി' സൗജന്യമായി കാണാം, പ്രേക്ഷകരോട് സംവിധായകൻ ജിഷ്ണു

   ദീപിക പദുകേൺ

  ദീപിക പദുകേൺ

  സൽമാൻ ഖാനോടൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ബോളിവുഡ് താരമാണ് ദീപിക പദുകോൺ. ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിൽ എത്തി താരം, നടനോടൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ഇവയെല്ലാം ബോളിവുഡിൽ സൂപ്പർ ഹിറ്റിമാണ്. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. ദീപക അഭിനയിക്കാത്തതിനെ കുറിച്ച് സൽമാൻ മുൻപ് ഒരു പുരസ്കാരദാന ചടങ്ങിൽ പറഞ്ഞിരുന്നു. ചാപ്പക്കിന്റെ പ്രെമോഷന് വേണ്ടി ബിഗ് ബോസ് ഷോയിൽ എത്തിയപ്പോഴാണ് സൽമാനിൽ നിന്ന് മോശാനുഭവം ദീപികയ്ക്കുണ്ടായത്. വിവാഹ ശേഷം നടി അഭിനയിച്ച ആദ്യ ചിത്രമായിരുന്നു ഇത്. ഗർഭാവസ്ഥയെ കുറിച്ച് താരം നിരന്തം ചോദിച്ച് നടിയെ ബുദ്ധുമുട്ടിച്ചിരുന്നു. എന്നാൽ അന്ന് അതിനോട് ദീപിക പ്രതികരിച്ചിരുന്നില്ല. എന്നാൽ മറ്റൊരു അഭിമുഖത്തിൽ വിഷാദ രോഗത്ത് കുറിച്ച് നടൻ പറഞ്ഞിരുന്നു. പലരും പേര്‍ വിഷാദ രോഗത്തിലേക്ക് പോകുന്നതും വൈകാരികമായി പെരുമാറുന്നതും കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് ആ ആഢംബരവും താങ്ങാന്‍ പറ്റില്ല എന്നായിരുന്നു നടന്റെ വാക്കുകൾ. ഇതിനെതിരെ നടി രംഗത്തെത്തിയിരുന്നു.

  പ്രിയങ്ക ചോപ്ര

  പ്രിയങ്ക ചോപ്ര

  ബോളിവുഡിലെ മുൻനിരനായികമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ സ്വന്തമായി ഐഡന്റിറ്റി പ്രിയങ്കയ്ക്കുണ്ട്. ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും നടി സജീവമാണ് താരം. സൽമാൻ ഖാൻ ചിത്രമായ ഭാരതിൽ ആദ്യം പ്രിയങ്കയെ ആയിരുന്നു നായികയായി സമീപിച്ചത്. എന്നാൽ പിന്നീട് ഈ സിനിമയിൽ നിന്ന് നടി പിൻമാറുകയായിരുന്നു. ഇത് സൽമാൻഖാനെ ചൊടിപ്പിച്ചിരുന്നു. പിന്നീട് പ്രിയങ്കയ്ക്ക് പകരം കത്രീന സിനിമയിൽ എത്തുകയായിരുന്നു. സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിൽ പ്രിയങ്കയെ പബ്ലിക്കായി നടൻ വിമർശിച്ചിരുന്നു.'' പ്രിയങ്കയുടെ പിൻമാറ്റം ഭാഗ്യമായി കരുതുന്നു എന്നായിരുന്നു നടൻ പറഞ്ഞത്. കത്രീനയുടെ പേര് താൻ ആദ്യമ സംവിധായകനോട് പറഞ്ഞിരുന്നു എന്നും അദ്ദേഹത്തിന് ഒരു ഇന്ത്യൻ മുഖം വേണെമെന്ന് പറഞ്ഞാണ പ്രിയങ്കയിൽ എത്തിയത്. ആദ്യ പ്രിയങ്ക ഇത സമ്മതിച്ചു. അതിനിടക്കാണ് നിക്കിന്റെ കഥ നടക്കുന്നത്. ഷൂട്ട് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴായിരുന്നു വിവാഹത്തെ കുറിച്ച് ഞങ്ങളോട് പറഞ്ഞത്. വിവാഹം കഴിച്ചോളൂ, മൂന്നോ നാലോ ദിവസം ചിത്രീകരണത്തിന് വേണ്ടി മാറ്റി വച്ചു കൂടെയെന്ന് പ്രിയങ്കയോട് ചോദിച്ചു. അപ്പോഴാണ് അഭിനയിക്കാൻ താൽപര്യമില്ലെയന്ന് പറയുന്നത്. അത് തങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നീട് ഈ സിനിമയിലേയ്ക്ക് കത്രീന വരുകയായിരുന്നു. എന്തുകൊണ്ടും ആ കഥാപാത്രം ചെയ്യാൻ കത്രീനയാണ് അർഹ''യെന്നും സൽമാൻ പറഞ്ഞിരുന്നു.

  കത്രീന കൈഫ്

  കത്രീന കൈഫ്

  ഒരു കാലത്ത് ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പ്രണയമായിരുന്നു സൽമാൻഖാന്റേയും കത്രീന കൈഫിന്റേയും. ഈ ബന്ധം വിവാഹം വരെ എത്തിയതായിരുന്നു. എന്നാൽ പിന്നീട് ഈ കല്യാണം നടന്നില്ല. ഇരുവരും ബ്രക്കപ്പ് ആവുകയും ചെയ്തിരുന്നു. സൽമാന്റേയും കത്രീന കൈഫിന്റേയും വേർപിരിയൽ വലിയ വാർത്തയായിരുന്നു. സല്ലുമായി പിരിഞ്ഞതിന് ശേഷമാണ് കത്രീന നടൻ രൺബീർ കപൂറുമായി അടുത്തത്. ഒരിക്കൽ രൺബീറിന്റെ പേരിൽ കത്രീനയെ സൽമാൻ ട്രോളിയിരുന്നു. മിസ് കത്രീന കപൂർ എന്ന് വിളിച്ചു കൊണ്ടാണ് കളിയാക്കിയത്. '' പ്രിയങ്ക ചോപ്രേ ഭാരത് ഉപേക്ഷിച്ചത് കൊണ്ടാണ് തനിക്ക് ഈ സിനിമ കിട്ടിയതെന്നായിരുന്നു'' സൽമാൻ പറഞ്ഞത്. കത്രീനയും രൺബീറും വേർപിരിഞ്ഞിട്ടുണ്ട്. ഇപ്പോൾ നടൻ വിക്കി കൗശലുമായി നടി ഡേറ്റിംഗിലാണെന്നുള്ള വാർത്ത പ്രചരിക്കുന്നുണ്ട്. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
  കങ്കണ

  കങ്കണ

  നടി കങ്കണയേയും സൽമാൻ ഖാൻ പെതുവേദിയിൽ വിമർശിച്ചിട്ടുണ്ട്. നടിയുടെ അഭിനയം പോരാ എന്നായിരുന്നു സൽമാൻ പറഞ്ഞത്. ബിഗ് ബോസ് വേദിയിൽ 'പങ്ക' എന്ന ചിത്രത്തിന്റെ പ്രെമോഷനുമായി എത്തിയപ്പോഴായിരുന്ന സംഭവം. വഴക്കുകൾ തിരഞ്ഞെടുക്കുന്നതിൽ വിദഗ്ധ എന്നായിരുന്നു നടിയെ അന്ന് സൽമാൻ പരിചയപ്പെടുത്തിയത്. 'പങ്ക' സിനിമ കങ്കണയുടെ ജീവചരിത്രമാണെന്നും നടൻ പറഞ്ഞിരിന്നു. കൂടാതെ നടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ 'ക്വീനി'ലെ ഒരു രംഗം അഭിനയിച്ചു കാണിക്കാനും നടൻ ആവശ്യപ്പെട്ടിരുന്നു. മോശമായിപ്പോയി എന്നാണ് സൽമാൻ പറഞ്ഞു.

  English summary
  From Deepika Padukone To Priyanka Chopra: Bollywood Actresses Insulted By Salman Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X