For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാനോട് അഭിനയിക്കാൻ നടിമാർക്ക് താൽപര്യമില്ല, താരറാണിമാർ നടനോടൊപ്പമുള്ള ചിത്രം ഉപേക്ഷിച്ചു...

  |

  ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് ഷാരൂഖ് ഖാൻ. ഹിന്ദി സിനിമകളിലാണ് അദ്ദേഹം സജീവമെങ്കിലും നടന്റെ മിക്ക ബോളിവുഡ് ചിത്രങ്ങളും ഭാഷ വ്യത്യാസമില്ലാതെ കാഴ്ചക്കാരെ നേടാറുണ്ട്. ഹിന്ദിയിലെ പോലെ തന്നെ മറ്റുള്ള ഭാഷകളിലും ഷാരൂഖ് ഖാന്റെ ചിത്രങ്ങൾ വൻ വിജയം നേടാറുണ്ട്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് എസ്ആർകെ.

  പ്രീതത്തിന് സാമന്തയുമായി പ്രണയം ഉണ്ടാകില്ല, അതിന് കാരണമുണ്ട്, വെളിപ്പെടുത്തലുമായി നടി

  കഴിഞ്ഞ കുറച്ച് നാളുകളായി താരം സിനിമയിൽ സജീവമല്ല. തുടർച്ചയായി ഉണ്ടായ സിനിമകളുടെ പരാജയത്തെ തുടർന്ന് മാറി നിൽക്കുകയായിരുന്നു ഷാരൂഖ് ഖാൻ. 2018 ൽ പുറത്ത ഇറങ്ങിയ സീറോ ആയിരുന്നു ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ എസ് ആർകെ ചിത്രം. കത്രീന കൈഫ്, അനുഷ്ക ശർമ എന്നിവരായിരുന്നു നായികമാരായി എത്തിയത്. ഏറെ പ്രതീക്ഷയോടെ പുറത്ത് വന്ന ചിത്രമായിരുന്നു ഇത്. എന്നാൽ ഈ ചിത്രവും പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് എസ്ആർകെ സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വരാനുളള തയ്യാറെടുപ്പിലാണ് താരം. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  വേദന സഹിക്കാൻ വയ്യാതെ കരഞ്ഞു, കുടുംബവിളക്കിൽ വെച്ചുണ്ടായ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് ആനന്ദ്

  സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും ഷാരൂഖ് ഇപ്പോഴും ബോളിവുഡ് സിനിമ ലോകത്തെ ചർച്ച വിഷയമാണ്. അദ്ദേഹത്തിന്റെ പഴയ സിനിമകൾ പലതും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ബോളുവുഡിലെ പഴയതും പുതിയതുമായ നായികമാരോടൊപ്പം അഭിനയിക്കാൻ നടന് കഴിഞ്ഞിട്ടുണ്ട് . പല നായികമാരുടേയും വലിയ ആഗ്രഹങ്ങളിലൊന്നാണ് നടനോടൊപ്പമുള്ള ചിത്രം. സഹതാരങ്ങളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് ഷാരൂഖ് ഖാൻ.

  സാമന്ത

  സാമന്ത

  അതേസമയം ചില താരങ്ങൾ നടനുമായുള്ള ചിത്രം വേണ്ടെന്നെന്ന് വെച്ചിട്ടുണ്ട്. അടുത്ത കാലത്ത് സിനിമ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു നടി സമാന്തയുടേത്. നടൻ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തെ തുടർന്നാണ് നടി വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. ബോളിവുഡിലും സാമന്ത ചുവട് വെച്ചിട്ടുണ്ട്. ഫാമിലി മാൻ 2 ന് മികച്ച പ്രേക്ഷാഭിപ്രായമാണ് ലഭിച്ചത്. തെന്നിന്ത്യൻ സിനിമയിലെ ഭാഗ്യനായികയാണ് സാമന്ത. എന്നാൽ താരം ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം നിരസിച്ചതായി അഭ്യുഹങ്ങൾ പ്രചരിക്കുന്നുണ്ട്. അത്ലി - ഷാരൂഖ് ഖാൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലേയ്ക്ക് ആദ്യം നായികയായി പരിഗണിച്ചത് സമാന്തയെ ആയിരുന്നു. എന്നാൽ കുഞ്ഞിന് വേണ്ടി തയ്യാറെടുക്കുന്നതിനാൽ നടി ആ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

  അന്തരിച്ച നടി ശ്രീദേവിയും ഷാരൂഖ് ഖാൻ ചിത്രം നിരസിച്ചിരുന്നതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ചില സ്വകാര്യ പ്രശ്നങ്ങളെ തുടർന്നാണ് ശ്രീദേവി ദാർ എന്ന ചിത്രം നിരസിച്ചത്. പിന്നീട് നടിക്ക് പകരം ജൂഹി ചൗള ഈ ചിത്രത്തിലേയ്ക്ക് വരുകയായിരുന്നു. നടി കരീഷ്മ കപൂറും ഷാരൂഖ് ഖാന്റെ രണ്ട് ചിത്രങ്ങൾ വേണ്ടെന്ന് വെച്ചിരുന്നു. കുച്ച് കുച്ച് ഹോതാ ഹേ, അശോക എന്നി ചിത്രങ്ങളാണ് നടി നിരസിച്ചത്. കുച്ച് കുച്ച് ഹോതാ ഹേ ചിത്രത്തിൽ റാണി മുഖർജി ചെയ്ത ടീന എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് കരീഷ്മയെ ആയിരുന്നു. എന്നാൽ നടി ഈ റോൾ നിരസിക്കുകയായിരുന്നു.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
   സോനം- കങ്കണ- ഹേമമാലിനി

  സോനം- കങ്കണ- ഹേമമാലിനി

  നടി സോനം കപൂറും ഇതുവരെ ഷാരൂഖ് ഖാന്റെ നായികയായി അഭിനയിച്ചിട്ടില്ല. ഇരുവരുടെ കെമിസ്ട്രി സിനിമയിൽ വർക്ക് ഔട്ട് ആകില്ലെന്നുളള കാരണം കൊണ്ടാണ് ഒന്നിച്ച് അഭിനയിക്കാത്തതെന്ന് സോനം പൂർ പറഞ്ഞിരുന്നു. നടിയുടെ പിതാവ് അനിൽ കപൂറിന്റെ അടുത്ത സുഹൃത്താണ് ഷാരൂഖ് ഖാൻ. ഇരു കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. നടി ഹേമമാലിനിയും ഷാരൂഖ് ഖാനോടൊപ്പം സിനിമ ചെയ്തിട്ടില്ല. കാരണം നടന്റേത് ഓവർ ആക്ടിങ് ആണെന്നാണ് നടി പറയുന്നത്. നടി കങ്കണയും ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ചിട്ടില്ല. ഖാൻമാരോടൊപ്പം അഭിനയിക്കില്ലെന്ന് നടി മുൻപ് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു,

  Read more about: shah rukh khan
  English summary
  From Hema Malini To Sonam Kapoor, Bollywood Heroines Who Refused To Work With King Khan For This Weird Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X