For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ശബളമായി ലഭിച്ചത് 25 രൂപ, ബോളിവുഡ് സൂപ്പർ താരങ്ങളുടെ ആദ്യകാല പ്രതിഫലങ്ങൾ!

  |

  ഇന്ത്യൻ സിനിമയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന നിരവധി സൂപ്പർ താരങ്ങളാണ് ഉള്ളത്. മലയാളത്തിലും തെലുങ്കിലും തമിഴിലും എല്ലാം ഇത്തരത്തിൽ ഓരോ പ്രോജക്ടിനും കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങളുണ്ട്. തുടക്കകാലത്തിൽ തുച്ഛമായ പ്രതിഫലം വാങ്ങിയിരുന്ന താരങ്ങൾ തങ്ങളുടെ പ്രകടനത്തിലെ മികവിലൂടെയാണ് പ്രതിഫലം വർധിപ്പിച്ചത്. രണ്ടോ മൂന്നോ സിനിമകൾ മാത്രം ചെയ്തിട്ടും ആദ്യത്തെ സിനിമകൾ വലിയ വിജയമായതിനാൽ പ്രതിഫലം വർധിപ്പിച്ച താരങ്ങളുമുണ്ട്. മലയാളത്തിൽ ചുരുക്കം ചില താരങ്ങൾ മാത്രമെ ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങുന്നുള്ളൂ. അത് മുൻനിര താരങ്ങളിൽ ചിലർ മാത്രം. എന്നാൽ ബോളിവുഡിലെ മിക്ക മുൻനിര താരങ്ങളും ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങുന്നവരാണ്.

  Also Read: 'ഫറാ ഖാൻ മുതൽ സരോജ് ഖാൻ വരെ', സിനിമാ കഥയെ വെല്ലുന്ന പ്രതിസന്ധികൾ കടന്നുവന്ന കൊറിയോ​ഗ്രാഫേഴ്സ്

  പലപ്പോഴും ബഡ്ജറ്റിൽ ഒതുങ്ങാത്തതിന്റെ പേരിൽ നേരത്തെ തീരുമാനിച്ചിരുന്ന അഭിനേതാക്കളെ മാറ്റി ചുരുങ്ങിയ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളെ തേടി പോകേണ്ട അവസ്ഥ നിരവധി നിർമാതാക്കൾക്കും അണിയറപ്രവർത്തകർക്കുമുണ്ടായിട്ടുമുണ്ട്. ബോളിവുഡിലെ താര രാജാക്കന്മാര്‍ ഓരോ വര്‍ഷവും പ്രതിഫലത്തുക ഉയര്‍ത്തുന്നവരാണ്. ആമിർഖാൻ, അമിതാഭ് ബച്ചൻ തുടങ്ങി ഇന്ന് ബോളിവുഡ് ഭരിക്കുന്ന സൂപ്പർ താരങ്ങളുടെ ആദ്യകാല പ്രതിഫലം എത്രരൂപയായിരുന്നുവെന്ന് പരിശോധിക്കാം.

  Also Read: 'ലിവിങ് ടു​ഗെതറിനോട് എതിർപ്പില്ല, പക്ഷെ എനിക്ക് അത് സാധിക്കില്ല'; റൈസ വിൽസൺ

  ബോളിവുഡിലെ കിങ് ഖാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഷാറൂഖ് ഖാന്‍. ദീവാന എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരത്തിന് പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരായ നടന്മാരില്‍ ഒരാളായ താരം ഇന്ന് കോടികളാണ് ഒരു സിനിമയ്ക്ക് മാത്രം പ്രതിഫലമായി കൈപ്പറ്റുന്നത്. താരത്തിന്റെ ആദ്യകാല ശബളം വെറും 50 രൂപയായിരുന്നു. താരം തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. കൊറിയോ​ഗ്രാഫർ റെമോ ഡിസൂസയുടെ ഡാന്‍സ് റിയാലിറ്റി ഷോയുടെ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ആദ്യം ലഭിച്ച ശബളമായ 50 രൂപകൊണ്ട് താജ്മഹൽ കാണാൻ പോയ സംഭവവും കിങ് ഖാൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  ബോളിവുഡിലെ കില്ലാടി എന്ന് അറിയപ്പെടുന്ന താരമാണ് അക്ഷയ് കുമാര്‍. തുടക്കകാലത്ത് വലിയ പിന്തുണയൊന്നും ലഭിക്കാതിരുന്ന താരം ഇപ്പോള്‍ ബോളിവുഡിലെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ്. 1987ല്‍ പുറത്തിറങ്ങിയ ആജിലൂടെ സിനിമയില്‍ തുടക്കം കുറിച്ച അക്ഷയ്കുമാറിന്റെ കരിയറില്‍ ഒരു മാറ്റമുണ്ടാക്കിയത് 1992 ല്‍ പുറത്തിറങ്ങിയ കില്ലാടി എന്ന സിനിമയാണ്. അക്ഷയ്കുമാർ സിനിമയിലെത്തും മുമ്പ് ബാങ്കോക്കിൽ ഷെഫായി ജോലി നോക്കുകയായിരുന്നു. 1500 രൂപ മാത്രമായിരുന്നു അന്ന് അക്ഷയ്കുമാറിന്റെ ശബളം. 2007 മുതല്‍ ചെയ്യുന്ന സിനിമകളെല്ലാം ലാഭം കൊയ്യാന്‍ തുടങ്ങിയതോടെ തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമെന്ന പട്ടവും ലഭിച്ചു. സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരം വന്‍ പ്രതിഫലമാണ് ഓരോ സിനിമയില്‍ നിന്നും ഈടാക്കുന്നത്.

  മിസ് വേൾഡായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സിനിമാ ജീവിതം ആരംഭിച്ച നടിയാണ് പ്രിയങ്ക ചോപ്ര. ലോക സുന്ദരി പട്ടം ചൂടി ആദ്യം തിരികെ എത്തിയപ്പോൾ 5000 രൂപക്കാണ് ആദ്യ പ്രോജക്ടിനായുള്ള കരാറിൽ പ്രിയങ്ക ഒപ്പിട്ടത്. എന്നാൽ ഇന്ന് പ്രമോഷന്റെ ഭാ​ഗമായുള്ള ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് മാത്രം ഒരു കോടിക്ക് മുകളിലാണ് പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നത്.

  ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടനാണ് ആമീര്‍ഖാന്‍. ഖയാമത് സേ ഖയാമത് തക്ക് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. ഒരോ ചിത്രത്തിനും കഥാപാത്രത്തിനും വേണ്ടി താരം ചെയ്യുന്ന കഠിനാധ്വാനം ഏറെ പ്രശസ്തമാണ്. ഒരു സമയം ഒരു ചിത്രത്തില്‍ മാത്രം അഭിനയിക്കുന്ന താരം കഥാപാത്രത്തിന് വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാണ്. അഭിനേതാവ് എന്നതിലുപരി സംവിധായകനും നിര്‍മാതാവുമായ താരം 55 മുതല്‍ 60 കോടി വരെയാണ് തന്റെ ഒരു ചിത്രത്തിനായി കൈപറ്റുന്നത്. ഖയാമത് സേ ഖയാമത് തക്ക് എന്ന ആദ്യ ചിത്രത്തിന് പ്രതിഫലമായി താരത്തിന് ലഭിച്ചത്ക ആയിരം രൂപയാണ്.

  ബോളിവുഡിന്റെ ബിഗ്ബിയാണ് അമിതാഭ് ബച്ചന്‍. അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമയില്‍ സജീവമായ് തുടരുന്ന താരം പുതിയ തലമുറയിലെ അഭിനേതാക്കള്‍ക്ക് വരെ വെല്ലുവിളി ഉയര്‍ത്തുകയാണ്. 200 ഓളം ചിത്രങ്ങളില്‍ അമിതാഭ് വേഷമിട്ടിട്ടുണ്ട്. മികച്ച അഭിനയം കാഴ്ച്ചവെച്ച താരത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ മുന്നിലാണ് താരം. 18 മുതല്‍ 20 കോടിവരെയാണ് പ്രതിഫലമായി ബിഗ്ബി വാങ്ങുന്നത്. തുടക്കകാലത്ത് വെറും 500 രൂപ മാത്രമാണ് ബച്ചന് പ്രതിഫലമായി ലഭിച്ചിരുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക നടിമാരിൽ ഒരാളാണ് ദീപിക പദുകോൺ. ഇരുപത് കോടിക്ക് അടുത്ത് പ്രതിഫലം വാങ്ങിയാണ് താരം ഇപ്പോൾ ഓരോ സിനിമയിലും അഭിനയിക്കുന്നത്. 2000 രൂപക്കാണ് ദീപിക തുടക്കകാലത്ത് സിനിമയിൽ അഭിനയിച്ചിരുന്നത്.

  Read more about: bollywood deepika padukone
  English summary
  From Priyanka Chopra To Deepika Padukone, First Salary Of Bollywood Superstars Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X