For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൽമാന്റെ യൗവനത്തിന്റെ രഹസ്യം ഇതോ, സെയ്ഫും ആമീർഖാനുമൊക്കെ ചെറുപ്പം സൂക്ഷിക്കുന്നത് ഇങ്ങനെ...

  |

  താരങ്ങളുടെ സിനിമ വിശേഷങ്ങളെക്കാളും അവരുടെ സ്വകാര്യ വിശേഷങ്ങൾ അറിയാനാണ് പ്രേക്ഷകർക്ക് താൽപര്യം. ഇത് അറിയാനായി ഏത് അറ്റംവരെ പോകാനും ആരധകർ തയ്യാറാണ്. ഭൂരിഭാഗം താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകരുടെ താൽപര്യം മുൻനിർത്തി താരങ്ങൾ തങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ബോളിവുഡ് താരങ്ങളാണ് അധികവും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുളളത്.

  അമാലിൻ്റെ ജന്മദിനം, പ്രിയപ്പെട്ട സഹോദരിയ്ക്ക് ആശംസകൾ അറിയിച്ച് നടി നസ്രിയ നസീം, ചിത്രങ്ങൾ കാണാം

  സൗഹൃദങ്ങൾക്ക് ജീവന്റെ വിലയുണ്ട്, അത് ഞങ്ങൾക്ക് അറിയാം, സാജൻ സൂര്യയുടെ വാക്കുകൾ വൈറലാവുന്നു

  ബോളിവുഡ് കോളങ്ങളിൽ അധികവും ചർച്ചയാവുന്നത് താരങ്ങളുടെ ലുക്കാണ്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഇവർ ഓരോ തവണയും പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ മേക്കോവർ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയാവാറുമുണ്ട്. ഫിറ്റ്നസ്സിന് ഏറെ പ്രധാന്യം കൊടുക്കുന്നവരാണ് ബോളിവുഡിലെ അധികം താരങ്ങളും. കൂടാതെ ഇവർ ചെറുപ്പം കാത്തുസൂക്ഷിക്കാറുമുണ്ട്. ഫിറ്റ്നസ് മാത്രമല്ല ഇവരുടെ നിത്യയൗവനത്തിന്റെ രഹസ്യം. പ്ലാസ്റ്റിക് സർജറി ചെയ്ത് രൂപം മാറ്റിയ ബോളിവുഡിലെ താരങ്ങൾ ഇവരാണ്.

  കണ്ണൻ പറഞ്ഞത് കേട്ട് ചങ്ക് തകർന്ന് അഞ്ജു, ശിവനുമായുള്ള പ്രശ്നം വഷളാവുന്നു, സാന്ത്വനം എപ്പിസോഡ്

  സൽമാൻഖാൻ

  സൽമാൻഖാൻ

  ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. സിനിമയിലും മിനിസ്ക്രീനിലും സജീവമാണ്. നടന്റെ ഫിറ്റ്നസ് ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയാവാറുണ്ട്. ദിവസവും നടൻ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് വർക്കൗട്ടിന് വേണ്ടിയാണ്. സൽമാൻ ഖാന്റെ വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയി വൈറലാണ്. സാൽമാൻ 2007 ൽ മുടി മാറ്റി വയ്ക്കൽ സർജറി ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യത്തെ ശ്രമം പരാജയമായിരുന്നു. 2003 ൽ ആയിരുന്നു മുടി കൊഴിച്ചിലിനെ തുടർന്ന് മുടി മാറ്റി വയ്ക്കുന്നത്. എന്നാൽ ഇത് പരാജയമായിരുന്നു. തുടർന്ന്കഷണ്ടി ആവുകയായിരുന്നു. പിന്നീട് 2007 ൽ ദുബായിൽ പോയി മുടി മാറ്റി വയ്ക്കൽ സർജറി നടിത്തി. ഇത് വിജയകരമായിരുന്നു.

  സെയ്ഫ് അലിഖാൻ

  സെയ്ഫ് അലിഖാൻ

  51 കാരനായ സെയ്ഫ് അലിഖാൻ ഇന്നും ചെറുപ്പമാണ്. നാല് മക്കളുടെ അച്ഛനായ സെയ്ഫിന്റെ ചെറുപ്പത്തിന് പിന്നിൽ സർജറികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. താരം എല്ലാ മാസവും ബോട്ടോക്സ് ഉപയോദഗിക്കാറുണ്ട്. (ചര്‍മ്മത്തിലെ ചുളിവുകളും മറ്റും മാറ്റാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തു). അതുപോലെ തന്നെ ചെറുപ്പം നിലനിർത്താൻ വേണ്ടി മുഖത്ത് നിരവധി സർജറികളും ചെയ്തിട്ടുണ്ട്. സെയ്ഫ് ഇന്നും ബോളിവുഡിൽ സജീവമാണ്. നടി കരീന കപൂറാണ് ഭാര്യ. യുവതാരം സാറ അലിഖാൻ മൂത്ത മകളാണ്. സാറയും ബോളിവുഡിൽ സജീവമാണ്. സാറയെ കൂടാതെ ഇബ്രാഹിം, തൈമൂർ, ജെ എന്നിങ്ങളെ മൂന്ന് ആൺ മക്കൾ കൂടിയുണ്ട് സെയ്ഫിനുണ്ട്.

   ആമീർ ഖാൻ

  ആമീർ ഖാൻ

  മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നാണ് ബോളിവുഡിൽ ആമീർ ഖാനെ അറിയപ്പെടുന്നത്. നടന്റെ സിനിമ പോലെ തന്നെ ലുക്കിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ കൊടുക്കാറുണ്ട്. സ്ക്രീനിൽ മികച്ച രീതിയിൽ കാണാൻ വേണ്ടി അദ്ദേഹം കോസ്മെറ്റിക് സർജറി ചെയ്തിരുന്നു. കൂടാതെ മുഖത്തെ ചുളിവുകൾ അകറ്റാൻ ആമിർ ഖാനും ബോട്ടോക്സ് ഉപയോഗിക്കാറുണ്ട്. ലാൽ സിങ് ഛദ്ദയാണ് ആമീറിന്റെ ഏറ്റവും പുതിയ ചിത്രം. കരീന കപൂറാണ് സിനിമയിലെ നായിക. വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം സിനിമയിൽ എത്തുന്നത്. ആമീർ ഖാൻ സിനിമയിലെ ലുക്കുകൾ എപ്പോഴും ബോളിവുഡിൽ ചർച്ചയാവാറുണ്ട്. എന്തെങ്കിലും ഒരു മാറ്റത്തോടെയാകും നടൻ എത്തുക

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  യുവതാരങ്ങളിൽ പ്രധാനിയാണ് രൺബീർ കപൂർ. താരപുത്രനായ രൺബീർ ബോളിവുഡിലെ മിന്നും താരമാണ്. നടൻ ഋഷി കപൂറിന്റേയും നീതു കപറിന്റേയും മകനാണ്. രൺബീറിന്റെ മുടി വളരെ ചെറുപ്പത്തിൽ തന്നെ കൊഴിയാൻ തുടങ്ങിയിരുന്നു. മുടികൊഴിച്ചിൽ രൂക്ഷമായതോടെ 2009 ൽ മുടിയ്ക്ക് വേണ്ടിയുള്ള സർജറി ചെയ്തിരുന്നു. കാമുകിയും നടിയുമായ ആലിയ ഭട്ടും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ആലിയ. ആദ്യ സിനിമയ്ക്ക് ശേഷമാണ് ആലിയ സർജറി ചെയ്യുന്നത്. പ്രായക്കുറവ് മുഖത്ത് പ്രകടമാകാതിരിക്കാൻ വേണ്ടിയായിരുന്നു സർജറി ചെയ്തത്. കൂടാതെ ആലിയ മൂക്ക് സർജറി ചെയ്ത് ആകൃതി മാറ്റിയെന്നും റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. ജാൻവി കപൂർ, ഷാഹിദ് കപൂർ. കരീഷ്മ കപൂർ തുടങ്ങിയവരും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്.

  Read more about: alia bhatt salman khan
  English summary
  From Salman khan To Alia Bhatt Who Had Plastic Surgery To Makeover
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X