For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയത്തില്‍ മാത്രമല്ല, പഠിത്തത്തിലും കില്ലാഡികള്‍; ബോളിവുഡ് താരങ്ങളുടെ സ്‌കൂളിലെ മാര്‍ക്ക്‌

  |

  ആരാധകരുടെ പ്രിയപ്പെട്ടവരാണ് ബോളിവുഡ് താരങ്ങള്‍. ലോക മെമ്പാടും ആരാധകരുള്ള താരങ്ങള്‍ തങ്ങളുടെ അഭിനയ മികവ് കൊണ്ടാണ് കയ്യടി നേടുന്നത്. എന്നാല്‍ അഭിനയത്തില്‍ മാത്രമല്ല മറ്റ് പല മേഖലകളിലും കഴിവ് തെളിയിച്ചവരായിരിക്കും മിക്ക താരങ്ങളും. അഭിനയിക്കാന്‍ നടക്കുന്നവര്‍ക്ക് പഠിക്കാനൊന്നും സമയം കാണില്ലെന്നൊരു തെറ്റിദ്ധാരണ ഒരുകാലത്തുണ്ടായിരുന്നു. എന്നാല്‍ ഇന്നതില്ല.

  അവധിക്കാലം ആഘോഷമാക്കി സാനിയ ഇയ്യപ്പന്‍; കാടും മലയും കയറിയിങ്ങറി താരസുന്ദരി

  ഇവിടെ ബോളിവുഡിലെ ചില താരങ്ങളുടെ പ്ലസ് ടുവിനെ മാര്‍ക്ക് എത്രയായിരുന്നുവെന്നാണ് പറയുന്നത്. അഭിനയത്തിലെന്നത് പോലെ പഠിത്തതിലും പുലികളാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ഇതിലൂടെ വ്യക്തമാകും. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ മുതല്‍ യുവനടി ജാന്‍വി കപൂര്‍ വരെയുള്ളവരുടെ പ്ലസ് ടുവിന്റെ മാര്‍ക്ക് എത്രശതമാനമായിരുന്നുവെന്ന് നോക്കാം.

  Shahrukh Khan

  ബോളിവുഡിലെ സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്‍. ടെലിവിഷനിലൂടെ ശ്രദ്ധ നേടി പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറിയ താരം. അഭിനയത്തിലെന്നത് പോലെ തന്നെ സ്‌പോര്‍ട്‌സിലും സജീവമായിരുന്നു പഠനകാലത്ത് തന്നെ ഷാരൂഖ്. പന്ത്രണ്ടാം ക്ലാസില്‍ 80.5 ശതമാനം മാര്‍ക്കായിരുന്നു ഷാരൂഖ് നേടിയത്. ഹന്‍സ്രാജ് കോളേജില്‍ നിന്നും എക്കണോമിക്‌സിലാണ് ഷാരൂഖ് ബിരുദം നേടിയത്.

  കൃതി സനോണ്‍, ബോളിവുഡില്‍ വേരുകളൊന്നുമില്ലാതെ തന്നെ സ്വന്തമായൊരു ഇടം നേടിയ നടി. ഇപ്പോഴത്തെ താരോദയമായ കൃതിയുടെ പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് 90 ശതമാനായിരുന്നു. പിന്നീട് ജെപി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിേേക്കഷനില്‍ ബിരുദവും നേടിയിട്ടുണ്ട് കൃതി. ഈയ്യടുത്താണ് കൃതിയുടെ ടെെറ്റില്‍ റോളിലെത്തിയ മിമി പുറത്തിറങ്ങിയത്.

  ഷാരൂഖിനെയും കൃതിയെയും പോലെ യാതൊരു പാരമ്പര്യവുമില്ലാതെ ബോളിവുഡിലേക്ക് എത്തുകയും ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളുമായി വളരുകയും ചെയ്ത താരമാണ് അനുഷ്‌ക ശര്‍മ. മോഡലിംഗിലൂടെ സിനിമയിലെത്തിയ അനുഷ്‌കയ്ക്ക് പന്ത്രണ്ടാം ക്ലാസില്‍ 82 ശതമാനം ആയിരുന്നു മാര്‍ക്ക്. ഇന്ന് ബോളിവുഡിലെ മുന്‍നിര നിർമ്മാതാവുമാണ് അനുഷ്ക. ബുള്‍ബുള്‍, പാതാള്‍ ലോക് തുടങ്ങിയ ഹിറ്റുകളുടെ നിർമ്മാണം അനുഷ്കയായിരുന്നു. ഈയ്യടുത്താണ് അനുഷ്ക കുഞ്ഞിന് ജന്മം നല്‍കിയത്.

  നടന്‍ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ കപൂര്‍. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ ശ്രദ്ധ കപൂര്‍ താനൊരു നല്ല നടിയാണെന്ന് ബോധ്യപ്പെടുത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്‍ ഫോളോവേഴ്‌സാണ് ശ്രദ്ധയ്ക്കുള്ളത്. പഠനത്തിലും മിടുക്കിയായ ശ്രദ്ധ പന്ത്രണ്ടാം ക്ലാസില്‍ നേടിയത് 95 ശതമാനം മാര്‍ക്കായിരുന്നു.

  ബോളിവുഡിലെ മറ്റൊരു താരപുത്രിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടേയും അച്ഛന്‍ ബോണി കപൂറിന്റേയും പാതയിലൂടെ സിനിമയിലെത്തി. വളരെ പെട്ടെന്നു തന്നെ തന്നില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കാം എന്ന് ജാന്‍വി കാണിച്ചു തന്നിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസില്‍ 86 ശതമാനമായിരുന്നു ജാന്‍വിയുടെ മാര്‍ക്ക്. മലയാളത്തിലടക്കം അഭിനയിച്ചിട്ടുള്ള, ബോളിവുഡിലും തെന്നിന്ത്യയിലുമെല്ലാം നിറസാന്നിധ്യമായ നടി യാമി ഗൗതം 80 ശതമാനം മാര്‍ക്കോടെയാണ് പന്ത്രണ്ടാം തരം പൂര്‍ത്തിയാക്കിയത്. ഈയ്യടുത്തായിരുന്നു യാമിയുടെ വിവാഹം.

  Also Read: എല്ലാവരും നോക്കി നില്‍ക്കെ ചീത്ത പറഞ്ഞു, ഓട്ടോയില്‍ കയറിയതും ഞാന്‍ പൊട്ടിക്കരഞ്ഞു; 'പരം സുന്ദരി' കൃതി പറയുന്നു

  ബോളിവുഡിലെ യുവനടിമാരില്‍ പ്രതിഭ കൊണ്ട് അടയാളപ്പെടുത്തിയ മറ്റൊരു നടിയാണ് ഭൂമി പേഡ്‌നേക്കര്‍. ആദ്യ സിനിമയില്‍ തന്നെ തന്റെ പ്രകടനമികവ് വ്യക്തമാക്കാന്‍ ഭൂമിയ്ക്ക് സാധിച്ചിരുന്നു. ധം ലകാക്കേ ഐഷ ആയിരുന്നു ആദ്യ ചിത്രം. പന്ത്രണ്ടാം തരം ഭൂമി പാസാകുന്നത് 83 ശതമാനം മാര്‍ക്കോടെയാണ്.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അഭിനേതാക്കളുടെ അടിസ്ഥാനം സ്‌കൂളിലെയോ കോളേജിലെയോ മാര്‍ക്കല്ല, അവരുടെ അഭിനയ മികവ് മാത്രമാണ്. അതിലും ഇവരെല്ലാം മിടുക്കരാണെന്ന കാര്യത്തിലും തര്‍ക്കമില്ല.

  Read more about: shahrukh khan
  English summary
  From Shahrukh Khan To Janhvi Kapoor Marks Of These Stars In 12th Exams
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X