For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹൃദയങ്ങൾകൊണ്ട് കാണാൻ ശ്രമിക്കൂ' - ചുവന്ന് തുടുത്ത സന്ധ്യപോലെ ജെനീലിയ

  |

  ജെനീലിയ എന്ന നടിയെ കുറിച്ച് പറയുമ്പോൾ ഒരു മുഖവുരയുടെ ആവശ്യമില്ല. അത്രത്തോളം സിനിമാ ആസ്വാദകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ജെനീലിയ. ബോളിവുഡ് ചിത്രങ്ങളിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും താരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. കരിയർ ആരംഭിച്ച ശേഷമുള്ള താരത്തിന്റെ രണ്ടാമത്തെ ചിത്രം തമിഴിലായിരുന്നു.

  actress genelia, Genelia Dsouza, Genelia Deshmukh, Genelia photos, Genelia hot pics, സാരിയിൽ തിളങ്ങി ജെനീലിയ, ജെനീലിയ ഡിസൂസ, ജെനീലിയ, ജെനീലിയ ദേശ്മുഖ്

  ഒരു കൂട്ടം സം​ഗീതപ്രേമികളായ യൂത്തിന്റെ കഥ പറഞ്ഞ ബോയ്സ് ആയിരുന്നു ആ സിനിമ. ചിത്രത്തിലെ ജെനീലിയയുടെ ഹരിണി എന്ന കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നടിയെ ഇപ്പോഴും ആളുകൾ ഓർക്കുന്നതും ബോയ്സിലെ നായിക എന്ന പദവിയിലൂടെയാണ്. പ്രണയവും, സം​ഗീതവും, കൗമാരക്കാരുടെ ചിന്തകളും സ്വപ്നങ്ങളും എല്ലാം സിനിമ രസകരമായി വരച്ചിട്ടു. സിദ്ധാർഥ്, ഭരത്, നകുൽ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാ​ഗമായിരുന്നു.

  Also read: അച്ഛന്‍ എന്നെ കണ്ടത് അച്ഛനില്ലാത്തവനെ പോലെ; മഹേഷ് ഭട്ടിനെതിരെ ആലിയയുടെ അര്‍ദ്ധ സഹോദരന്‍

  എ.ആർ റഹ്മാന്റെ മാന്ത്രിക വിരലുകളിലാണ് ബോയ്സിലെ എല്ലാ ​ഗാനവും പിറവിയെടുത്തത്. എല്ലാ ​ഗാനവും ഇന്നും ആളുകളുടെ ടോപ്പ് ലിസ്റ്റിൽ ഉണ്ട്. ജെനീലിയയുടെ അഭിനയ ജീവിതത്തിൽ നാഴികകല്ലായ ചിത്രം കൂടിയാണ് ബോയ്സ്. മോഡൽ കൂടിയായ താരം ബോയ്സിന് ശേഷം നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കുകയും ചെയ്തു. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് ജെനീലിയ ഡിസൂസ.

  actress genelia, Genelia Dsouza, Genelia Deshmukh, Genelia photos, Genelia hot pics, സാരിയിൽ തിളങ്ങി ജെനീലിയ, ജെനീലിയ ഡിസൂസ, ജെനീലിയ, ജെനീലിയ ദേശ്മുഖ്

  പൃഥ്വിരാജ് ചിത്രം ഉറുമിയിലെ നായികാവേഷം അവതരിപ്പിച്ചത് ജെനീലിയയായിരുന്നു. ഉറുമിയിലെ ​താരം പ്രത്യക്ഷപ്പെട്ട ​ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ൽ താരം ബോളിവുഡ് താരം റിതേഷ് ദേശ്മുഖിനെ വിവാഹം ചെയ്തു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 2003ൽ തുജേ മേരി കസം എന്ന ചിത്രത്തിന് വേണ്ടി റിതേഷും ജെനീലിയയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

  Also read: 'അനിൽ കപൂറും മകളും പണത്തിനായി എന്തും ചെയ്യും', കമന്റിന് മറുപടി നൽകി താരം

  ശേഷം ഇരുവരും സൗഹദത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് മാറുകയുമായിരുന്നു. വിവാഹശേഷം സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു ജെനീലിയ. രണ്ട് ആൺമക്കളാണ് ഇരുവർക്കുമുള്ളത്. 2016 താരം വീണ്ടും അതിഥി വേഷങ്ങളും മറ്റും ചെയ്ത് സിനിമയിൽ സജീവമായി തുടങ്ങി. ഇപ്പോൾ നിരവധി സിനിമകളാണ് ജെനീലിയയുടെ കൈയ്യിലുള്ളത്. സോഷ്യൽമീഡിയയിലും സജീവമായ താരം കുടുംബവിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

  actress genelia, Genelia Dsouza, Genelia Deshmukh, Genelia photos, Genelia hot pics, സാരിയിൽ തിളങ്ങി ജെനീലിയ, ജെനീലിയ ഡിസൂസ, ജെനീലിയ, ജെനീലിയ ദേശ്മുഖ്

  ചുവന്ന സാരിയിൽ അതിമനോഹരിയായി നിൽക്കുന്ന പുത്തൻ ഫോട്ടോകളാണ് ജെനീലിയ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പ്രത്യക്ഷപ്പെടേണ്ട താമസം നിമിഷനേരം കൊണ്ട് ആരാധകർ അത് ഏറ്റെടുത്തു. ചുവന്ന സാരിയും നീളൻ ജുംക്കയും കുപ്പിവളകളും മുല്ലപ്പൂവും താരത്തെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. ദിവസം കഴിയുന്തോറും ജെനീലിയ വീണ്ടും കൂടുതൽ സുന്ദരിയാകുന്നുവെന്നെല്ലാമാണ് ആളുകൾ ചിത്രത്തിന് കമന്റായി കുറിച്ചത്.

  Also read: എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി... സയനോരയ്ക്ക് പിന്തുണയുമായി ആരാധകർ

  ചുവന്ന് തുടുത്ത പൂവ് പോലെയാണ് ചിത്രങ്ങളിലെ ജെനീലിയ. ഭര്‍ത്താവ് റിതേഷ് ദേശ്മുഖിനൊപ്പമുള്ള ജെനീലിയയുടെ റീൽസ് വീഡിയോകളും വൈറലാകാറുണ്ട്. ഫോട്ടകൾക്കെല്ലാം പ്രചോദനം പകരുന്ന മനോഹരമായ ക്യാപ്ഷനുകളും ജെനീലിയ നൽകിയിട്ടുണ്ട്. 'ഹൃദയത്തിലെ കണ്ണുകൾ കൊണ്ട് ആളുകളെ കാണൂ, ഇരുട്ടിലെ താരകളെ കാണാൻ സാധിക്കൂ, പറ്റും എന്ന് വിശ്വസിച്ചു... അവൾ ചെയ്തു' എന്നിങ്ങനെയായിരുന്നു ക്യാപ്ഷനുകൾ.

  actress genelia, Genelia Dsouza, Genelia Deshmukh, Genelia photos, Genelia hot pics, സാരിയിൽ തിളങ്ങി ജെനീലിയ, ജെനീലിയ ഡിസൂസ, ജെനീലിയ, ജെനീലിയ ദേശ്മുഖ്

  ബൊമ്മറില്ലു എന്ന തെലുങ്ക് ചിത്രമാണ് തെലുങ്കിൽ ജെനീലിയയെ പ്രശസ്തയാക്കിയത്. ജയം രവിയെ നായകനാക്കി സന്തോഷ് സുബ്രഹ്‌മണ്യം എന്ന പേരില്‍ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോഴും ജെനീലിയ തന്നെയായിരുന്നു നായിക. 2020 ല്‍ പുറത്തിറങ്ങിയ ഇറ്റ്‌സ് മൈ ലൈഫ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ജനീലിയ അഭിനയിച്ചത്. അതിനിടയില്‍ ഒരു സിനിമ നിര്‍മിയ്ക്കുകയും ‌ചെയ്തു പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി.

  തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

  Also read: സകലകലാവല്ലഭയ്ക്ക് അഭിനന്ദനപ്രവാഹം; പേർളിയുടെ 'ക്രേസി വേൾഡ്' ഏറ്റെടുത്ത് ആരാധകർ

  English summary
  Genelia Dsouza looks gorgeous in red saree
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X