For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമത് കുഞ്ഞ് വേണമെങ്കില്‍ അത് അനുസരിക്കണം; ഭാര്യയുടെ ആ നിര്‍ദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി അക്ഷയ് കുമാർ

  |

  ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനാണ് അക്ഷയ് കുമാര്‍. പ്രതിഫലം വാങ്ങുന്നത് പോലെ അദ്ദേഹത്തിന്റെ സിനിമകളെല്ലാം തന്നെ നൂറ് കോടിയ്ക്ക് മുകളില്‍ ബോക്‌സോഫീസില്‍ കളക്ഷന്‍ നേടുകയും ചെയ്യും. അക്ഷയുടെ വിജയത്തിന് പിന്നില്‍ ഭാര്യയായ ട്വിങ്കില്‍ ഖന്നയ്ക്കും വലിയൊരു പങ്കുണ്ട്. എന്നാല്‍ ഒരു കാലത്ത് ഭര്‍ത്താവ് തിരഞ്ഞെടുക്കുന്ന സിനിമകളോട് ട്വിങ്കിളിന് എതിര്‍പ്പ് ഉണ്ടായിരുന്നു.

  വെള്ളത്തിൽ നിന്നുള്ള കിടിലൻ ഫോട്ടോഷൂട്ട്, നടി ത്രിധ ചൌധരിയുടെ ഫോട്ടോസ് കാണാം

  പക്ഷേ തന്റെ കരിയറിലെ വിജയങ്ങള്‍ക്കുള്ള ക്രെഡിറ്റ് ട്വിങ്കിളിനാണെന്ന് പല അഭിമുഖങ്ങളിലും പരിപാടികളിലുമൊക്കെ അക്ഷയ് കുമാര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹത്തോടെ തന്റെ ജീവിതം മാറിയതിനെ കുറിച്ചും ഭാര്യയായ ട്വിങ്കിള്‍ സിനിമാക്കാര്യത്തില്‍ പോലും തന്നെ സഹായിക്കുന്നതിനെ കുറിച്ചും അക്ഷയ് പറഞ്ഞ കാര്യങ്ങളാണ് താരത്തിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. വിശദമായി വായിക്കാം...

  സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന 'കോഫി വിത് കരണ്‍' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍. പതിനാല് സിനിമകള്‍ ഒരുമിച്ച് പരാജയമായി മാറിയ കാലത്തായിരുന്നു ട്വിങ്കിളിനെ താന്‍ ആദ്യമായി കാണുന്നത്. വിവാഹം കഴിഞ്ഞതോട് കൂടി പെട്ടെന്ന് ദേഷ്യം വരുന്നത് പോലെയുള്ള സ്വഭാവം മാറ്റിയോ എന്ന് അക്ഷയ് കുമാറിനോട് കരണ്‍ ചോദിച്ചിരുന്നു. ഇതിന് മറുപടി പറഞ്ഞത് ട്വിങ്കില്‍ ഖന്ന ആയിരുന്നു. 'വിവേകപൂര്‍ണമായി സിനിമകള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ നിങ്ങള്‍ക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിക്കില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു' എന്നാണ് താരപത്‌നി വെളിപ്പെടുത്തിയത്.

  ഇതിനിടെ അക്ഷയ് കുമാറിനെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് ട്വിങ്കിള്‍ സമ്മതിച്ചത് എപ്പോഴാണെന്നുള്ള കാര്യം കൂടി താരങ്ങള്‍ വെളിപ്പെടുത്തി. 'മേള എന്ന സിനിമ കഴിഞ്ഞിട്ട് പറയാമെന്നായിരുന്നു ട്വിങ്കിള്‍ സൂചിപ്പിച്ചത്. ആ സിനിമ വലിയൊരു വിജയമായിരിക്കുമെന്ന് നടി വിചാരിച്ചിരുന്നു. പക്ഷേ അതൊരു വലിയ പരാജയമായി മാറി. സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ഒരു തിങ്കളാഴ്ച അക്ഷയിനെ വിളിച്ച് നിങ്ങളെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് ട്വിങ്കിള്‍ അറിയിക്കുകയായിരുന്നു.

  അക്ഷയ് കുമാറും തന്റെ അമ്മയും തമ്മില്‍ കൂടികാഴ്ച നടത്തിയതിനെ കുറിച്ചും ട്വിങ്കില്‍ സൂചിപ്പിച്ചു. തന്നെ വിവാഹം കഴിച്ച് തരുമോ എന്ന് ചോദിച്ച് കൊണ്ട് വന്നപ്പോഴായിരുന്നു ഇരുവരും ആദ്യം കാണുന്നത്. എന്നാല്‍ അക്ഷയ് ഒരു സ്വവര്‍ഗാനുരാഗി ആണോ എന്ന ആശങ്ക ഡിംപിള്‍ പ്രകടിപ്പിച്ചു. ഒപ്പം തന്റെ മകളെ അദ്ദേഹത്തെ കൊണ്ട് വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്നും അറിയിച്ചു. പക്ഷേ ഒരു വര്‍ഷം വേണമെങ്കില്‍ ഒരുമിച്ച് ജീവിച്ച് നോക്കാമെന്നും എന്നിട്ട് വിവാഹത്തെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും പറഞ്ഞു.

  അത് സമ്മതിച്ച ഇരുവരും ഒരു വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു. അതിന് ശേഷമാണ് വിവാഹിതരായത്. ആരവ്, നിതാര എന്നിങ്ങനെ രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തു. ഇപ്പോള്‍ മക്കളുടെ പേരില്‍ അഭിമാനമുള്ള മാതാപിതാക്കളായി മാറിയിരിക്കുകയാണ് ഇരുവരും. അതേ സമയം രണ്ട് മക്കള്‍ ജനിച്ചത് കൊണ്ട് സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ട്വിങ്കിളിന്റെ നിര്‍ദ്ദേശങ്ങള്‍ അക്ഷയ് അനുസരിച്ചിട്ടുണ്ടാവുമെന്നാണ് അറിയുന്നത്. ഇപ്പോഴും സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങള്‍.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇന്ന് അക്ഷയ് കുമാര്‍ തന്റെ അമ്പത്തിനാലം ജന്മദിനത്തില്‍ എത്തിയിരിക്കുകയാണ്. 1967 സെപ്റ്റംബർ ഒൻപതിനായിരുന്നു താരം ജനിച്ചത്. ഇത്തവണത്തെ പിറന്നാള്‍ താരത്തിന് ഏറ്റവും ദുഃഖമുള്ള ദിവസമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അക്ഷയുടെ അമ്മയും നിര്‍മാതാവുമായ അരുണ ഭാട്ടിയ അന്തരിച്ചത്. അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും മുക്തമാവുന്നതിന് മുന്‍പാണ് താരത്തിന്റെ ജന്മദിനം കൂടി എത്തിയിരിക്കുന്നത്.

  English summary
  Happy B'day Akshay: When Twinkle Khanna Asked Akshay Kumar To Do Sensible Movies If He Want Second Child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X