For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജൂഹി ചൗളയെ കല്യാണം കഴിക്കണമെന്ന് സല്‍മാന്‍ ആഗ്രഹിച്ചിരുന്നു; പക്ഷെ അച്ഛന്‍ നിരസിച്ചു!

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. വര്‍ഷങ്ങളായി മറ്റാര്‍ക്കും കൊടുക്കാതെ സൂപ്പര്‍ താരത്തിന്റെ ഇരിപ്പിടത്തില്‍ ഉറച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. വര്‍ഷങ്ങളോളമായി സല്‍മാന്‍ ഖാന്‍ ആരാധകരെ രസിപ്പിക്കുന്നു. ഓണ്‍ സ്‌ക്രീനിലെ വിജയങ്ങള്‍ പോലെ തന്നെ സല്‍മാന്‍ ഖാന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. വിവാദങ്ങളും പ്രണയങ്ങള്‍ക്കുമൊന്നും സല്‍മാന്‍ ഖാന്റെ ജീവിതത്തില്‍ പഞ്ഞമില്ല. ഐശ്വര്യ റായ്, കത്രീന കൈഫ്, തുടങ്ങി പല സൂപ്പര്‍ നായികമാരുമായുള്ള സല്‍മാന്റെ പ്രണയങ്ങള്‍ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചാ വിഷയമായിരുന്നു.

  രാജകീയം... സീരിയിൽ താരം ഐശ്വര്യ റംസായിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

  അതുപോലെ തന്നെ കുറേനാളുകളായി ബോളിവുഡിലേയും ആരാധകരുടേയും പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് സല്‍മാന്‍ ഖാന്റെ വിവാഹം. പ്രായം 55 ആയെങ്കിലും സല്‍മാന്‍ ഖാന്‍ ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. ഒരിക്കല്‍ നടിയും കാമുകിയുമായിരുന്ന സംഗീത ബിജ്‌ലാനിയുമായി സല്‍മാന്റെ വിവാഹം നടക്കാനിരുന്നതായിരുന്നു. വിവാഹത്തിനായുള്ള കാര്‍ഡും തയ്യാറായിരുന്നു. എന്നാല്‍ അവസാന നിമിഷം താരം വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് കത്രീന കൈഫുമായുള്ള സല്‍മാന്റെ പ്രണയവും വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

  എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ ഒരിക്കല്‍ ഇതേ സല്‍മാന്‍ ഖാന്‍ തന്നെ വിവാഹത്തിനായി തയ്യാറായിരുന്നുവെന്നതും വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നതുമാണ്. ബോളിവുഡിലെ താരറാണിയായിരുന്ന ജൂഹി ചൗളയായിരുന്നു സല്‍മാന്റെ മനസ് കവര്‍ന്നത്. ഒരു സമയത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ജൂഹി ചൗള. മലയാളത്തില്‍ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ എത്തിയ ജൂഹി ഒരുപാട് ഹിറ്റുകളിലെ നായികയാണ്. ഇന്നും ജൂഹിയ്ക്ക് ഒരുപാട് ആരാധകരുണ്ട്.

  ഒരു അഭിമുഖത്തിലാണ് ജൂഹിയോടുള്ള തന്റെ സ്‌നേഹം സല്‍മാന്‍ തുറന്നു പറഞ്ഞത്. ജൂഹി നല്ല പെണ്‍കുട്ടിയാണെന്നും താന്‍ ജൂഹിയുടെ പിതാവിനോട് തനിക്ക് ജൂഹിയെ വിവാഹം കഴിച്ച് തരുമോ എന്ന് ചോദിക്കുക വരെ ചെയ്തിരുന്നുവെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. എന്നിട്ട് എന്തായിരുന്നു ജൂഹിയുടെ അച്ഛന്റെ മറുപടിയെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ജൂഹിയുടെ അച്ഛന്‍ സമ്മതിച്ചില്ലെന്നായിരുന്നു സല്‍മാന്റെ മറുപടി. എന്താണ് കാരണമെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ എന്താണ് മരുമകനുണ്ടാകണമെന്ന് കരുതിയ ഗുണങ്ങളെന്ന് അറിയില്ലെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.

  സല്‍മാനും ജൂഹിയും ഒരു സിനിമ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചത്. ഇരുവും നല്ല സുഹൃത്തുക്കളാണ്. എപ്പോഴും പരസ്പരം സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ തനിക്കൊപ്പം അഭിനയിക്കാന്‍ ജൂഹിയ്ക്ക് താല്‍പര്യമില്ലെന്ന് ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ തന്നെ പറഞ്ഞിരുന്നു. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ ഇതേക്കുറിച്ച് ജൂഹി തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ജൂഹി പറയുന്നത്. താന്‍ ആരെന്ന് അറിയാത്തത് പോലെ സല്‍മാന്‍ തന്നെ നോക്കുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ മനസിലെന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ജൂഹി പറഞ്ഞിരുന്നു.

  എന്തായാലും ജൂഹി ചൗള പിന്നീട് വ്യവസായിയായ ജയ് മെഹ്ത്തയെ വിവാഹം കഴിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. ജൂഹിയുടെ മകളും ആത്മസുഹൃത്തായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ലേലത്തില്‍ ഒരുമിച്ച് എത്തിയത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ ഏക് ലഡ്ക്കി കോ ദേക്കാ തോ ഐസാ ലഗയാണ് ജൂഹിയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ശര്‍മ്മാജി നംക്കീന്‍ ആണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

  Also Read: 'കൂട്ടുകാരന്റെ സിനിമയെ അഭിനന്ദിച്ചതിന് വിമർശനം', കുറിക്ക് കൊള്ളുന്ന മറുപടിയുമായി അജു

  അതേസമയം അന്തിം ആണ് സല്‍മാന്‍ ഖാന്റെ പുതിയ സിനിമ. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ടൈഗര്‍ ത്രീയാണ് സല്‍മാന്റെ അണിയറയില്‍ ഒരുങ്ങുന്ന സിനിമ. നേരത്തെ സല്‍മാന്‍ ഖാന്റെ വിവാഹ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഗായികയായ ലുലിയ വാന്‍തൂറുമായി സല്‍മാന്‍ പ്രണയത്തിലാണെന്നും വിവാഹത്തെക്കുറിച്ചുള്ള ചിന്തകള്‍ സജീവമാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

  Read more about: juhi chawla
  English summary
  Happy Birthday Juhi Chawla: When Salman Khan Expressed His Wish To Marry Juhi To Her Dad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X