For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍ കാമുകന്മാര്‍ ഇന്ന് സുഹൃത്തുക്കളാണ്! കത്രീന കൈഫിന്റെ ദിവസമാണിന്ന്, നടിയെ കുറിച്ചുള്ള രസകരമായ കഥ

  |

  തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് ബോളിവുഡിന്റെ സൈസ് സീറോ സുന്ദരി കത്രീന കൈഫ്. മോഡലിങ്ങില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ നടി ഇന്ന് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്. കശ്മീര്‍ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായ മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയും സന്നദ്ധപ്രവര്‍ത്തകയുമായിരുന്ന സുസൈന്റെയും മകളായ കത്രീന ഹോങ്കേിലാണ് ജനിക്കുന്നത്.

  1983 ജൂലൈ പതിനാറിന് ജനിച്ച നടി ഇന്ന് തന്റെ മുപ്പത്തിയേഴാം ജന്മദിനമാണ് ആഘോഷിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ കത്രീനയെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതില്‍ എല്ലാവരും കാത്തിരിക്കുന്നത് പോലെ കത്രീനയുടെ വിവാഹത്തെ കുറിച്ചും പ്രണയബന്ധങ്ങളെ കുറിച്ചുമൊക്കെയുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

  ബോളിവുഡില്‍ നിന്നും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് കത്രീന കൈഫ്. സീറോ സൈസ് ശരീരമാണെന്നുള്ളതാണ് കത്രീനയുടെ സൗന്ദര്യരഹസ്യങ്ങളിലൊന്ന്. ഫിറ്റ്നസിന്റെ കാര്യത്തില്‍ കത്രീനയെ കടത്തിവെട്ടാന്‍ മറ്റൊരു നടി ഇല്ലെന്ന് വേണം പറയാന്‍. എത്രയോ കാലമായി ശരീരസൗന്ദര്യത്തിന് ഒരു മാറ്റവും വരുത്താതെയാണ് കത്രീന ആരാധകരുടെ മനസില്‍ കുടികൊള്ളുന്നത്. പതിനാലാം വയസിലാണ് മോഡലിങ് രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഒരുപാട് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു.

  ബോളിവുഡിലേക്ക് അവസരം ലഭിച്ചതോടെയാണ് കത്രീനയുടെ കരിയര്‍ മാറി മറിയുന്നത്. ലണ്ടന്‍ ഫാഷന്‍ വീക്കില്‍ നിന്നുമാണ് സംവിധായകന്‍ കയ്‌സാദ് ഗുസ്താദ് കത്രീനയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ഹിന്ദി അറിയാത്ത നടി അങ്ങനെ 2003 ല്‍ ഭൂം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തി. രാംഗോപാല്‍ വര്‍മ്മയുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമാലോകം അറിയപ്പെടുന്ന നിലയിലേക്ക് എത്തി. മമ്മൂട്ടിയുടെ നായികയായി ബല്‍റാം വേഴ്‌സസ് താരദാസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും എത്തി. അഭിനേത്രി എന്നതിലുപരി കിടിലന്‍ ഐറ്റം ഡാന്‍സിലൂടെയും കത്രീന പ്രശസ്തി നേടി.

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  പില്‍ക്കാലത്ത് ബോളിവുഡിലെ പ്രമുഖ താരങ്ങളുമായിട്ടുള്ള പ്രണയത്തിന്റെ പേരിലാണ് കത്രീന വാര്‍ത്തകളില്‍ നിറഞ്ഞത്. സല്‍മാന്‍ ഖാനുമായിട്ടുള്ള പ്രണയത്തിന് ശേഷം രണ്‍ബീര്‍ കപൂറുമായിട്ടും കത്രീന പ്രണയത്തിലായി. ഈ പ്രണയം വലിയ ചര്‍ച്ചയായെങ്കിലും രണ്ടും വേര്‍പിരിയുകയായിരുന്നു. ഒരു കാലത്ത് താന്‍ പ്രണയിച്ചിരുന്നവര്‍ ഇന്ന് തന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നാണ് കത്രീന കൈഫ് വെളിപ്പെടുത്തിയിരുന്നു. പഴയ ജീവിതത്തിലൂടെ കടന്ന് പോയിരിക്കുന്ന ആരാണെങ്കിലും അവരെ എല്ലാം ബഹുമാനിക്കണമെന്നാണ് നടി പറയാറുള്ളത്.

  ഒരു കാലത്തെ ബോളിവുഡിലെ പ്രണയജോഡികളായിരുന്നു സല്‍മാന്‍ ഖാനും കത്രീന കൈഫും. നാല് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെങ്കിലും പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷം രണ്ട് പേരും മറ്റ് പ്രണയത്തിലായി. ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. ഇടയ്ക്ക് കത്രീനയുടെ സിനിമകള്‍ പരാജയം നേരിട്ട സമയത്ത് രക്ഷകനായി എത്തിയതും സല്‍മാനായിരുന്നു. 2017 ല്‍ റിലീസിനെത്തിയ ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചഭിനയിച്ചത്.

  നായകനായതിനൊപ്പം ഈ ചിത്രം നിര്‍മ്മിച്ചതും സല്‍മാനായിരുന്നു. കത്രീനയ്ക്ക് വേണ്ടിയാണ് സല്‍മാന്‍ ഖാന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. ഇതോടെ ഇരുവരും വീണ്ടും പ്രണയത്തിലായെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സല്‍മാന്‍ മറ്റൊരു പ്രണയത്തിലാണ്. സല്‍മാനെ പോലെ തന്നെ രണ്‍ബീര്‍ കപൂറുമായിട്ടുള്ള പ്രണയത്തിന് ശേഷം അവരുമായി നല്ല സൗഹൃദത്തിലാണ് കത്രീന. രണ്‍ബീറിന്റെ കാമുകിയായ ആലിയ ഭട്ടിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കത്രീന.

  English summary
  Happy Birthday Katrina Kaif: Her Bond With Salman Khan And His Family Was Once A Talk Of The Town
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X