For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കാന്‍ പേടി, വിവാഹം വരെ എത്തിയ അക്ഷയ് കുമാര്‍-രവീണ പ്രണയം

  |

  ഒരു കാലത്ത് ബോൡവുഡിലെ സൂപ്പര്‍നായികയായിരുന്നു രവീണ ടണ്ടന്‍. തന്റെ 16-ാം വയസിലാണ് രവീണ സിനിമയിലെത്തുന്നത്. സല്‍മാന്‍ ഖാന്റെ നായികയായി പത്തര്‍ കേ ഫൂല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെ തിരക്കേറിയ നടിയായി മാറുകയായിരുന്നു രവീണ. തന്റെ കാലത്തെ സൂപ്പര്‍ നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ രവീണ അഭിനയിച്ചു. സിനിമയ്ക്ക് പുറത്തുള്ള രവീണയുടെ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇന്ന് തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ് രവീണ. ഈ അവസരത്തില്‍ രവീണയുടെ ജീവിതത്തിലെ ചില വിവാദങ്ങളെക്കുറിച്ച് വായിക്കാം.

  മെലിഞ് സുന്ദരിയായി, കിടിലന്‍ മേക്കോവറില്‍ സുചിത്ര നായര്‍

  ചെറുപ്പത്തില്‍ രവീണയ്ക്ക് വലിയ ക്രഷ് തോന്നിയ നടനാണ് സഞ്ജയ് ദത്ത്. സിനിമയിലെത്തും മുമ്പായിരുന്നു അത്. പിന്നീട് ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. ആതിഷ്, വിജേത തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. പിന്നീടൊരിക്കല്‍ തന്റെ മനസിലുണ്ടായിരുന്ന ക്രഷ് രവീണ വെളിപ്പെടുത്തുകയും ചെയ്തു. താന്‍ കുട്ടിക്കാലത്ത് ഋഷി കപൂറിന്റെ ആരാധികയായിരുന്നുവെന്നും എന്നാല്‍ പിന്നീട് തനിക്ക് സഞ്ജയ് ദത്തിനോട് ക്രഷ് തോന്നിയെന്നുമാണ് രവീണ പറഞ്ഞത്. തന്റെ മുറിയുടെ ചുമരുകള്‍ നിറയെ പോസ്റ്റര്‍ ഒട്ടിച്ച അതേ നടനൊപ്പമാണ് അഭിനയിക്കുന്നത് എന്നത് തനിക്ക് പേടിയായിരുന്നുവെന്നും രവീണ പറഞ്ഞിരുന്നു.

  തൊണ്ണൂറുകളിലെ വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു അക്ഷയ് കുമാറും രവീണ ടണ്ടനും തമ്മിലുള്ള പ്രണയം. മൊഹ്‌റ, കില്ലാഡിയോം കാ കില്ലാഡി, ബാരൂദ് തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടേയും ജോഡി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തിന് പിന്നാലെ വിവാഹ വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ 1998 ല്‍ ഇരുവരും പിരിഞ്ഞു. താനും രവീണയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നിരുന്നുവെന്നും എന്നാല്‍ വിവാഹത്തിന് മുമ്പ് പിരിയുകയായിരുന്നുവെന്നുമാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. പ്രണയം പിരിഞ്ഞുവെങ്കിലും തങ്ങള്‍ സുഹൃത്തുക്കളാണെന്നും ഒരുമിച്ച് അഭിനയിച്ചുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

  രവീണയുടെ പേരിനൊപ്പം പിന്നീട് കേട്ട പേരാണ് അജയ് ദേവ്ഗണിന്റേത്. അജയ് ദേവ്ഗണും രവീണയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ഈ ബന്ധം തകര്‍ന്നു. ഇതിനിടെ അജയ് ദേവ്ഗണ്‍ കരിഷ്മ കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. അജയ്‌ക്കെതിരെ രവീണ പരസ്യമായി രംഗത്ത് എത്തിയിരുന്നു. തനിക്ക് അജയ് എഴുതിയ പ്രണയ ലേഖനങ്ങളുണ്ടെന്നും രവീണ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം രവീണയുടെ ഭാവനാ സൃഷ്ടിയാണെന്നായിരുന്നു അജയ് ദേവ്ഗണിന്റെ പ്രതികരണം.

  അക്ഷയ് കുമാറുമായുള്ള രവീണയുടെ പ്രണയം തകര്‍ന്നതിന് പിന്നാലെ രവീണയും സണ്ണി ഡിയോളും തമ്മിലുള്ള പ്രണയ വാര്‍ത്തകളായിരുന്നു ബോളിവുഡിലെ ചര്‍ച്ചാ വിഷയം. സണ്ണിയും രവീണയും വളരെ അടുത്ത സുഹൃത്തുക്കളാണ്. അക്ഷയ് കുമാര്‍ തന്നെ വഞ്ചിച്ചുവെന്ന് പറഞ്ഞ് ഇരുന്ന് കരയുന്ന രവീണയെ സണ്ണി കണ്ടുവെന്നും ഇതോടെ കാര്യം അറിഞ്ഞ സണ്ണി അക്ഷയ് കുമാറിനെ ചോദ്യം ചെയ്യാന്‍ പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നാലെയാണ് രവീണയും സണ്ണിയും അടുപ്പത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

  Also Read: കുറുമ്പുമായി ദിലീപിനും കാവ്യയ്ക്കും ഒപ്പം മഹാലക്ഷ്മി, ടെൻഷൻ മുഴുവൻ ചേച്ചി മീനാക്ഷിയ്ക്ക്, ചിത്രം വൈറലാവുന്നു

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് രവീണ ടണ്ടന്‍. സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രമായ കെജിഎഫിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് രവീണയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ പ്രധാന മന്ത്രിയായാണ് രവീണ എത്തുന്നത്. ചിത്രത്തില്‍ സഞ്ജയ് ദത്താണ് വില്ലന്‍ ആയി എത്തുന്നത്. പിന്നാലെ രവീണയുടെ ഒടിടി സീരീസും അണിയറയിലുണ്ട്.

  Read more about: raveena tandon
  English summary
  Happy Birthday Raveena Tandon From Sanjay Dutt To Akshay Kumar Men In Raveena's Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X