For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേട്ടതെല്ലാം സത്യം, കത്രീനയും വിക്കിയും പ്രണയത്തില്‍; ഒടുവില്‍ നടന്റെ വെളിപ്പെടുത്തല്‍!

  |

  താരങ്ങളുടെ ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് കിംവദന്തികള്‍. എത്രയൊക്കെ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചാലും ഏതെങ്കിലും അഭ്യൂഹങ്ങളും റൂമറുകളും പ്രചരിക്കും. ബോളിവുഡില്‍ ഇത്തരം കിവംദന്തികള്‍ കാരണം തലവേദനായി മാറിയ ഒരുപാട് താരങ്ങളുണ്ട്. ചിലരൊക്കെ ഇതിനോട് പ്രതികരിക്കുകയും ചെയ്യും. മിക്ക താരങ്ങളേയും കുറിച്ച് പ്രചരിക്കുന്ന കിംവദന്തി അവരുടെ പ്രണയ വാര്‍ത്തകളായിരിക്കും. ചിലതൊക്കെ ഉടനെ കെട്ടടങ്ങുകയും ചെയ്യും.

  മനം നിറച്ച് റെജീന കാസന്‍ഡ്ര; തെന്നിന്ത്യന്‍ സുന്ദരിയുടെ ചിത്രങ്ങള്‍

  കഴിഞ്ഞ കുറച്ച് കാലമായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ് നടി കത്രീന കൈഫിന്റെ പ്രണയം. യുവനടന്‍ വിക്കി കൗശലും കത്രീനയും പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇതുവരേയും വിക്കിയും കത്രീനയും ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് തന്നെയാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇതിനുള്ള കാരണങ്ങളും സോഷ്യല്‍ മീഡിയ നിരത്തുന്നുണ്ട്.

  ഇരുവരേയും ഒരുമിച്ച് പലപ്പോഴായി കണ്ടതും വിക്കിയുടെ ടീഷര്‍ട്ട് ധരിച്ചെത്തിയ കത്രീനയുടെ ചിത്രവുമെല്ലാം ഇരുവര്‍ക്കുമിടയിലെ പ്രണയത്തിന്റെ തെളിവായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ വിക്കയും കത്രീനയും പ്രണയത്തിലാണെന്നതിനൊരു സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. നടന്‍ ഹര്‍ഷ് വര്‍ധന്‍ കപൂറാണ് ഇത് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലായിരുന്നു ഹര്‍ഷ് കത്രീനയേയും വിക്കിയേയും കുറിച്ച് സംസാരിച്ചത്.

  ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹര്‍ഷ് വര്‍ധന്‍ മനസ് തുറന്നത്. താരങ്ങളെ കുറിച്ചുള്ള പ്രണയ വാര്‍ത്തകളില്‍ ശരിയെന്ന് തോന്നുന്നതോ വെറും പിആര്‍ ആണെന്ന് തോന്നുന്നതോ ആയതിനെ കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. വിക്കിയും കത്രീനയും ഒരുമിച്ചാണ്. അത് സത്യമാണെന്നായിരുന്നു താരം പറഞ്ഞത്. ഇത് പറഞ്ഞതിന്റെ പേരില്‍ തനിക്ക് പ്രശ്‌നമാകുമെന്നും തോന്നുന്നതായും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  പിന്നാലെ നിരവധി പേരാണ് താരജോഡിയ്ക്ക് ആശംസകളും സ്‌നേഹവും അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. അതേസമയം വിക്കിയോ കത്രീനയോ ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഇതിനിടെ തന്റെ പ്രണയത്തെ കുറിച്ചും ഹര്‍ഷ് മനസ് തുറന്നു. തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ സഹോദരിമാരായ സോനം കപൂറിനും റിയ കപൂറിനും ഒരുപാട് നിബന്ധനകളും പ്രതീക്ഷകളുമുണ്ടെന്നും അതിനാല്‍ മിക്കവരേയും അവര്‍ തന്നെ റിജക്ട് ചെയ്യുകയാണെന്നും താരം പറഞ്ഞു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഭാരത് ആണ് കത്രീനയുടെ അവസാനം തീയേറ്ററിലെത്തിയ ചിത്രം. അക്ഷയ് കുമാര്‍ ചിത്രം സൂര്യവംശിയാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഇതിന് പുറമെ ടൈഗര്‍ 3, ഫോണ്‍ ഭൂത് എന്നീ ചിത്രങ്ങള്‍ അണിയറിയില്‍ ഒരുങ്ങുന്നുണ്ട്. ഉറിയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനാണ് വിക്കി കൗശല്‍. ഭൂത് ആണ് വിക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സര്‍ദാര്‍ ഉദ്ദം സിംഗ്, ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി, മിസ്റ്റര്‍ ലേലെ, സാം ബഹദൂര്‍ എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്ന വിക്കി കൗശല്‍ ചിത്രങ്ങള്‍.

  Read more about: katrina kaif vicky kaushal
  English summary
  Harsh Varrdhan Kapoor Confirms That Katrina Kaif And Vicky Kaushal Are In Love, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X