For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീര്‍ നല്ല സുഹൃത്താണ്, പക്ഷെ നല്ല കാമുകനല്ലെന്ന് സോനം, നന്ദി പറഞ്ഞ് ദീപിക; മറുപടിയുമായി സഹോദരന്‍!

  |

  ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് സോനം കപൂര്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിലും സോനം ഒരിക്കലും യാതൊരു മറയും ഇടാറില്ല. അതുകൊണ്ട് തന്നെ സോനം നടത്തിയ പല തുറന്നു പറച്ചിലുകളും വിവാദമായി മാറിയിട്ടുണ്ട്. ബോളിവുഡില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന ആണ്‍-പെണ്‍ വ്യത്യാസത്തെക്കുറിച്ചുമെല്ലാം സോനം നടത്തിയ പ്രസ്താവനകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  കടല്‍ക്കരയിലൊരു മത്സ്യകന്യക; ഗ്ലാമറസ് ചിത്രങ്ങളുമായി റൈസ വില്‍സണ്‍

  ഇങ്ങനെ ഒരിക്കല്‍ നടന്‍ രണ്‍ബീര്‍ കപൂറിനെക്കുറിച്ചുള്ള സോനം കപൂറിന്റെ തുറന്നു പറച്ചില്‍ വിവാദമായിരുന്നു. ഇരുവരും ഒരു സിനിമയിലൂടെയായിരുന്നു അരങ്ങേറിയത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ പങ്കെടുത്തുകൊണ്ട് സോനം നടത്തിയ പ്രസ്താവനയാണ് വിവാദമായി മാറിയത്. ഇതേക്കുറിച്ചുള്ള നടനും സോനം കപൂറിന്റെ സഹോദരനുമായ ഹര്‍ഷ് വര്‍ധന്‍ കപൂറിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

  ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഷ് മനസ് തുറന്നത്. ''ഞാന്‍ അവളോട് പറയാറുണ്ട്, ഇപ്പോഴും പറയുന്നതാണ്. സോനം, നീ ഓരോന്ന് പറയുമ്പോള്‍ അത് നിന്നെ മാത്രമല്ല ഞങ്ങളെ എല്ലാവരേയുമാണ് ബാധിക്കുന്നത്. അവര്‍ ഞങ്ങളേയും ടാഗ് ചെയ്താണ് ചോദിക്കുന്നത്. അതുകൊണ്ട് ഇങ്ങനെയൊന്നും ചെയ്യരുത് എന്ന്. എന്നായിരുന്നു ഹര്‍ഷിന്റെ പ്രതികരണം. അതേസമയം സോനം കാണിക്കുന്ന ധീരതയ്ക്ക് കൈയ്യടിക്കണമെന്നും സഹോദരന്‍ പറയുന്നുണ്ട്.

  പക്ഷെ അവളുടെ ധീരതയെ അഭിനന്ദിക്കണം. എനിക്കത്രയും ധൈര്യമില്ല. എനിക്ക് ഒന്നിലും തലയിടാന്‍ വയ്യ. എന്റെ രീതി, മിണ്ടാതെ വരിക, പണിയെടുക്കുക, വീട്ടില്‍ പോവുക എന്നതാണ്. അധികം സംസാരിക്കേണ്ടതില്ല. അതും അത്ര ശരിയല്ലെന്നാണ് തോന്നുന്നത്. ചിലപ്പോഴൊക്കെ നിങ്ങള്‍ വിശ്വസിക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കണം. പക്ഷെ എനിക്ക് തിരിച്ചടികള്‍ ഇഷ്ടമല്ലെന്നായിരുന്നു ഹര്‍ഷ് പറഞ്ഞത്. അച്ഛന്റേയും സഹോദരിയുടേയും പാതയിലൂടെ ഹര്‍ഷും സിനിമയിലെത്തിയിരുന്നു. എന്നാല്‍ സ്വന്തമായൊരു ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല.

  കോഫി വിത്ത് കരണില്‍ സോനം നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ''അവന്‍ നല്ലൊരു സുഹൃത്താണ്, പക്ഷെ നല്ലൊരു കാമുകന്‍ ആണോ എന്നെനിക്കറിയില്ല. സത്യം പറയുകയാണ്. നല്ല വ്യക്തിയാണ്. കുടുംബമൂല്യങ്ങളൊക്കെയുണ്ട്. ബഹുമാനമുണ്ട്. രണ്‍ബീറിനെ എനിക്ക് പണ്ടേ അറിയാം. പക്ഷെ ഒരു കാമുകനായി, എനിക്കറിയില്ല. അവനൊപ്പം കുറേക്കാലം പിടിച്ചു നിന്ന ദീപിക ചെയ്തത് വലിയ കാര്യമാണ്'' എന്നായിരുന്നു സോനം പറഞ്ഞത്. ദീപികയും ഈ സമയം അരികിലുണ്ടായിരുന്നു. ചിരിച്ചു കൊണ്ട് സോനത്തിനോട് നന്ദി പറയുകയായിരുന്നു ദീപിക ചെയ്തത്.ദീപികയും രണ്‍ബീറും പ്രണയത്തിലായിരുന്നു. പിന്നീടിവര്‍ പിരിയുകയായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസേമയം ഈ സംഭവം തന്നെ ഒരുപാട് കാലം പിന്തുടര്‍ന്നിരുന്നുവെന്നാണ് പിന്നീട് സോനം കപൂര്‍ തന്നെ പറഞ്ഞത്. ചിലര്‍ പ്രസ്താവനകള്‍ നടത്തുകയും അതിനെ മറി കടക്കുകയും ചെയ്യും. എന്നാല്‍ തനിക്ക് അതുണ്ടായില്ലെന്നും ഇനി അതേക്കുറിച്ചൊന്നും പറയാനാകില്ലെന്നുമായിരുന്നു സോനം പറഞ്ഞു. കോഫി വിത്ത് കരണ്‍ എപ്പിസോഡ് ദീര്‍ഘകാലം തന്നേയും ബാധിച്ചതായി രണ്‍ബീര്‍ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് നഷ്ടമായ ആരാധകരെ താന്‍ സിനിമ ചെയ്ത് തിരികെ പിടിക്കുമെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു.

  English summary
  Harsh Varrdhan Kapoor Talks About Sonam Kapoor's Remark About Ranbir Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X