For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരുങ്ങാനും കുളിക്കാനും ഏറ്റവും കൂടുതൽ സമയം എടുക്കുന്നത് രൺവീർ', ദീപിക പറയുന്നു!

  |

  ബോളിവുഡിന്റെ താരജോഡി ലിസ്റ്റില്‍ മുമ്പന്തിയിലാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2018ലാണ് ഇരുവരും വിവാഹിതരായത്. 2013ല്‍ പുറത്തിറങ്ങിയ രാം ലീല എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആരാധകരെ കൈയ്യിലെടുത്ത ജോഡികളായി മാറിയത്. ഇപ്പോഴിതാ രണ്‍വീറിനെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് ദീപിക. രൺവീറിന്റെ ചില ശീലങ്ങ‍ൾ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് ദീപിക തുറന്ന് പറഞ്ഞത്.

  deepika padukone, deepika padukone ranveer singh, ranveer singh films, ranveer singh deepika padukone wedding, രൺവീർ സിങ് വാർത്തകൾ, രൺവീർ സിങ് ദീപിക പദുകോൺ വാർത്തകൾ, ദീപിക പദുകോൺ സിനിമകൾ, രൺവീർ സിങ് 83

  ബാജിറാവു മസ്താനി താരജോഡികൾ 2019 ലെ നൈകാ ഫെമിന ബ്യൂട്ടി പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തയിപ്പോഴാണ് ആർക്കും അറിയാത്ത രൺവീറിന്റെ ചില വിചിത്രമായ ശീലങ്ങളെ കുറിച്ച് ദീപിക തുറന്ന് പറഞ്ഞത്. നിത്യ ജീവിതത്തിന്റെ പതിവ് ജോലികൾ ചെയ്യാൻ അദ്ദേഹം എത്ര സമയമെടുക്കുന്നുവെന്നതിനെക്കുറിച്ചാണ് ദീപിക പറഞ്ഞത്. 'കുളിക്കാൻ കൂടുതൽ സമയം എടുക്കും... ഒരുങ്ങാൻ കൂടുതൽ സമയം എടുക്കും... ഉറ​ങ്ങാൻ കിടക്കും മുമ്പുള്ള തയ്യാറെടുപ്പുകൾക്ക് കുറേ സമയം ചെലവഴിക്കും' ദീപിക പറഞ്ഞു.

  Also Read: 'രാജ്കുമാറിനും പത്രലേഖയ്ക്കും പ്രണയസാഫല്യം', വിവാഹനിശ്ചയം ആഘോഷമാക്കി ബോളിവുഡ്

  എല്ലാവരും മാതൃകയാക്കാൻ ശ്രമിക്കുന്ന ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളാണ് ദീപികയും രൺവീറും. കരിയറിൽ വിവാഹശേഷവും ഇരുവരും ശോഭിച്ച് നിൽക്കുകയാണ്. സിനിമാ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് രൺവീർ നൽകുന്ന പിന്തുണയെ കുറിച്ച് മുമ്പും ദീപിക തുറന്ന് പറഞ്ഞിട്ടുണ്ട്. തങ്ങള്‍ പ്രണയത്തിലാകുന്ന സമയത്ത് രണ്‍വീറിന് കാര്യമായ റോളുകള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്നും തനിക്ക് നിറയെ സിനിമകള്‍ ഉണ്ടായിരുന്നെന്നും ദീപിക പറഞ്ഞു. എന്നാല്‍ അക്കാര്യത്തില്‍ ഒരിക്കലും രണ്‍വീര്‍ അസ്വസ്ഥനായിട്ടില്ലെന്നും വളരെയധികം സന്തോഷത്തോടെ തന്നെയാണ് തങ്ങള്‍ അക്കാലത്തും മുന്നോട്ടുപോയതെന്നുമാണ് ദീപിക പറഞ്ഞത്.

  Also Read: 'കൂട്ടുകാരന്റെ സിനിമയെ അഭിനന്ദിച്ചതിന് വിമർശനം', കുറിക്ക് കൊള്ളുന്ന മറുപടിയുമായി അജു

  ഇരുവരും ഇപ്പോൾ മൂന്നാം വിവാഹ വാർഷികം ആ​ഘോഷിക്കുകയാണ്. 'തന്നെക്കാള്‍ കൂടുതല്‍ വരുമാനം ഞാൻ നേടുന്നുവെന്ന കാര്യത്തിൽ അദ്ദേഹത്തിന് അഭിമാനമേയുള്ളൂ. ആ ഒരു ബഹുമാനം എനിക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിക്കാറുണ്ട്' ദീപിക പറഞ്ഞു. ബാക്കി വരുന്ന ഭക്ഷണം എല്ലാം കഴിച്ച് തീർക്കുന്ന ഒരു സ്വഭാവം രൺവീറിനുള്ളതായി മുമ്പ് ദീപിക പറഞ്ഞിരുന്നു. ചവറ്റുകുട്ട എന്നാണ് രൺവീറിന്റെ ഈ സ്വഭാവത്തെ ദീപിക അന്ന് വിശേഷിപ്പിച്ചത്. ഒരിടത്ത് നിലയുറച്ച് നിൽക്കാത്ത തന്റെ പ്രകൃതം രൺവീറിന് ഇഷ്ടമല്ലെന്ന് ദീപിക വെളിപ്പെടുത്തിയിട്ടുണ്ട്. ഛപക് ആയിരുന്നു ഏറ്റവും അവസാനം റിലീസിനെത്തിയ ദീപിക പദുകോൺ സിനിമ. ഇനി രൺവീറിന്റേയും ദീപികയുടേയുമായി റിലീസിനെത്താനുള്ള സിനിമ 83 ആണ്.

  Also Read: 'പുരുഷന്മാർ ഷർട്ടിടാത്ത ചിത്രങ്ങൾ പങ്കുവെക്കുന്നതിനോട് യോജിപ്പില്ലെന്ന് രശ്മിക', കാരണം ഇങ്ങനെ!

  ഇന്ത്യയുടെ പ്രഥമ ലോകകപ്പ് വിജയം ബിഗ്‌ സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കാന്‍ പോകുന്ന സിനിമയാണ് 83. ക്രിക്കറ്റ്‌ ഇതിഹാസ താരം കപില്‍ ദേവിന്‍റെ കഥ പറയുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം പൂർത്തിയാക്കി റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധികളാണ് സിനിമയുടെ റിലീസ് നീട്ടിയത്. ചിത്രത്തില്‍ നടന്‍ രൺവീർ സിങാണ് കപില്‍ ദേവായി വേഷമിടുന്നത്. യഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കബീര്‍ ഖാനാണ്. കപില്‍ ദേവിന്‍റെ ഭാര്യയായ റോമി ഭാട്ടിയയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്‌. പത്താൻ, സർക്കസ് എന്നിവയാണ് ഇനി വരാനിരിക്കുന്ന ദീപികയുടെ മറ്റ് സിനിമകൾ. അക്ഷയ് കുമാർ ചിത്രം സൂര്യവൻഷിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത രൺവീർ സിങ് സിനിമ. കത്രീന കൈഫ് നായികയായ സൂര്യവൻഷി സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്.

  Also Read: 'പത്ത് വർഷം പിന്നോട്ട് സഞ്ചരിച്ച് ജോണും ധന്യയും', ആശംസകളുമായി ആരാധകരും

  Read more about: deepika padukone ranveer singh
  English summary
  'He takes longer in the shower', deepika padukone revealed ranveer singh's irritating habits
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X