For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ‌ബച്ചന്റെ നിർബന്ധത്തിന് വഴങ്ങി പേഴ്സിനുള്ളിലെ രഹസ്യങ്ങൾ തുറന്നുകാട്ടി ഹേമമാലിനി

  |

  ഒരുകാലത്ത് ഇന്ത്യൻ യുവത്വങ്ങളുടെ ഹൃദയമിടിപ്പിന്റെ താളഗതികൾ തെറ്റിച്ചുകൊണ്ട് അഭ്രപാളികളിൽ നിറഞ്ഞാടിയ നടിയായിരുന്നു ഹേമമാലിനി. എഴുപത്തിരണ്ടിലും നിത്യയൗവ്വനവുമായി അവർ ബോളിവുഡിലുണ്ട്. ഹേമമാലിനി ഇഷ്ടമല്ലാത്ത ഒരു സിനിമാപ്രേമിപോലും ഉണ്ടാകില്ല. ബോളിവുഡിലെ താരറാണിയെ ഒരുനോക്ക് എങ്കിലും കാണമെന്ന് ആ​ഗ്രഹിക്കാത്തവരും ഉണ്ടാകില്ല. നടിമാത്രമായിരുന്നില്ല എഴുത്തുകാരിയും സംവിധായികയും നിർമാതാവും ഭരതനാട്യ നർത്തകിയും രാഷ്ട്രീയക്കാരിയുമാണ് ഹേമ മാലിനി.

  Also Read:ഞാൻ ഇപ്പോഴും അവർക്ക് അന്നമോളാണ്, ആ സ്നേഹം അത്ഭുതപ്പെടുത്താറുണ്ട്-നിഖിതാ രാജേഷ്

  1961 ൽ ഇതു സത്തിയം എന്ന തമിഴ് സിനിമയിലൂടെയാണ് ഹേമമാലിനി സിനിമയിലേക്ക് എത്തുന്നത്. 1968ൽ സപ്നോ കാ സൗദാഗർ എന്ന ചിത്രത്തിൽ ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹേമ മാലിനി പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചു. 1970കളിൽ ഹിന്ദി ചലച്ചിത്ര രംഗത്തെ പ്രധാന നടിയായിരുന്നു ഹേമ. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രം ഷോലെയിലെ നായികയുമായിരുന്നു ഹേമാലിനി. മിക്ക ചിത്രങ്ങളിലും ഭർത്താവായ ധർമേന്ദ്രയ്‌ക്കൊപ്പവും അക്കാലത്തെ പ്രശസ്ത താരങ്ങളായിരുന്ന രാജേഷ് ഖന്ന, ദേവ് ആനന്ദ് എന്നിവരോടൊപ്പവുമാണ് അവർ അഭിനയിച്ചത്. ബോളിവുഡ് ഡ്രീം ഗേൾ എന്ന പേര് നേടിയ ഹേമമാലിനി 1977 ൽ അതേ പേരിലുള്ള ഒരു സിനിമയിലും അഭിനയിച്ചു. 1976 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ ഇന്ത്യൻ നടിമാരിൽ ഒരാളായിരുന്നു ഹേമമാലിനി.

  Also Read: 'സന്തോഷിക്കാനും സങ്കടപ്പെടാനും ചെറിയ കാര്യം മതി... സെൻസിറ്റീവാണ് ഞാൻ'-റിമി ടോമി

  ഇന്ത്യൻ സിനിമയുടെ വാണിജ്യചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയമായ സിനിമയായിരുന്നു ഷോലെ. ജി.പി സിപ്പി നിർമിച്ച് മകൻ രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെ ഇന്ത്യൻ സിനിമയുടെ വ്യവസായിക ചരിത്രത്തിലെ നാഴികക്കല്ലാണ്. ഷോലെക്ക് മുമ്പ് ഷോലെക്ക് ശേഷം എന്ന രീതിയിൽ ഇന്ത്യൻ സിനിമാ ചരിത്രത്തെ പുനർനിർണയിക്കത്തക്ക വിജയമാണ് ചിത്രം നേടിയത്. പകയുടെ പ്രണയത്തിന്റെ പ്രതികാരത്തിന്റെ തുടങ്ങി എല്ലാ മനുഷ്യ വികാരങ്ങളുടെയും സമ്മേളനമായിരുന്നു ഷോലെയുടെ ഇതിവൃത്തം. ചിത്രത്തിൽ നായക കഥാപാത്രമായ ഠാക്കൂർ ബൽദേവ് സിങായി വേഷമിട്ടത് സഞ്ജീവ് കുമാറാണ്. ഗബ്ബാർ സിംഗായി അംജത് ഖാനും. ജയിൽ പുള്ളികളായ വീരു, ജയ് എന്നിവരെ ധർമ്മേന്ദ്രയും അമിതാഭ് ബച്ചനും അവതരിപ്പിച്ചു. ഇരുവരുടെയും ജോടികളായി ഹേമാമാലിനിയും ജയബച്ചൻ എന്നിവരും വേഷമിട്ടു. 1973ൽ കർണ്ണാടകയിലെ രാമനഗരയിൽ ഷൂട്ടിങ് ആരംഭിച്ച ഷോലെ നീണ്ട 2 വർഷങ്ങൾക്ക് ശേഷമാണ് റിലീസ് ‌ചെയ്തത്.

  അമിതാഭ് ബച്ചൻ, ധർമേന്ദ്ര, ഹേമമാലിനി എന്നിവരുടേയെല്ലാം കരിയറിലെ എക്കാലത്തെയും മികച്ച സിനിമയാണ് ഷോലെ. അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേ​ഗ ക്രോർപതി 13 ആം സീസണിൽ ഇത്തവണ പങ്കെടുക്കാനെത്തുന്നത് ഹേമമാലിനിയും സംവിധായകൻ രമേഷ് സിപ്പിയുമാണ്. ഇത്തവണത്തെ എപ്പിസോഡ് ഷോലെ സിനിമാ ടീമിന്റെ റീയൂണിയൻ കൂടിയാകും. എപ്പിസോഡിന്റെ സംപ്രേഷണത്തിന് മുന്നോടിയായി നിരവധി പ്രമോകളും അണിയറപ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. പ്രമോയ്ക്കിടെ ഹേമമാലിനിയും ബച്ചനും നടത്തുന്ന ഒറു സംഭാഷണമാണ് ഇപ്പോൾ വൈറലാകുന്നത്. ഹേമമാലിനി എപ്പോഴും ഒപ്പം കൊണ്ടുനടക്കുന്ന പേഴ്സ് തുറന്ന് കാണിക്കാൻ ബച്ചൻ ആവശ്യപ്പെടുന്നതും ഹേമമാലിനി അതിന് വിസമ്മതിക്കുന്നതുമെല്ലാമാണ് പ്രേമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  Weird Habits Of Most Successful Celebrities | FilmiBeat Malayalam

  എന്താണ് സ്ത്രീകൾ പേഴ്സിനുള്ളിൽ കൊണ്ടുനടക്കുന്നത് എന്ന് അറിയാൻ താൽപര്യമുണ്ടെന്നും ആരാധകർക്കായി താങ്കളുടെ പേഴ്സിൽ എന്താണ് ഉള്ളതെന്ന് വെളിപ്പെടുത്താമോ എന്നുമാണ് അമിതാഭ് ബച്ചൻ ചോദിച്ചത്. ആദ്യം മടി കാണിച്ചെങ്കിലും പിന്നീട് തന്റെ പേഴ്സിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളെ കുറിച്ച് ഹേമമാലിനി വെളിപ്പെടുത്തി. ലിപ്സ്റ്റിക്, കോംപാക്ട്, പണം എന്നിവയാണ് തന്റെ പേഴ്സിലുള്ളതെന്നാണ്. ഹേമമാലിനി പറയുന്നത്. മോക്കപ്പ് ചെയ്തിട്ട് വരുമ്പോഴും എന്തിനാണ് പേഴ്സിൽ ഇവയെല്ലാം കൊണ്ടുനടക്കുന്നത് എന്നായി അമിതാഭ് ബച്ചൻ ഇടയ്ക്കിടെ ടച്ച്അപ്പ് നൽകാനാണ് അവ കൊണ്ടുനടക്കുന്നത് എന്നാണ് ഹേമമാലിനി പറഞ്ഞത്. നാളുകളായി സിനിമയിൽ നിന്നും ഹേമമാലിന് വിട്ടുനിൽക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയായിരുന്നു ഹേമയുടെ പിന്മാറൽ. ശേഷം 2020ൽ ഷിംല മിർച്ചി എന്ന സിനിമയിലൂടെ വീണ്ടു ഹേമമാലിനി സിനിമയിലേക്ക് തിരച്ചെത്തി. രാജ് കുമാർ റാവു, രാകുൽ പ്രീത് സിങ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ വെള്ളിയാഴ്ചയാണ് ഷോലെ ടീം വീണ്ടും ഒരുമിക്കുന്ന കോൻ ബനേ​ഗ ക്രോർപതി എപ്പിസോഡിന്റെ സംപ്രേഷണം.

  Read more about: hemamalini amitabh bachchan
  English summary
  Hema Malini's Reply Make Amitabh Bachchan Speechless In Kaun Banega Crorepati 13
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X