For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭാര്യയുമായി പിരിയാൻ കോടികൾ നഷ്ടപരിഹാരം കൊടുത്തു; ബോളിവുഡിലെ മുൻനിര താരങ്ങൾക്ക് വന്ന ജീവനാംശ തുകയിങ്ങനെ

  |

  സിനിമാ താരങ്ങളുടെ വിവാഹം പോലെ വിവാഹമോചനവും വലിയ വാര്‍ത്ത പ്രധാന്യം നേടാറുണ്ട്. ബോളിവുഡില്‍ നിന്നുമാണ് കൂടുതലായും താര വിവാഹവും പെട്ടെന്നുള്ള വിവാഹമോചനവും കൂടുതലായി നടന്നിട്ടുള്ളത്. ഒന്നിലധികം തവണ വിവാഹിതരായ പല താരങ്ങളും ആദ്യ ഭാര്യയുമായി പിരിഞ്ഞപ്പോള്‍ വലിയ തുക ജീവനാംശമായി നല്‍കേണ്ടിയും വന്നിരുന്നു. അത്തരത്തില്‍ ആരാധകരെ പോലും ഞെട്ടിക്കുന്ന വമ്പന്‍ തുക നല്‍കേണ്ടി വന്ന ചില വിവാഹമോചനങ്ങളെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്. വിശദമായി വായിക്കാം...

   കരീഷ്മയും സഞ്ജയും

  കരീഷ്മയും സഞ്ജയും

  ബോളിവുഡ് സുന്ദരിയായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് കരിഷ്മ കപൂര്‍ വിവാഹിതയാവുന്നത്. നടന്‍ അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും പിന്നീടത് വേണ്ടെന്ന് വെക്കുകയായിരുന്നു. അതിന് ശേഷമാണ് സഞ്ജയ് കപൂറും കരിഷ്മയും തമ്മില്‍ വിവാഹിതരാവുന്നത്. 2003 ലായിരുന്നു കരിഷ്മ-സഞ്ജയ് വിവാഹം. ഈ ബന്ധത്തില്‍ രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. 2014 ല്‍ രണ്ടിടങ്ങളിലേക്കായി മാറി താമസിച്ച താരങ്ങള്‍ 2016 ല്‍ നിയമപരമായി ബന്ധം വേര്‍പ്പെടുത്തി. സഞ്ജയുടെ ചില സംശയങ്ങളാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ജീവനാംശമായി സഞ്ജയുടെ അച്ഛന്റെ വീട് കരിഷ്മയുടെ പേരിലേക്ക് എഴുതി കൊടുത്തെന്നാണ് ഒരു വക്കീല്‍ തന്നെ പറയുന്നത്. സഞ്ജയ് മക്കള്‍ക്ക് വേണ്ടി പതിനാല് കോടിയോളം നല്‍കിയതായിട്ടും റിപ്പോര്‍ട്ടുണ്ട്. പ്രതിമാസം പത്ത് ലക്ഷം രൂപയാണ് പലിശയായി ലഭിക്കുക.

   ഫര്‍ഹാന്‍ അക്തറും അധുന അക്തര്‍ ബഹാനിയും

  ഫര്‍ഹാന്‍ അക്തറും അധുന അക്തര്‍ ബഹാനിയും

  പതിനാറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമായിരുന്നു ഫര്‍ഹാന്‍ അക്തറും അധുന അക്തര്‍ ബഹാനിയും തമ്മില്‍ അവസാനിപ്പിച്ചത്. സമീപ കാലത്തായി ഫര്‍ഹാന്‍ അധുനയ്ക്ക് ജീവനാംശമായിട്ടുള്ള തുക കൊടുക്കാന്‍ പോവുന്നതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എല്ലാ മാസവും കൊടുക്കാതെ തുക മുഴുവനും ഒരുമിച്ച് കൊടുക്കാനാണ് ഫര്‍ഹാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്. മാത്രമല്ല ദമ്പതിമാര്‍ താമസിച്ചിരുന്ന പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുംബൈയിലെ വിപാസന എന്ന ബംഗ്ലാവ് തന്റെ പേരില്‍ ആക്കി തരാനുള്ള ആഗ്രഹവും അധുന അറിയിച്ചിരുന്നു. ഒപ്പം മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി നിരവധി പണം ഫര്‍ഹാന്‍ നിഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മക്കളുടെ സംരക്ഷണത്തിനുള്ള അവകാശം അധുനയ്ക്ക് ആണെങ്കിലും ഫര്‍ഹാന് എപ്പോള്‍ വേണമെങ്കിലും കാണാനുള്ള അവകാശമുണ്ട്.

  ഹൃത്വിക് റോഷന്‍-സൂസന്നെ ഖാന്‍

  ഹൃത്വിക് റോഷന്‍-സൂസന്നെ ഖാന്‍

  ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാക്കിയിട്ടുള്ള വിവാഹമോചനമായിരുന്നു ഹൃത്വിക് റോഷന്റെയും സൂസന്നെ ഖാനിന്റേതും. വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും ഒരുമിച്ച് കൂടുകയും യാത്ര പോവുകയും ചെയ്യുന്ന അപൂര്‍വ്വം ദമ്പതിമാരാണ് ഇരുവരും. 2000 ത്തില്‍ വിവാഹിതരായ ഇരുവരും പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് 2014 ല്‍ അവസാനിപ്പിച്ചത്. 400 കോടി രൂപയോളം സൂസന്നെ ജീവനാംശമായി ചോദിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. എന്നാല്‍ അത് നിഷേധിച്ച് കൊണ്ട് ഹൃത്വിക് രംഗത്ത് വന്നു. പിന്നീട് താരം 380 കോടിയോളം കൊടുത്തു എന്നാണ് അറിയുന്നത്.

   സെയിഫ് അലി ഖാന്‍- അമൃത സിംഗ്

  സെയിഫ് അലി ഖാന്‍- അമൃത സിംഗ്

  പതിമൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച് രണ്ട് മക്കള്‍ ജനിച്ചതിന് ശേഷമായിരുന്നു സെയിഫ് അലി ഖാനും അമൃത സിംഗും വേര്‍പിരിയുന്നത്. സെയിഫിനെക്കാളും പ്രായം കൂടുതല്‍ അമൃതയ്ക്ക് ഉണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം കുട്ടികളെ നോക്കുന്നതിന് വേണ്ടി ഭീമമായൊരു തുക സെയിഫിന് കെട്ടി വെക്കേണ്ടതായി വന്നിരുന്നു. ആ തുക എത്രയാണെന്ന് ഇനിയും പുറത്ത് വന്നിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ ആസ്തിയുടെ പകുതിയും നല്‍കിയെന്നാണ് അറിയുന്നത്. മുന്‍പൊരു അഭിമുഖത്തില്‍ അമൃതയ്ക്ക് താന്‍ 5 കോടി രൂപ നല്‍കണമെന്ന് സെയിഫ് വെളിപ്പെടുത്തി. അതില്‍ രണ്ടര കോടി കൊടുത്ത് കഴിഞ്ഞു. ബാക്കി ഉള്ളത് ഓരോ മാസവും ഒരു ലക്ഷം രൂപ വീതം മക്കള്‍ക്ക് പതിനെട്ട് വയസ് ആവുന്നത് വരെ കൊടുക്കുമെന്നാണ് സെയിഫ് പറഞ്ഞത്. താന്‍ ഷാരുഖ് ഖാനെ പോലെ വലിയ താരമൊന്നുമല്ല. ഇത്രയും വലിയ തുക നല്‍കാനെന്നും അന്ന് താരം സൂചിപ്പിച്ചിരുന്നു.

   സഞ്ജയ് ദത്ത്- റിയ പിള്ള

  സഞ്ജയ് ദത്ത്- റിയ പിള്ള

  മൂന്ന് വിവാഹം ചെയ്തിട്ടുള്ള സഞ്ജയ് ദത്തിന്റെ രണ്ടാം ഭാര്യയായിരുന്നു റിയ പിള്ള. വളരെ കാലം റിയയുമായി സ്‌നേഹത്തില്‍ കഴിഞ്ഞെങ്കിലും ടെന്നീസ് താരം ലിയാണ്ടര്‍ പേസുമായി സഞ്ജയ് പ്രണയത്തിലാവുകയായിരുന്നു. ആ ബന്ധത്തില്‍ സഞ്ജയ് തെറ്റുകാരന്‍ അല്ലെന്നാണ് കരുതുന്നത്. എങ്കിലും അതിന്റെ പേരില്‍ താരം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിരുന്നു. റിയയ്ക്ക് ജീവനാംശമായി വില കൂടി കാറിനൊപ്പം കടലിന് അഭിമുഖമായിട്ടുള്ള ആഢംബര അപ്പാര്‍ട്ട്‌മെന്റും നല്‍കിയിരുന്നു. വളരെ കാലം അവിടെ വരുന്ന ബില്ലുകളെല്ലാം അടച്ചിരുന്നതും താരമാണ്.

  നടി മേഘ്‌ന രാജ് രണ്ടാമതും വിവാഹിതയാവുന്നോ? യൂട്യൂബ് ചാനലുകാര്‍ക്കെതിരെ കേസുമായി ബിഗ് ബോസ് വിന്നറായ താരം

   ആമിര്‍ ഖാന്‍- റീന ദത്ത

  ആമിര്‍ ഖാന്‍- റീന ദത്ത

  നടന്‍ ആമിര്‍ ഖാനും രണ്ടാം ഭാര്യ കിരണ്‍ റാവുവും അടുത്തിടെയാണ് വേര്‍പിരിഞ്ഞത്. അതിന് മുന്‍പ് റീന ദത്തയെ ആണ് ആമിര്‍ വിവാഹം കഴിച്ചത്. മാതാപിതാക്കളുടെ എതിര്‍പ്പുകള്‍ക്കിടയിലാണ് റീനയും ആമിറും വിവാഹം കഴിച്ചത്. രണ്ടാളും തമ്മിലുള്ള സ്വഭാവത്തിലെ ചേര്‍ച്ച കുറവാണ് വിവാഹമോചനത്തിന് കാരണമെന്നും അതല്ല ആമിര്‍ പല വഴിക്ക് അലഞ്ഞ് നടക്കുന്നത് കൊണ്ടാണെന്നും പറഞ്ഞ് കേള്‍ക്കുന്നു. റീനയുമായി വേര്‍പിരിഞ്ഞപ്പോള്‍ വലിയൊരു തുക ജീവനാംശമായി ആമീര്‍ കൊടുത്തെന്നും പക്ഷേ ആ തുക എത്രയാണെന്ന് ഇനിയും വ്യക്തമല്ല.

  പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്യുന്ന ആ പെണ്‍കുട്ടി; സ്വപ്‌നക്കൂടിലെ ആ സുന്ദരിയെ കണ്ടതിനെ കുറിച്ച് ആരാധകര്‍

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam
   പ്രഭുദേവ-റംലത്ത്

  പ്രഭുദേവ-റംലത്ത്

  ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും സമാനമായൊരു വേര്‍പിരിയല്‍ നടന്നിട്ടുണ്ട്. നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവ വിവാഹം കഴിച്ചത് റംലത്തിനെ ആയിരുന്നു. ശേഷം നയന്‍താരയുമായി പ്രണയത്തിലായതോടെ ആദ്യ ഭാര്യയെ പ്രഭുദേവ ഉപേക്ഷിച്ചു. ഇരുവരുടെയും വിവാഹമോചനം വലിയ വാര്‍ത്തയായിരുന്നു. പത്ത് ലക്ഷം രൂപ ഒരുമിച്ചും 20 മുതല്‍ 25 കോടി വരെയുള്ള തുക വിലമതിക്കുന്ന രണ്ട് കാറുകളും മറ്റ് വസ്തുവകയും ജീവനാംശവുമായി താരം കൊടുത്തതായിട്ടാണ് അറിയുന്നത്.

  Read more about: aamir khan hrithik roshan
  English summary
  Here's Here's How Much Bollywood Superstars Paid For Their Ex-wife As Alimony Settlement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X