For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുടിച്ച് ലക്കുകെട്ട് ദീപികയെ ചേർത്ത് പിടിച്ച് നിർത്താതെ ചുംബിച്ചു'; സംവിധായകന്റെ വൈറൽ ചിത്രം പിറന്നതിങ്ങനെ!

  |

  ബോളിവുഡിൽ നിരവധി ആരാധകരുളള നായികമാരിൽ ഒരാളാണ് ദീപികാ പദുകോൺ. നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. വിവാഹ ശേഷവും ബോളിവുഡിൽ സജീവമാണ് താരം. ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക മോഡലിങിൽ നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയത്. 2006ൽ ആയിരുന്നു ദീപികയുടെ സിനിമാപ്രവേശനം. ആദ്യ സിനിമ കന്നടയിൽ റിലീസ് ചെയ്ത ഐശ്വര്യായായിരുന്നു. പിന്നീടാണ് ബോളിവുഡിലേക്ക് ഷാരൂഖ് സിനിമ ഓം ശാന്തി ഓമിലൂടെ ദീപിക എത്തുന്നത്.

  Also Read: 'രണ്ട് വർഷത്തെ ജീവിതം മുഴുവൻ ടെൻഷൻ മാത്രമായിരുന്നു, ഭാഷ അറിയാതെ ബുദ്ധിമുട്ടി'; ബ്രൂസ്‌‌‌ലി ബിജി പറയുന്നു

  ഓം ശാന്തി ഓമിന് ശേഷം ദീപികയ്ക്ക് തുടരെ തുടരെ സിനിമകൾ ലഭിച്ചുകൊണ്ടിരുന്നു. ഇന്ന് ബോളിവുഡിൽ‌ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്ന മികച്ച നടിമാരിൽ മുൻ‍പന്തിയിലാണ് ദീപികയുടെ സ്ഥാനം. നിരവധി പ്രണയ ബന്ധങ്ങൾ ദീപികയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ​​ഗോസിപ്പുകൾ മാത്രമാണ് ദീപികയെ കുറിച്ച് പൊതുവെ ആരാധകർ കേട്ടിട്ടുള്ളതും. എന്നാൽ ദീപികയെ ബോളിവുഡ് സംവിധായകൻ ഹോമി അദാജാനിയ അ​ഗാതമായി നിർത്താതെ ചുംബിക്കുന്ന ഒരു ചിത്രം ഇടയ്ക്ക് സോഷ്യയൽമീഡിയയിൽ വൈറലായിരുന്നു. പിന്നീട് ഈ ചിത്രം വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

  Also Read: 'വെളിപ്പെടുത്തലുകളുടെ കാലത്ത് എന്റെ വകയും ഒരെണ്ണം..'; സിനിമയിലേക്ക് ചുവടുവെച്ച് മാധ്യമപ്രവർത്തക ശ്രീജ

  ദീപികയുടെ സമ്മതമില്ലാതെയാണ് ഹോമി ചേർത്ത് നിർത്തി ദീപികയെ നിർത്താതെ ചുംബിച്ചത്. അത്തരത്തിൽ ഹോമി പെരുമാറിയതിന് പിന്നിലേയും വൈറൽ ചിത്രത്തിന് പിന്നിലേയും കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് മാധ്യമം ടോയ്. 2014ൽ ഫൈൻഡിങ് ഫാനി സിനിമയുടെ ചിത്രീകരണ ശേഷം നടന്ന റാപ്പ് അപ്പ് പാർട്ടിയിൽ വെച്ചാണ് സംവിധായകൻ ഹോമി ദീപിക ചുംബിച്ചത്. ദീപികയെ ചുറ്റിപ്പിടിച്ച് നടിയുടെ സമ്മതമില്ലാതെ കവിളുകളിൽ ബലമായി ചുംബിക്കുകയായിരുന്നു ഹോമി. ദീപികയും ഹോമിയിൽ നിന്നും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. നോക്കി നിന്ന പാപ്പരാസികൾ ആ രം​ഗം ഉടൻ ക്യാമറയിൽ പകർത്തുകയും ചെയ്തു. സംഭവത്തിന് ശേഷം ദീപികയും ദുഖത്തിലായിരുന്നു.

  ഹോമി അമിതമായി മദ്യപിച്ചിരുന്നുവെന്നും സ്ഥലകാല ബോധം നഷ്ടപ്പെട്ടാണ് ദീപികയോട് അങ്ങനെ പെരുമാറിയതെന്നും പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവർ പറഞ്ഞു. ഹോമി ചുംബിക്കുമ്പോൾ ക്ഷമയുടെ നെല്ലിപ്പലകയിൽ ചവിട്ടി നിന്നാണ് ദീപിക ആ സംഭവത്തെ കൈകാര്യം ചെയ്തത്. ആ സംഭവം നടക്കുമ്പോൾ രൺവീർ സിങ് പാർട്ടിയിൽ ഉണ്ടായിരുന്നില്ല. സംഭവത്തിന് ശേഷം ദീപിക ഹോമിയിൽ നിന്നു അകലം പാലിച്ചു. ആവശ്യങ്ങൾക്ക് മാത്രമാണ് ഹോമിയോട് ദീപിക പിന്നീട് സൗഹൃദം പുലർത്തിയിരുന്നത്. ഫൈൻഡിങ് ഫാനിക്ക് പുറമെ കോക്ക്ടെയിൽ എന്ന സിനിമയാണ് ഹോമിയുടെ സംവിധാനത്തിൽ ദീപിക അഭിനയിച്ചത്. അ‍ഞ്ച് സിനിമകളാണ് ഹോമി ഇതുവരെ സംവിധാനം ചെയ്തത്. അ​ഗ്രേസി മീഡിയം ആയിരുന്നു ഹോമിയുടെ സംവിധാനത്തിൽ അവസാനം റിലീസ് ചെയ്ത സിനിമ. ചിത്രത്തിൽ അന്തരിച്ച നടൻ ഇമ്രാൻ ഖാനായിരുന്നു നായകൻ. അ​​ഗ്രേസി മീഡിയത്തിന് മുമ്പ് സുശാന്ത് സിങ് കൃത്രി സനോൺ സിനിമ റബ്റ്റയാണ് ഹോമി നിർമിച്ചത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദീപിക അവസാനമായി അഭിനയിച്ച് റിലീസ് ചെയ്ത സിനിമ രൺവീർ സിങിന്റെ 83 ആയിരുന്നു. 1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ചതിന്റെ കഥയാണ് സിനിമ പറഞ്ഞത്. ഇന്ത്യൻ ക്രക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവായി രൺവീർ സിങാണ് അഭിനയിച്ചത്. കപിൽ ദേവിന്റെ ഭാര്യയുടെ വേഷമാണ് ദീപിക ചെയ്തത്. ശകുൻ ബത്ര സംവിധാനം ചെയ്യുന്ന ഗെഹ്‌റൈയാനിലാണ് ദീപിക അടുത്തതായി അഭിനയിക്കുന്നത്. അടുത്തിടെയാണ് താരം തന്റെ 36 ആം ജന്മദിനം ആഘോഷമായി കൊണ്ടാടിയത്.

  Read more about: deepika padukone
  English summary
  Here's How Deepika Padukone Reacted When A Director Forcibly Kissed Her At A Wrap-up Party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X