For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിതേഷിന്റെ സഹതാരങ്ങളിൽ ഇഷ്ടമല്ലാത്ത താരത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജെനീലിയ

  |

  ബോളിവുഡിലെ ക്യൂട്ട് ദമ്പതിമാരാണ് ജെനീലിയ ഡിസൂസയും-റിതേഷ് ദേശ് മുഖും. റീൽസും ഫോട്ടോകളും വീഡിയോകളുമെല്ലാമായി എപ്പോഴും സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളാണ് ഇരുവരും. പരസ്പര ബഹുമാനത്തോടെ എന്നും സന്തോഷത്തോടെ കഴിയുന്ന ദമ്പതികൾക്ക് ഒരുപാട് ആരാധകരുമുണ്ട്.

  താരസുന്ദരി ജെനീലിയക്കും ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖും ഒമ്പത് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനാണ് റിതേഷ്. വിവാഹത്തിന് ശേഷവും ജെനീലിയ അഭിനയിക്കുമെന്നും കരിയറില്‍ ജെനീലിയയ്ക്ക് നല്ല അവസരങ്ങള്‍ കിട്ടുന്ന സമയമാണിതെന്നും അഭിനയം അവസാനിപ്പിച്ച് വീട്ടിലിരിക്കാന്‍ ഞാന്‍ പറയില്ലെന്നും വിവാഹം നടന്ന ഉടൻ റിതേഷ് പ്രതികരിച്ചിരുന്നു.

  വിവാഹശേഷവും കുടുംബജീവിതത്തോടൊപ്പം തന്നെ കരിയറും ജെനീലിയ മുമ്പോട്ട് കൊണ്ടുപോകുന്നുണ്ട്. എല്ലാവിധ പിന്തുണയും നൽകി റിതേഷും ഒപ്പമുണ്ട്. 2012 ആയിരുന്നു റിതേഷ്-ജെനീലിയ വിവാഹം. ഇപ്പോൾ ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. ബോയ്സ് എന്ന ശങ്കർ ചിത്രത്തിലൂടെയാണ് ജെനീലിയ തെന്നിന്ത്യയിൽ സുപരിചിതയാകുന്നത്. സിനിമയും പാട്ടും ഒപ്പം ചിത്രത്തിലെ നായികയും നായകനും സഹനടന്മാരുമെല്ലാം ഹിറ്റായി. പിന്നീട് അങ്ങോട്ട് ബോളിവുഡിലും, തെലുങ്കിലും, മലയാളത്തിലുമെല്ലാമായി സൂപ്പർതാരങ്ങൾക്കൊപ്പം ജെനീലിയ വേഷമിട്ടു.

  മലയാളത്തിൽ പൃഥ്വിരാജ് ചിത്രം ഉറുമിയിലെ നായിക വേഷം അവതരിപ്പിച്ചത് ജെനീലിയയായിരുന്നു. സന്തോഷ് സുബ്രഹ്മണ്യം എന്ന ജയം രവി ചിത്രത്തിലെ ഹാസിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തെന്നിന്ത്യയിലെ ക്യൂട്ട് നടിയായി ജെനീലിയ മാറി. റിതേഷിന്റെ അരങ്ങേറ്റ ചിത്രത്തിലെ നായികയും ജെനീലിയയായിരുന്നു. ആദ്യ ചിത്രം മുതലാണ് പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കൊണ്ടെത്തിച്ചത്.

  പൊതുവേദികളിലും സജീവസാന്നിധ്യമാണ് റിതേഷും ജെനീലിയയും അടുത്തിടെ സീ ന്യൂസ് ടോക്ക് ഷോയിൽ പങ്കെടുക്കാൻ താരദമ്പതികൾ എത്തിയിരുന്നു. ഷോയ്ക്കിടെ അവതാരകൻ ചോദിച്ച ഒരു ചോദ്യത്തിന് ജെനീലിയ നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. റിതേഷിന്റെ സഹതാരങ്ങളിൽ ജെനീലിയയ്ക്ക് ഇഷ്ടമല്ലാത്ത താരം ആരെന്നായിരുന്നു ചോദ്യം. ഒരു നടിയുടെ പേര് ജെനീലിയ പറയുമെന്നായിരുന്നു അവതാരകൻ അടക്കമുള്ളവർ കരുതിയിരുന്നത് എങ്കിലും ജെനീലിയയുടെ ഉത്തരം കേട്ടപ്പോൾ കാഴ്ചക്കാരും റിതേഷുമടക്കം എല്ലാവരും പൊട്ടിചിരിച്ചു. അക്ഷയ് കുമാർ എന്നായിരുന്നു ജെനീലിയ നൽകിയ മറുപടി. അവതാരകന്റെ ചോദ്യത്തിലെ അപകടം മനസിലാക്കിയാവണം ജെനീലിയ ബുദ്ധിപരമായി ഉത്തരം പറഞ്ഞത്.

  മുമ്പ് ഐഫ അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ നടി പ്രീത സിന്റയുടെ കൈയ്യിൽ ചുംബിക്കുന്ന റിതേഷിനെ ദേഷ്യത്തോടെ നോക്കുന്ന ജെനീലിയയുടെ വീഡിയോ വൈറലായിരുന്നു. എത്ര വലിയ സിനിമാ നടിയെണെങ്കിലും ഭര്‍ത്താവ് വേറെ ഒരു പെണ്ണിനോട് അതിരുവിട്ട് അടുപ്പം കാട്ടിയാല്‍ സിനിമാനടി വെറും ഭാര്യയായി മാറുമെന്നായിരുന്നു വീഡിയോയ്ക്ക് വന്ന കമന്റുകൾ വീഡിയോ വൈറലായി മാറിയ ശേഷം രസകരമായ റീൽ ചെയ്ത് ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു താരദമ്പതികൾ. അതിരുവിട്ട് മറ്റൊരു നടിയോട് അഠുപ്പം കാണിച്ചതിന് ഭർത്താവ് റിതേഷിനെ താൻ പൊതിരെ തല്ലി എന്ന് കാണിക്കുന്ന തമാശരൂപത്തിലുള്ള വീഡിയോയിരുന്നു റിതേഷും ജെനീലിയയും ചേർന്ന് പിന്നീട് പങ്കുവെച്ചത്.

  Mohanlal to sing a song for Shane nigam movie

  ജാനെ തു യാ ജാനെ നാ എന്ന ഹിന്ദി ചിത്രത്തിലെ അതിഥി എന്ന കഥാപാത്രം ജെനീലിയയ്ക്ക് വലിയ സ്ഥാനം ബോളിവുഡിൽ നേടികൊടുത്തിരുന്നു. തുജെ മേരി കസം എന്ന ചിത്രത്തിലാണ് ജെനീലിയയും റിതേഷും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഹൗസ് ഫുൾ 4, മർജാവാൻ, ബാ​ഗി 3, പ്ലാൻ എ പ്ലാൻ ബി എന്നിവയാണ് റിതേഷിന്റെ ഏറ്റവും പുതിയ സിനിമകൾ. വിവാ​ഹശേഷവും ഒട്ടനവധി സിനിമകളിലൂടെ ജെനീലിയയും സിനിമാ രം​ഗത്ത് സജീവമാണ്.

  Read more about: genelia ritesh deshmukh bollywood
  English summary
  Here's How Genelia Dsouza Replied When Asked About Riteish Co-stars She Is Jealous Of
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X