For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ അവന്റെ കണ്ണുകള്‍ കാണണം! അജയ് ദേവ്ഗണിനോടുള്ള പ്രണയം അമ്മയോട് സമ്മതിച്ച കജോള്‍

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ രണ്ടു പേരാണ് കജോളും അജയ് ദേവ്ഗണവും. തീര്‍ത്തും വ്യത്യസ്തമായ വ്യക്തിത്വങ്ങളാണ് ഇരുവരുടേയും. സൂപ്പര്‍താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇന്നും പരസ്പരമുള്ള സ്‌നേഹം കൊണ്ടും സൗഹൃദം കൊണ്ടും കജോളും അജയ് ദേവ്ഗണും ആരാധകരുടെ മനം കവരാറുണ്ട്. 1999 ഫെബ്രുവരിയിലായിരുന്നു അജയ് ദേവ്ഗണും കജോളും വിവാഹിതരാകുന്നത്. താര കുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തിയവരാണ് കജോളും അജയ് ദേവ്ഗണും. ഏറെ നാളത്തെ സൗഹൃദം പിന്നീട് പ്രണയവും വിവാഹവുമായി മാറുകയായിരുന്നു.

  സ്റ്റാർ മാജിക് താരം ഐശ്വര്യയുടെ ഫോട്ടോഷൂട്ട് വൈറലാവുന്നു

  മുന്‍കാല സൂപ്പര്‍ നായിക തനൂജയുടെ മകളാണ് കജോള്‍. തന്റെ മകള്‍ അജയ് ദേവ്ഗണുമായുള്ള പ്രണയത്തെക്കുറിച്ച് തന്നോട് പറഞ്ഞതിനെക്കുറിച്ച് ഒരിക്കല്‍ തനൂജ മനസ് തുറന്നിരുന്നു. നടി രവീണ ടണ്ടന്‍ അവതാരകയായി എത്തിയിരുന്ന പരിപാടിയിലായിരുന്നു തനൂജ മനസ് തുറന്നത്. പരിപാടിയില്‍ അതിഥികളായി എത്തിയത് അജയ് ദേവ്ഗണും കജോളും തനൂജയും കജോളിന്റെ സഹോദരിയും നടിയുമായ തനിഷ മുഖര്‍ജിയുമായിരുന്നു. ഈ പരിപാടിയില്‍ രവീണയാണ് തനൂജയോട് കജോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് ചോദിക്കുന്നത്.

  അമ്മ, എനിക്ക് വിവാഹം കഴിക്കണം, എനിക്ക് അജയ് ദേവ്ഗണിനെ വിവാഹം കഴിക്കണം എന്നാണോ കജോള്‍ പറഞ്ഞതെന്നായിരുന്നു രവീണയുടെ ചോദ്യം. ഇതിന് തനൂജ നല്‍കിയത് രസകരമായൊരു മറുപടിയായിരുന്നു. ''അവള്‍ ശരിക്കും അത് തന്നെയാണ് പറഞ്ഞത്. ഒരിക്കല്‍ അവളെന്റെ അടുത്ത് വന്നു. ഇവനൊപ്പം ആദ്യത്തെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അമ്മ അയാം ഇന്‍ ലവ് എന്ന് പറഞ്ഞു. ശരി, ആരാണ് ആളെന്ന് ഞാന്‍ ചോദിച്ചു. അമ്മ നിങ്ങള്‍ അവന്റെ കണ്ണുകള്‍ കാണണം എന്നായി ഇവള്‍. ആരാണത് എന്ന് ഞാന്‍ ചോദിക്കു. അജയ് ആണെന്ന് ഇവളും. ഏത് അജയ് എന്ന് ചോദിച്ചപ്പോള്‍ അജയ് ദേവ്ഗണ്‍ എന്ന് പറഞ്ഞു.'' തനൂജ പറയുന്നു.

  അജയ് ദേവ്ഗണ്‍, അത് വീരുജിയുടെ മകന്‍ ആണല്ലോ. ഇവന്റെ അച്ഛന്‍ വരുന്നത് ഞാന്‍ അഭിനയിച്ചിരുന്ന കാലത്താണ്. അദ്ദേഹം കാണാന്‍ സുന്ദരനായിരുന്നു. വളരെ കരിസ്മാറ്റിക് ആണ്. ഇതാ അദ്ദേഹത്തിന്റെ മകന്‍. അദ്ദേഹത്തോളമോ അതിലും കൂടുതലോ സുന്ദരന്‍. ഇത്രത്തോളം തന്നെ കരിസ്മാറ്റിക്കും ആണ്'' എന്നും തനൂജ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പിന്നാലെ കജോളിന്റെ സഹോദരിയും നടിയുമായ തനിഷ മുഖര്‍ജിയും ഇടപെടുന്നുണ്ട്. തന്റെ ചേച്ചിയെ പ്രണയച്ചിരുന്ന സമയത്ത് താന്‍ ചെറുതായിരുന്നുവെന്നും തന്നെ പുറത്ത് കൊണ്ടു പോകാനെന്ന പേരില്‍ അജയ് ദേവ്ഗണും കജോളും ഡ്രൈവിന് പോകുമായിരുന്നുവെന്നാണ് തനിഷ പറയുന്നത്.

  1995 ല്‍ ഹല്‍ചല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് അജയ് ദേവ്ഗണും കജോളും കണ്ടുമുട്ടുന്നത്. പിന്നീട് ഇത് സൗഹൃദവും പ്രണയവുമായി മാറുകയായിരുന്നു. 1999 ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. തന്‍ഹാജി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് എത്തിയത്. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. നൈസയാണ് മൂത്തമകള്‍. യുഗ് ആണ് മകന്‍.

  Also Read: പടച്ചോൻ്റെ പ്രകാശത്തിൻ്റെ അംശമുള്ളയാൾ; മമ്മൂക്ക ദൈവം ആണോന്ന് ചോദിച്ചാൽ അല്ല, ദൈവീകമാണ്, വൈറൽ കുറിപ്പ്

  റെക്കോർഡ് തീർത്ത് Dilwale Dulhania Le jayenge

  അതേസമയം ഭുജ് ആണ് അജയ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ത്രിഭംഗയാണ് കജോളിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് ഇരുവരുടേതുമായി പുറത്തിറങ്ങാനുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് കജോളും അജയ് ദേവ്ഗണും. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രങ്ങള്‍ക്കും ആരാധകരുണ്ട്.

  Read more about: kajol
  English summary
  Here's How Kajol Revealed Her Love Story To Mom Tanuja, And This How She Responded
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion