For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃത്വിക് റോഷനോടുള്ള സ്‌നേഹം കാരണം സര്‍വ്വതും ഉപേക്ഷിക്കാന്‍ നിന്ന കരീന; ആ പ്രണയകഥയില്‍ സംഭവിച്ചതിങ്ങനെ

  |

  ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരാണ് കരീന കപൂറും സെയിഫ് അലി ഖാനും. ഏറെ വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. സിനിമാ ലൊക്കേഷനുകളില്‍ നിന്ന് കണ്ട് ഇഷ്ടപ്പെട്ട ഇരുവരും രണ്ട് മക്കള്‍ക്കൊപ്പം സന്തുഷ്ടരായി കഴിയുകയാണ്. ഇതിനിടെ കരീനയും നടന്‍ ഹൃ്ത്വിക് റോഷനും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പുകള്‍ വീണ്ടും വൈറലാവുകയാണ്.

  സംവിധായകൻ ശങ്കറിൻ്റെ മകൾ ഐശ്വര്യ വിവാഹിതയായി, വരനൊപ്പമുള്ള ചിത്രങ്ങൾ കാണാം

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇരുവരും ഒരുമിച്ചതോടെയാണ് പ്രണയമാണെന്നും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഹൃത്വികിന് വേണ്ടി സിനിമ പോലും കരീന ഉപേക്ഷിക്കുമെന്നായിരുന്നു പ്രചരണം. അക്കാലത്ത് തന്നെ വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കി കരീന രംഗത്ത് വന്നു. ഇപ്പോഴിതാ നടിയുടെ ആ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

  യാദീന്‍, മെയിന്‍ പ്രേം കി ദിവാനി ഹൂന്‍, കഭി ഖുഷി കഭി ഖം, എന്നിങ്ങനെയുള്ള ഹിറ്റ് സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ കെമിസ്ട്രി പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി. അങ്ങനെയാണ് താരങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഹൃത്വിക്കിനോട് അമിതമായ സ്‌നേഹം ഉണ്ടായിരുന്നത് കൊണ്ട് കരിയര്‍ പോലും ഉപേക്ഷിക്കാന്‍ നടി തയ്യാറായിരുന്നു എന്ന വാര്‍ത്തകള്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.

  'ഈ വാര്‍ത്ത അദ്ദേഹത്തിന്റെ വിവാഹത്തെ ബാധിക്കുമെന്ന് ആശങ്ക പെട്ടിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പ്രൊഫഷണലായി അതൊരു അപകടസൂചന കൂടിയായിരുന്നു. ആദ്യമത് ഹൃത്വിക് റോഷന്‍ ആണെങ്കില്‍ നാളെ മറ്റൊരാള്‍ ആവാം. എത്ര കാലമായാലും സത്യം എന്താണെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് അതില്‍ കുഴപ്പമില്ല. എനിക്കൊരു ഇടവേള തരു. വിവാഹിതരായ പുരുഷന്മാാരുമായി എനിക്ക് യാതൊരു ബന്ധവുമില്ല. വിവാഹിതരായ പുരുഷന്മാര്‍ എന്റെ കരിയറിനെ ബാധിച്ചേക്കും.

  എന്നെ കുറിച്ചുള്ള ഇത്തരം വാര്‍ത്തകളില്‍ ഏറ്റവും ഷോക്കിങ്ങ് ആയി തോന്നിയിട്ടുള്ള കാര്യത്തെ കുറിച്ചും അന്ന് കരീന വെളിപ്പെടുത്തിരുന്നു. ഹൃത്വിക് റോഷനൊപ്പം ജീവിക്കാന്‍ വേണ്ടി ഞാനെന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ പോലും തയ്യാറാണെന്ന് പറഞ്ഞിരിക്കുകയാണ്. ഒരിക്കലും ഒരു മനുഷ്യന് വേണ്ടി അതുണ്ടാവില്ലെന്ന് നടി വ്യക്തമാക്കുന്നു.

  നിലവില്‍ സിനിമാ തിരക്കുകളില്‍ നിന്നും കുടുംബത്തിന് പ്രധാന്യം കൊടുക്കുകയാണ് കരീന കപൂര്‍. ആമിര്‍ ഖാന്‍ നായകനായിട്ടെത്തുന്ന ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രമാണ് കരീനയുടേതായി വരാനിരിക്കുന്നത്. ഈ വര്‍ഷമാണ് കരീന രണ്ടാമതും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മൂത്തമകന്‍ തൈമൂര്‍ അലി ഖാനും ഇളയമകനുമൊപ്പമാണ് കൊവിഡ് കാലം നടി ആഘോഷിക്കുന്നത്. ഭര്‍ത്താവ് സെയിഫ് അലി ഖാനും ഒപ്പമുണ്ട്.

  ഹൃത്വികിന്റെ വിഷയത്തില്‍ വിവാഹിതരായ പുരുഷന്മാരുമായി ബന്ധമില്ലെന്ന് കരീന മുന്‍പ് പറഞ്ഞെങ്കിലും സെയിഫ് അലി ഖാനെ ആണ് വിവാഹം കഴിച്ചത്. നടി അമൃത സിംഗുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു സെയിഫും കരീനയും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. ആദ്യ ബന്ധത്തില്‍ സെയിഫിന് രണ്ട് മക്കളുണ്ട്. മൂത്തമകള്‍ ബോളിവുഡിലെ മുന്‍നിര നായികയായ സാറ അലി ഖാന്‍ ആണ്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഹൃത്വിക് റോഷന്‍ ബാല്യകാല സുഹൃത്തായിരുന്ന സുസന്നൈ ഖാനെ വിവാഹം കഴിച്ചു. വര്‍ഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. മക്കള്‍ക്ക് വേണ്ടി താരങ്ങള്‍ പലപ്പോഴും ഒരുമിക്കാറുണ്ട്. കഴിഞ്ഞ ലോക്ഡൗണ്‍ നാളുകളില്‍ മക്കളെ നോക്കേണ്ടത് കൊണ്ട് ഹൃത്വികിന്റെ ഫ്‌ളാറ്റിലായിരുന്നു സുസന്നൈയും. വേര്‍പിരിഞ്ഞിട്ടും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഇരുവരും.

  English summary
  Here's How Kareena Kapoor Responded When Dating Rumors Of Herself With Hrithik Roshan Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X