For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലേശം ഹോട്ട് ലുക്ക് കാണണം; നടി സോനാക്ഷി സിന്‍ഹയോട് ബിക്കിനി ഫോട്ടോ ചോദിച്ച് ആരാധകന്‍, ചിത്രം കൊടുത്ത് നടിയും

  |

  ബോളിവുഡിലെ പ്രമുഖ സുന്ദരിമാരില്‍ ഒരാളാണ് സോനാക്ഷി സിന്‍ഹ. അജയ് ദേവ്ഗണ്‍, സഞ്ജയ് ദത്ത് എന്നിവരുടെ കൂടെ ഭൂജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയില്‍ സോനാക്ഷി പ്രധാനപ്പെട്ടൊരു വേഷം ചെയ്തിരുന്നു. അതേ സമയം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്ക് ചോദ്യം ചെയ്യാനുള്ള അവസരവും നടി ഒരുക്കി.

  ആരാധകരുടെ ഭാഗത്ത് നിന്ന് രസകരമായ ചോദ്യങ്ങളും അതിന് പറ്റിയ മറുപടികളും നടി കൊടുക്കാറുണ്ട്. അത്തരത്തില്‍ ഏറ്റവും പുതിയതായി സോനാക്ഷിയോട് ഒരാള്‍ ബിക്കിനിയുടെ ഫോട്ടോസ് തരാമോ എന്ന് ചോദിച്ച് കൊണ്ട് എത്തിയിരുന്നു. ആരാധകന്റെ ചോദ്യം ശരി വച്ച് കൊണ്ട് ഒരു ബിക്കിനി പടം നടി കൊടുക്കുകയും ചെയ്തു.

  sonakshi2-

  രസകരമായ കാര്യം പുള്ളിപ്പുലിയുടെ പ്രിന്റ് ഉള്ള ബിക്കിനിയുടെ പടമായിരുന്നു അതെന്നുള്ളതാണ്. അത്തരത്തില്‍ തന്നെ കളിയാക്കാനും ട്രോളാനും വരുന്നവര്‍ക്ക് കിടിലന്‍ മറുപടികള്‍ കൊടുത്താണ് സോനാക്ഷിയിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

  നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ കാരണം താന്‍ ട്വിറ്ററില്‍ നിന്ന് പോവുകയാണെന്ന് പറഞ്ഞ് സോനാക്ഷി രംഗത്ത് വന്നിരുന്നു. ട്രോളുകളുകളും നെഗറ്റിവിറ്റീയും താനങ്ങനെ ശ്രദ്ധിക്കുന്നില്ല. എങ്കിലും അതിനൊരു പരിധിയുണ്ടെന്നാണ് സോനാക്ഷിയുടെ അഭിപ്രായം.

  Also Read: ബ്ലെസ്ലിയോട് ദിലുവിന് ഇഷ്ടമുണ്ട്, അത് സഹോദരനെ പോലയൊണ്; ദില്‍ഷയുടെ കുടുംബത്തിന്റെ ആദ്യ പ്രതികരണമിങ്ങനെ

  നിലവില്‍ ബുള്‍ബുള്‍ എന്ന സിനിമയുണ്ടാക്കിയ തരംഗത്തിലാണ് നടി. ഒടിടി റിലീസായിട്ടാണ് ബുള്‍ബുള്‍ എത്തുന്നത്. ഒരു യഥാര്‍ഥ കഥയെ ആസ്പദമാക്കി നാരായണ്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇത് കൂടാതെ കക്കുടാ, ഡബിള്‍ എക്‌സ്എല്‍ എന്നിങ്ങനെയുള്ള സിനിമകളും നടിയുടേതായി വരാനിരിക്കുകയാണ്.

  sonakshi2-

  Also Read: ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോവുന്നുണ്ടോ? ആദ്യമായി വിവാഹത്തെ കുറിച്ച് പ്രതികരിച്ച് റോബിന്‍

  2010 ല്‍ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് സോനാക്ഷി സിന്‍ഹ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടിയ്ക്ക് ചെയ്യാന്‍ സാധിച്ചു. ആദ്യ സിനിമയായ ദബാംഗിന്റെ രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലുമൊക്കെ സോനാക്ഷി അഭിനയിച്ചിരുന്നു.

  Also Read: ബിഗ് ബോസില്‍ വിന്നറാവാന്‍ എന്തു കൊണ്ടും അര്‍ഹയാണ് ദില്‍ഷ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ആരാധകരും

  മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ പലവിധത്തിലാണ് സോനാക്ഷി ആക്രമിക്കപ്പെടാറുള്ളത്. സിനിമകളിലെ പ്രകടനം വിലയിരുത്തിയും നടിയുടെ വാക്കുകള്‍ പിടിച്ചുമൊക്കെ വിമര്‍ശനവുമായി പലരും എത്താറുണ്ട്. അവര്‍ക്കെല്ലാമുള്ള മറുപടി കിടിലനായി സോനാക്ഷി തന്നെ കൊടുക്കുന്നതാണ് പതിവും.

  English summary
  Here's How Sonakshi Sinha Reacted To A Netizen Who Ask Her Personal Photos Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X