For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദീപികയ്ക്ക് വേണ്ടി എന്തും ചെയ്യും', കരീന കപൂറിനോട് വരെ ഉപദേശം തേടിയ രൺവീർ സിങ്

  |

  ബോളിവുഡിലെ രണ്ട് സൂപ്പർ താരങ്ങളാണ് 2018ൽ ഒന്നായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ബോളിവുഡ് സുന്ദരി ദീപിക പദുകോണിനും യുവതാരം രൺവീർ സിങിനും വിവാഹം നടന്നത്. ബോളിവുഡ് മാത്രമല്ല ഇന്ത്യൻ സിനിമ ഒന്നാകെ ഇരുവരുടേയും വിവാഹം ആഘോഷിച്ചു. മൂന്നാം വിവാഹ വാർഷികമാണ് ഇരുവരും കഴിഞ്ഞ ദിവസം ആഘോഷിച്ചത്. ബോളിവുഡിനെ ഇളക്കി മറിച്ച ദീപിക–രൺവീർ പ്രണയത്തിന് അഞ്ച് വർഷങ്ങളുടെ പഴക്കമുണ്ട്. ആദ്യമായി ദീപികയെ കണ്ടപ്പോൾ എന്താണ് ചിന്തിച്ചതെന്ന് രൺവീറിനോട് ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു. ആദ്യമായി ദീപികയെ കണ്ടപ്പോൾ തന്നെ ഫ്ലാറ്റായി എന്നായിരുന്നു രൺവീറിന്റെ പ്രതികരണം. 2012ൽ മകാവുവിൽ നടന്ന സീ സിനി അവാർഡ് ചടങ്ങിലായിരുന്നു രൺവീർ ദീപികയെ ആദ്യമായി കാണുന്നത്. അന്ന് ദീപിക സിൽവർ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്ന് ഓർത്തെടുത്ത രൺവീർ ആദ്യ കാഴ്ചയിൽ തന്നെ ഫ്ലാറ്റായി എന്നാണ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.

  Also Read: 'അന്ന് നടന്നത് യുട്യൂബുകാർ തീരുമാനിച്ച വിവാഹം!, ഞാനിപ്പോൾ ഒരു പ്രണയത്തിലാണ്'

  പ്രണയം തോന്നി തുടങ്ങിയിരുന്നുവെങ്കിലും രൺവീർ അന്ന് അത് ദീപികയോട് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് രാംലീല എന്ന സിനിമയ്ക്കായി ഒരുമിച്ച് പ്രവർത്തിച്ച ശേഷമാണ് രൺവീർ പ്രണയം തുറന്ന് പറഞ്ഞ‍ത്. ഇതോടെ ദീപിക–രൺവീർ ജോടി ഗോസിപ്പ് കോളങ്ങളിൽ ഇട‌ം നേടി തുടങ്ങി. തങ്ങൽ പ്രണയത്തിലാണ് ഇരുവരും പരസ്യമാക്കാതിരുന്നതിനാൽ ആരാധകർ ​ഗോസിപ്പ് മാത്രമാണ് എന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് ബജ്റാവോ മസ്താനി കണ്ടപ്പോൾ ആരാധകർ ഇരുവരും പ്രണയത്തിലാണെന്ന കാര്യം അവരുടെ കെമിസ്ട്രിയിലൂടെ തന്നെ കണ്ടെത്തി. അത്ര മനോഹരമായിട്ടാണ് ഇരുവരും ചിത്രത്തിൽ പ്രണയ ജോഡികളായി അഭിനയിച്ചത്.

  Also Read: 'ജലദോഷമുള്ളപ്പോൾ പാടാൻ പറ്റിയ പാട്ട്', വൈറൽ ​ഗാനവുമായി പ്രിയ വാര്യർ

  ഇന്നും ഏത് പരിപാടിയിൽ പങ്കെടുക്കാനെത്തിയാലും ദീപികയെ കുറിച്ച് ചോദിച്ചാൽ നിർത്താതെ സംസാരിക്കാനും ഭാര്യയെ വാനോളം പുകഴ്ത്താനും രൺവീർ ശ്രമിക്കാറുണ്ട്. തന്റെ ജീവിതത്തിലെ മാലാഖ എന്നൊക്കെയാണ് പലപ്പോഴും ദീപികയെ രൺവീർ വിശേഷിപ്പിച്ചിട്ടുള്ളത്. വിവാഹം നടന്ന് കുറച്ച് ദിവസങ്ങൾക്ക് അകം ഒരിക്കൽ നടി കരീന കപൂറിനോട് നല്ലൊരു ഭർത്താവായി വിജയിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ഉപദേശം രൺവീർ തേടിയിരുന്നു. അന്ന കരീന രൺവീറിന് നൽകിയ മറുപടിയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ എന്ന നിലയിലായിരുന്നു കരീനയോട് രൺവീർ ഉപദേശം തേടിയത്. 'ഞാൻ ഇപ്പോൾ വിവാഹിതനായി, അതിനാൽ എങ്ങനെ മികച്ച ഭർത്താവാകാം എന്നതിനെക്കുറിച്ചുള്ള നുറുങ്ങ് വിദ്യകൾ പറഞ്ഞ് തരൂ' എന്നാണ് രൺവീർ കരീനയോട് ആവശ്യപ്പെട്ടത്.

  രൺവീറിന്റെ ചോദ്യം കേട്ടതും കരീന അത്ഭുതപ്പെട്ട് കൊണ്ട് പറഞ്ഞു. 'കൊള്ളാം രൺവീർ...നീ ഇത്രമാത്രം ദീപികയെ സ്നേഹിക്കുന്നുവോ... ഇനി നിനക്ക് ഉപദേശത്തിന്റെ ആവശ്യമില്ല. ഇത്തരം ഒരു ചിന്ത എല്ലാവരിലും ഉണ്ടാകണം. കേൾക്കാൻ തന്നെ മാധുര്യമുണ്ട്' എന്നാണ് കരീന പറഞ്ഞത്. അറിയാനും തിരുത്താനുള്ള രൺവീറിന്റെ ആ​ഗ്രഹത്തെ പ്രശംസിക്കുക മാത്രമല്ല എല്ലാവർക്കും പരീക്ഷിക്കാവുന്ന ടിപ്പും കരീന പറഞ്ഞ് കൊടുത്തു. 'എന്നാൽ ഞാൻ നിനക്ക് ഒരു ടിപ്പ് തരാം... അത് യഥാർഥത്തിൽ മാന്ത്രികമാണ്. ജീവിതത്തിൽ പരസ്പരം കുറച്ച് ഇടം നൽകുക. ബാക്കി എല്ലാം ശരിയാകും' കരീന പറഞ്ഞു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇന്ന് വളരെ മനോഹരമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് സെയ്ഫും കരീനയും. മക്കളായ തൈമൂറിനും ജെയ്ക്കും ഒപ്പമാണ് ഇരുവരും ദാമ്പത്യ ജീവിതം ആ​ഘോഷമാക്കുന്നത്. ഇനി വാരാനിരിക്കുന്ന രൺവീർ സിങ് സിനിമ 83 ആണ്. ദീപികയും സിനിമയുടെ ഭാ​​ഗമായിട്ടുണ്ട്. ലാൽ സിങ് ഛദ്ദയാണ് കരീനയുടെതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ആമിർ ഖാനാണ് ചിത്രത്തിൽ നായകൻ. സിനിമ അടുത്ത വർഷം തിയേറ്ററുകളിലെത്തും.

  English summary
  How To Be A Good Husband To Deepika Padukone? When Kareena Kapoor Gives Tips To Ranveer Singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X