Don't Miss!
- News
കേരളത്തില്‍ ബിജെപിക്കിടമില്ലാത്തത് നികത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു; ആഞ്ഞടിച്ച് സിപിഐ മുഖപത്രം
- Finance
വില കുതിക്കും മുമ്പെ നോക്കിവെച്ചോളൂ; ഉടന്‍ ബോണസ് ഓഹരി പ്രഖ്യാപിക്കുന്ന 5 കമ്പനികള്‍
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
- Travel
സുഹൃത്തുക്കള്‍ക്കൊപ്പം പോകാം ഇന്ത്യ കാണാന്‍... ആഘോഷമാക്കാം വാരാന്ത്യ യാത്രകള്‍
ബിഗ്ബിക്ക് മുന്നില്‍നിന്ന് പുകവലിക്കുന്നതെങ്ങനെ? ആമിറിന് ക്ലാസ്സെടുത്ത് കൊടുത്തത് ഷാരൂഖ് ഖാന്
ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും. ഓണ്സ്ക്രീനിലെന്ന പോലെ ഓഫ് സ്ക്രീനിലും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന നല്ല സുഹൃത്തുക്കാളാണ് ആമിറും ഷാരൂഖും.
ഒരിക്കല്‍ നടന് അമിതാഭ് ബച്ചന്റെ മുന്നില്‍നിന്ന് പുകവലിയ്ക്കാനുള്ള ചില ടിപ്സുകള്‍ ആമിര്‍ ഷാരൂഖിന് പറഞ്ഞുകൊടുത്തിരുന്നു. മുതിര്‍ന്ന നടന്മാരെങ്കിലും ബോളിവുഡിന്റെ ബിഗ്ബിയെ ഇരുവര്‍ക്കും വലിയ ബഹുമാനവും ഭയവുമാണ്. 2018-ല്‍ പുറത്തിറങ്ങിയ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ റിലീസിന് മുന്നോടിയായി നടന്ന ഒരു പത്രസമ്മേളനത്തില്‍, ഷാരൂഖ് തനിക്ക് നല്കിയ ഉപദേശത്തെക്കുറിച്ച് ആമിര്‍ ഖാന് വെളിപ്പെടുത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് ആമിര്‍ ഖാന് പറയുന്നത് ഇങ്ങനെയാണ്; 'ഒരിക്കല്‍ ഞങ്ങള്‍ ഒരേ സ്റ്റുഡിയോയില്‍ ഷൂട്ടിങ്ങിന് പോയതാണ്. ഇടവേളയുടെ സമയത്ത് ഞാന്‍ ഷാരൂഖിനെ കാണാന്‍ പോയി.
അപ്പോള്‍ ഞാന്‍ ഷാരൂഖിനോട് ഒരു കാര്യം ചോദിച്ചു, 'ഷാ നിങ്ങള്‍ ബിഗ്ബിയുടെ മുന്നില്‍ വെച്ച് പുകവലിക്കാറുണ്ടോ? ഞാന്‍ ഒരു പുകവലിക്കാരനാണ്. അദ്ദേഹത്തിന്റെ മുന്നില്‍നിന്ന് പുക വലിക്കാനുള്ള അനുവാദമുണ്ടോ?' അപ്പോള്‍ 'അതെ, അതിന് കുഴപ്പമൊന്നുമില്ലല്ലോ, എന്നെ ഒരിക്കലും തടഞ്ഞിട്ടില്ല' എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.
'പക്ഷെ, അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് പറഞ്ഞുതരുമോ?' ഞാന്‍ ചോദിച്ച ചോദ്യത്തിന് അപ്പോള്‍ തന്നെ ഷാരൂഖ് എനിക്കൊരു നല്ല ടിപ്പും പറഞ്ഞുതന്നു.
ഇക്കാര്യത്തെക്കുറിച്ച് ഷാരൂഖ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ' ആദ്യം നിങ്ങള്‍ അകലെ നിന്ന് പുകവലിക്കുക, പിന്നീട് എല്ലാ ദിവസവും അദ്ദേഹത്തോട് അടുത്തടുത്ത് വരിക. അങ്ങനെ എളുപ്പത്തില്‍ കാര്യം സാധിക്കാമെന്ന് ഷാരൂഖ് എനിക്ക് പറഞ്ഞുതരികയായിരുന്നു.
Also Read:'ജാസ്മിൻ ക്രൂരതയുടെ പര്യായം, എന്റെ സഹോദരിയായിരുന്നേൽ ഞാൻ മുറിയിലിട്ട് പൂട്ടിയേനെ'; ലക്ഷ്മിപ്രിയ!

പിന്നീട് ഒരിക്കല്‍ അമിതാഭ് ബച്ചന് ഈ സംഭവത്തെക്കുറിച്ച് തന്നോട് ചോദിച്ച കാര്യവും ആമിര്‍ ഖാന് ഓര്‍മ്മിക്കുന്നു. മാള്‍ട്ടയില്‍ ഷൂട്ടിങ്ങിനിടെ ഇടവേളയില്‍ ഇരുവരും ഒരു സിനിമയ്ക്ക് പോകാനായി തീരുമാനിച്ചിരുന്നു.
അമിതാഭിനൊപ്പം തീയറ്ററിലേക്ക് നടക്കുന്നതിനിടെ ഷാരൂഖുമായി നടന്ന സംഭാഷണത്തെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചതു കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ' ആമിര്‍, നിങ്ങള്‍ ഷാരൂഖിനെ അടുത്തിടെ കണ്ടതായി ഞാന്‍ അറിഞ്ഞു. കണ്ടപ്പോള്‍ എന്റെ മുന്നില്‍നിന്ന് പുകവലിക്കാമോ എന്ന് ഷാരൂഖിനോട് ചോദിച്ചിരുന്നോ, അതേക്കുറിച്ച് ഞാന്‍ കേട്ടു.
ബിഗ്ബി ഇങ്ങനെ പറഞ്ഞതുകേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. സാര്‍, നിങ്ങളോട് ആരാണിത് പറഞ്ഞതെന്നായിരുന്നു എന്റെ ആദ്യ ചോദ്യം. ഫോട്ടോഗ്രാഫര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോള്‍ തന്നെ ഞാന്‍ പുകവലിക്കുന്നതിന് അദ്ദേഹത്തിന്റെ അനുവാദവും ചോദിച്ചു.
'എന്റെ മുന്നില്‍ നിന്ന് പുകവലിക്കാം, പക്ഷെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ലെ'ന്നായിരുന്നു അമിതാഭിന്റെ മറുപടി. താങ്കള്‍ പുകവലിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെ, ഞാന്‍ പണ്ട് വലിച്ചിട്ടുണ്ടെന്ന് അമിതാഭ് എന്നോട് സ്നേഹത്തോടെ പറയുകയും ചെയ്തു.' ആമിര്‍ ഓര്‍മ്മിക്കുന്നു.
Also Read: റോബിന്റെ പെട്ടിയ്ക്ക് അവസാന ആണി അടിച്ചത് ആരാണ്? ദില്‍ഷ വിജയിച്ചാല്‍ അത്ഭുതപ്പെടാനില്ല, കാരണമിതാണ്

Also Read: ജവാനിലേക്ക് ആദ്യം തിരഞ്ഞെടുത്തത് സാമന്തയെ; താരം ചിത്രത്തിൽ നിന്നും പിന്മാറാൻ ഉണ്ടായ കാരണം ഇതാണ്
മൊഹബത്തേന് (2000), കഭി ഖുഷി കഭി ഗം (2001), വീര്സാര (2004), പഹേലി (2005) എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അമിതാഭ് അഭിനയിച്ച ഭൂത്നാഥ് (2008), ഭൂതനാഥ് റിട്ടേണ്‍സ് (2014) എന്നീ ചിത്രങ്ങളില്‍ ഷാരുഖ് അതിഥി വേഷത്തിലും അഭിനയിച്ചു.
തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ (2018) എന്ന ഒറ്റച്ചിത്രത്തില്‍ മാത്രമാണ് ആമിറും അമിതാഭും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. കത്രീന കൈഫ്, ഫാത്തിമ സന, ഷെയ്ഖ്, മുഹമ്മദ് സീഷന്‍ അയ്യൂബ്, റോണിത് റോയ്, ലോയ്ഡ് ഓവന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാന വേഷത്തിലെത്തുന്ന അയാന് മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയാണ് അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം. സെപ്തംബര്‍ 9-ന് ചിത്രം റിലീസ് ചെയ്യും. പത്താന്, ഡങ്കി, ജവാന് എന്നീ മൂന്ന് ചിത്രങ്ങളാണ് ഷാരൂഖിന്റേതായി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ലാല്‍ സിംഗ് ഛദ്ദയാണ് ആമിര്‍ ഖാന്റെ പുതിയ ചിത്രം. നാഗചൈതന്യയും കരീന കപൂറും പ്രധാന വേഷത്തിലെത്തുന്ന ലാല്‍ സിംഗ് ഛദ്ദ ഓഗസ്റ്റ് 11-ന് തീയറ്റര്‍ റിലീസായി പുറത്തിറങ്ങും.
-
'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ഗായത്രി!
-
ആടുതോമ ഫെവറൈറ്റാണ്, റെയ്ബാൻ വച്ചത് അത് കണ്ടിട്ടാണ്; പുതിയ ചിത്രത്തിലെ ലുക്കിനെ കുറിച്ച് കാർത്തി
-
ഫാസിൽ സാറിൻ്റെ സിനിമയാണെങ്കിൽ ചെയ്യാം, റാംജി റാവു സ്പീക്കിങ്ങ് സിനിമയിലെ അനുഭവം പങ്കുവെച്ച് നടി രേഖ