Don't Miss!
- News
ഹിമാചലില്‍ പട നയിക്കുന്നത് പ്രിയങ്ക; വന്‍ സന്നാഹം, ഓരോ ജില്ലയിലും പുതിയ ടീം, മാറാന്‍ കോണ്‍ഗ്രസ്
- Sports
EPL: ഗംഭീര തിരിച്ചുവരവ്, ആസ്റ്റന്‍ വില്ലയെ 3-2ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്
- Finance
പിപിഎഫ് പദ്ധതിയില്‍ അംഗമാണോ? 15 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ അക്കൗണ്ട് എന്തു ചെയ്യണം?
- Lifestyle
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗാസനങ്ങള്‍ മതി
- Technology
15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
ഹൃത്വിക് വീണ്ടും പ്രണയത്തില്‍! കാമുകിയുടെ കരം പിടിച്ച് താരം; വൈറല്‍ ചിത്രങ്ങളിലെ പെണ്‍കുട്ടി ഈ യുവനടി!
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സൂസെയ്ന് ഖാനും ഹൃത്വിക് റോഷനും. കുട്ടിക്കാലം തൊട്ടുള്ള പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. മാതൃക ദമ്പതികളായിട്ടായിരുന്നു ഇരുവരേടും പലരും കണ്ടിരുന്നത്. എന്നാല്‍ 2014 ല്‍ ഹൃത്വിക്കിനും സൂസെയ്നും ഇടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. പിന്നാലെ ഇരുവരും പിരിയുകയും ചെയ്തു. സിനിമാലോകത്തേയും ആരാധകരേയും അമ്പരപ്പിച്ചതായിരുന്നു സൂസെയ്നും ഹൃത്വിക്കും തമ്മിലുള്ള വിവാഹ മോചനം. എന്നാല്‍ വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഹൃത്വിക്കും സൂസെയ്നും. മക്കളുടെ ഉത്തരവാദിത്തം പങ്കിടുന്ന ഇരുവരും ഇപ്പോഴും ഒരുമിച്ച് യാത്രകളും മറ്റും നടത്താറുണ്ട്.
പഴയ മത്സരാർഥികളുമായി ബി ബി ഒടിടി ആരംഭിക്കുന്നു, പുതിയ ബിഗ് ബോസ് വിശേഷം ഇങ്ങനെ, സീസൺ 4 ഉടൻ...
എന്തായാലും ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് സൂസെയ്നും ഹൃത്വിക്കും. ഹൃത്വിക്കുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷം സൂസെയ്ന് ഇപ്പോള്‍ മറ്റൊരു പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നടന് അര്സ്ലന് ഗോണിയും സൂസെയ്നും തമ്മില്‍ പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഹൃത്വിക്കും തന്റെ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹൃത്വിക് റോഷന് പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ഒരു കഫെയില്‍ നിന്നുമുള്ള ഹൃത്വിക് റോഷന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചിത്രങ്ങളില്‍ ഹൃത്വിക്കിനൊപ്പം ഒരു പെണ്‍കുട്ടിയുമുണ്ട്. ഇരുവരും കരങ്ങള്‍ കോര്‍ത്തു പിടിച്ചാണ് കഫെയില്‍ നിന്നും പുറത്തേക്ക് വരുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. എന്നാല്‍ മാസ്ക് ധരിച്ചിരിക്കുന്നതിനാല്‍ പെണ്‍കുട്ടിയുടെ മുഖം വ്യക്തമല്ല. ഇതോടെ പെണ്‍കുട്ടി ആരെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. പെണ്‍കുട്ടി ആരെന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയ ചില ഉത്തരങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ചിലര്‍ പറഞ്ഞത് ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പമുള്ള കുടുംബാംഗം ആരോ ആണെന്നായിരുന്നു. എന്നാല്‍ ഹൃത്വിക്കിനൊപ്പമുള്ള ബന്ധുവല്ലെന്നും യുവ നടി സബ ആസാദ് ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സുശാന്ത് സിംഗ് രജ്പുത് നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. അഭിനയത്തിലും സംഗീതത്തിലും ശ്രദ്ധ നേടിയ നടിയാണ് സബ. സൂസെയ്നുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷം ഇതാദ്യമായാണ് ഹൃത്വിക്കിന്റെ പേരിനൊപ്പം മറ്റൊരു പേര് ചേര്‍ത്ത് വായിക്കപ്പെടുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ ഹൃത്വിക് ഒരു മിസ്റ്ററി ഗേളുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകളും പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്.

അതേസമയം സൂസെയ്ന് ഖാന് നടനും നടന് അലി ഗോണിയുടെ സഹോദരനുമായ അര്സ്ലന് ഗോണിയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും വൈറലായി മാറാറുണ്ട്. എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ഇരുവരും കൂട്ടാക്കിയിട്ടില്ല. നല്ല സുഹൃത്തുക്കളാണ് തങ്ങളെന്നാണ് സൂസെയ്നും അര്‍സ്ലനും പറയുന്നത്. ജന്മദിനങ്ങള് പരസ്പരം ആശംസകളുമായി ഇരുവരും എത്തിയതും ഈയ്യടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

അതേസമയം വാര് ആണ് ഹൃത്വിക് റോഷന് അവസാനം പുറത്തിറങ്ങിയ ചിത്രം. വന്‍ വിജയമായിരുന്നു ചിത്രം. ഇപ്പോള്‍ തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക് റോഷന് അഭിനയിക്കുന്നത്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാനാണ് മാധവന്റെ വേഷത്തിലെത്തുന്നത്. പിന്നാലെ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ഫൈറ്ററും അണിയറില്‍ തയ്യാറെടുക്കുന്നുണ്ട്.