For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ വാര്‍ത്ത അറിഞ്ഞപ്പോള്‍ ചെരുപ്പൂരി അടിക്കനൊരുങ്ങി ഭര്‍ത്താവിന്റെ അമ്മ; രേഖയുടെ ദുരനുഭവം

  |

  ഇന്നത്തെ സോഷ്യല്‍ മീഡിയയോ മറ്റോ ഇല്ലാതിരുന്ന കാലത്ത് പോലും വലിയ ചര്‍ച്ചയായിരുന്ന വിഷയമായിരുന്നു രേഖയും അമിതാഭ് ബച്ചനും തമ്മിലുണ്ടായിരുന്ന പ്രണയം ഗോസിപ്പുകള്‍. സിനിമാ ജീവിതത്തില്‍ മിന്നും വിജയങ്ങളുള്ള രേഖയുടെ വ്യക്തിജീവിതത്തിലെ പ്രണയങ്ങളെല്ലാം പരാജയങ്ങളായിരുന്നു. അക്കൂട്ടത്തില്‍ ഒന്നായിരുന്നു നടന്‍ വിനോദ് മെഹ്‌റയുമായുള്ള വിവാഹം. 1980 ലായിരുന്നു സംഭവം. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു വിനോദും രേഖയും വിവാഹം കഴിച്ചത്.

  അതിസുന്ദരിയായി അനാര്‍ക്കലി മരിക്കാര്‍; ബോളിവുഡ് ലുക്കെന്ന് ആരാധകര്‍

  വിവാഹ ശേഷം മുംബൈയിലെ വിനോദിന്റെ വീട്ടിലെത്തിയ രേഖയ്ക്കും വിനോദിനും വിനോദിന്റെ അമ്മയില്‍ നിന്നും നേരിടേണ്ടി വന്നത് വളരെ മോശം അനുഭവമായിരുന്നു. രേഖയുമായുള്ള വിവാഹം അംഗീകരിക്കാന്‍ വിനോദിന്റെ അമ്മ തയ്യാറായിരുന്നില്ല. യാസര്‍ ഉസ്മാന്‍ എഴുതിയ രേഖ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന രേഖയുടെ ജീവചരിത്രത്തില്‍ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. വിശദമായി വായിക്കാം.

  Rekha

  രേഖയെ വിനോദ് തന്റെ അമ്മയ്ക്ക് പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ കടുത്ത ഭാഷിലായിരുന്നു അവര്‍ രേഖയെ അപമാനിച്ചത്. ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെരുപ്പ് ഊരി തല്ലാന്‍ ഒരുങ്ങുക വരെയും ചെയ്തുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. അനുഗ്രഹം വാങ്ങാനായി കാലില്‍ തൊടാന്‍ കുനിഞ്ഞ രേഖയില്‍ നിന്നും അകന്നു മാറിയ വിനോദിന്റെ അമ്മ തന്റെ വീട്ടിനുള്ളില്‍ കയറിപ്പോകരുതെന്ന് പറയുക പോലും ചെയ്തുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. തന്നെ പരസ്യമായി അപമാനിക്കുന്നത് കാണാനായി ആളുകള്‍ കൂടിയതോടെ രേഖ അവിടെ നിന്നും പോവുകയായിരുന്നു. പിന്നാലെ രേഖയും വിനോദും വിവാഹ ബന്ധം പിരിയുകയുമായിരുന്നു. രേഖയെ കുറിച്ചുള്ള ഗോസിപ്പുകളായിരുന്നു വിനോദിന്റെ അമ്മയുടെ ദേഷ്യത്തിന്റെ കാരണമെന്നാണ് പിന്നീട് രേഖ വെളിപ്പെടുത്തിയത്.

  പിന്നീട് രേഖയും വിനോദും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിനോദിന്റെ മകള്‍ സോണിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ''എനിക്ക് അതില്‍ ഒന്നും പറയാനില്ല, കാരണം എനിക്ക് അതേക്കുറിച്ച് അറിയില്ല. ഞാന്‍ ജനിക്കുന്നതിന് മുമ്പായിരുന്നു അതെല്ലാം. സത്യത്തില്‍ അവരുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശം എനിക്കില്ല. എന്നെ സംബന്ധിച്ച് അവര്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ്'' എന്നായിരുന്നു താരപുത്രിയുടെ പ്രതികരണം.

  തന്റെ അമ്മ കിരണിനോട് രേഖയെക്കുറിച്ച് താനൊന്നും ചോദിച്ചിട്ടില്ലെന്നും എല്ലാവര്‍ക്കും ഒരു ഭൂതകാലം കാണുമെന്നും ആളുകളെ വിധിക്കാനോ അന്വേഷിക്കാനോ ഞാന്‍ ആളല്ലെന്നുമായിരുന്നു സോണിയ പറഞ്ഞത്. രേഖയുമായുള്ള വിവാഹ ബന്ധം അവസാനിച്ച ശേഷം വിനോദ് കിരണുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും 1988 ല്‍ വിവാഹം കഴിക്കുകയായിരുന്നു. സോണിയയും രോഹനുമാണ് ദമ്പതികളുടെ മക്കള്‍.

  Also Read: ഞാന്‍ മതം മാറിയെന്ന് ചില കുബുദ്ദികൾ ചുമ്മാ പടച്ചു വിടുന്നതാണ്; സത്യം പറഞ്ഞ് എംജി ശ്രീകുമാര്‍, വായിക്കാം

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ഭാനുരേഖ എന്ന രേഖയുടെ ജന്മദിനമാണ് ഇന്ന്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് രേഖ. ഇന്നും ആഘോഷിക്കപ്പെടുന്ന, ഒരുപാട് ക്ലാസിക് ചിത്രങ്ങളിലെ നായികയായിരുന്ന രേഖയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം എത്തിയിരുന്നു. അതേസമയം ഓഫ് സ്‌ക്രീനിലെ രേഖയുടെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. അമിതാഭ് ബച്ചനോടുള്ള രേഖയുടെ പ്രണയവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം ബോളിവുഡില്‍ എക്കാലത്തും ചര്‍ച്ചയാകുന്ന വിഷയങ്ങളിലൊന്നാണ്. ഇപ്പോഴും അഭിനയം തുടരുകയാണ് രേഖ. യംല പഗ്ല ദിവാന ഫിര്‍ സെയിലാണ് താരം അവസാനമായി അഭിനയിച്ചത്. ഈയ്യടുത്ത് ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയും രേഖ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  Read more about: rekha
  English summary
  Husband Vinod Mehra's Mother Tried To Beat Rekha WIth Sandals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X